വർഷങ്ങൾക്ക് ശേഷം 7 [വെറും മനോഹരൻ] Climax] 435

അടച്ചിട്ട ഒരു കടക്ക് മുന്നിലെ ബെഞ്ചിൽ, ഓടി തളർന്നതിന്റെ ക്ഷീണത്തിൽ, അവൾ അൽപ നേരം വിശ്രമിക്കാനായി ഇരുന്നു… അവളുടെ നാവ് വെള്ളത്തിനായി ദാഹിച്ചു… നെഞ്ച് നിക്സനോടുള്ള ഭയത്താൽ നിർത്താതെ, മിടിച്ചു… അവൾ കിതപ്പ് തുടർന്നുകൊണ്ടേയിരുന്നു…

പെട്ടന്ന്….

ഒരു ഹെഡ് ലൈറ്റിന്റെ വെളിച്ചം അവളുടെ തലക്ക് പിന്നിൽ പതിച്ചു… ഞെട്ടലോടെ, വെളിച്ചം കണ്ട ഇടത്തേക്ക്, ശ്രീലക്ഷ്മി തിരിഞ്ഞു നോക്കി…

ഇരുളിൽ അതുവരെ കാണാത്ത ഒരു രൂപം, ഒരു ബുള്ളറ്റിൽ നിന്നും ഇറങ്ങുന്ന കാഴ്ച്ചയാണ് അവളവിടെ കണ്ടത്… ശ്രീലക്ഷ്മിയുടെ കണ്ണുകളിൽ വീണ്ടും ഭയം വന്നു ചേർന്നു… രൂപം അവൾക്കരികിലേക്ക് നടന്നടുക്കാൻ തുടങ്ങി.

രൂപം അടുത്തടുത്ത് വരവെ, അവളുടെ ഉള്ളിലെ ഭയത്തെ തച്ചുടത്തുകൊണ്ട് ആ മുഖം അവൾക്ക് മുന്നിൽ അനാവൃതമായി; റോഷൻ…

ജീവൻ തിരികെ കിട്ടിയത് പോലെയാണ് അവൾക്കാ നിമിഷം തോന്നിയത്… ശരീരത്തിന്റെ തളർച്ചയും കിതപ്പും വകവക്കാതെ അവൾ എഴുന്നേറ്റ് അവനരികിലേക്ക് ഓടി…

തനിക്ക് നേരെ നിയന്ത്രണമില്ലാതെ ഓടിയടുക്കുന്ന ശ്രീലക്ഷ്മിയെ റോഷൻ അന്താളിപ്പോടെ നോക്കി… കുതിച്ചെത്തിയ അവൾ, സകല ഭയത്തിൽ നിന്നും ആശ്വാസം തേടുമാറ് അവന്റെ ഇടനെഞ്ചിലേക്ക് തലചാച്ചു വീണു….

“റോഷാ… റോ….”, കിതപ്പിൽ അവൾക്ക് ശബ്ദം പുറത്തെടുക്കാനായില്ല…

അവളുടെ അവസ്ഥ തിരിച്ചറിഞ്ഞ റോഷൻ, സ്വാന്തനിപ്പിക്കും വിധം അവളുടെ മുതുകിൽ മെല്ലെ തലോടി…

“റിലാക്സ് … ശ്രീലക്ഷ്മി, റിലാക്സ്”, സമാധാനിപ്പിക്കും വണ്ണം അവൻ പതിയേ പറഞ്ഞു…

അവന്റെ പറച്ചിലിൽ ആശ്വാസം കൈകൊണ്ട്, ശ്വാസഗതി നേരായാകുവോളം അവളവന്റെ മാറിൽ തലച്ചാച്ചു നിന്നു….

അവളെയും മാറിലണച്ചു നിന്ന ആ നിമിഷങ്ങൾ, റോഷന്റെ മനസ്സിനെ മുൻപ് ഒരിക്കൽ നടന്ന, സമാനമായ ഒരു നിമിഷത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി…

________________________________________

റോഷനും ശ്രീലക്ഷ്മിയും ശ്രുതി-വിമൽ എന്നിവരുടെ കളി കണ്ടതിന്റെ, പിറ്റേ ദിവസം…

ആ വൈകുന്നേരം…. ആരെയോ പ്രതീക്ഷിച്ചിട്ടെന്ന വണ്ണം, അസ്വസ്ഥമായ മനസ്സോടെ റോഷൻ ആ പാടവരമ്പിൽ കാത്തിരുന്നു….

പാടത്ത് കെട്ടി നിന്ന ചെളിവെള്ളത്തിൽ, അവനവന്റെ മുഖം തെളിഞ്ഞു കണ്ടു…. വഞ്ചിക്കപ്പെട്ടവന്റെ മുഖം… സ്വന്തം എന്ന് വിചാരിച്ചവർ പിന്നിൽ നിന്നും കുത്തിയറിയാത്ത, പച്ചക്കറി പൊട്ടന്റെ’ മുഖം… ആത്മവേദനയോടെ,അരികിൽ കിടന്നിരുന്ന ഒരു കല്ലെടുത്ത്, അവനാ മുഖത്തേക്ക് വലിച്ചെറിഞ്ഞു… കല്ല് തീർത്ത ഓളങ്ങളിൽപ്പെട്ട്, ആ ചതിക്കപ്പെട്ടവന്റെ മുഖം കലങ്ങി മറിഞ്ഞു…

The Author

76 Comments

Add a Comment
  1. Ella girls neyumm mood akki thirthunnu enitt avan manasilayee ayyo ath frndinthe bharyaa anen onnu poyedaa veruthe time kalaj myr njn read cheythethil vech worst story

  2. Edoo anju and roshan avar orumikkanum ath pattilan thonan athkond plz dont continue this story nthokeyoo udeshichu storyum good ann bore adii illa butt…. Like not bad story oru nthaa parayaa oru content illatha pole feel kitty veruthe kuree peree kalikunuu athraa thane so love varanegil mathram continue allegil stop it heree plzzzzz

  3. Bro nice story anju ayitt kalli indavoo

  4. ബാക്കി വരും ഇട്ടേച്ച് പോകില്ലെന്ന് വിശ്വസിക്കുന്നു

  5. ബ്രോ, ബാക്കി പെട്ടെന്ന് എഴുതനേ. കാരണം സമയം എടുത്താൽ താങ്കൾക്ക് തന്നെ തിരക്ക് ആകും. ഇപ്പൊൾ തന്നെ കുറച്ച് എഴുതി എവിടേലും സേവ് ചെയ്തു ഇട്ടാൽ മതി. കാരണം ഇങ്ങനെ കുറച് സമയം എടുത്തു ബാകി വരും എന്ന് പറഞ്ഞ ഒറ്റ കഥയും പിന്നീട് വന്നിട്ടില്ല. കുറച്ച് കഴിഞ്ഞാൽ താങ്കൾക്ക് ഈ കഥയും ആയുള്ള sync പോകും. അപ്പോ വായനക്കാർ നിരാശരാകും.

  6. Bakki varum enna paradeekshayode

    ❤️❤️

    1. വെറും മനോഹരൻ

      വരും ഷെറീന…
      പക്ഷെ സമയമെടുക്കും…
      ❤️❤️

  7. Pdf akuo ith

  8. Adipolli broo

    Kurachudee eyuthamayirunu

    1. വെറും മനോഹരൻ

      ❤️

Leave a Reply

Your email address will not be published. Required fields are marked *