തന്റെ സ്ഥാനം തെറ്റി കിടക്കുന്ന വസ്ത്രങ്ങളുടെ ചാപല്യത്തെ പഴിച്ചു കൊണ്ട് അവൾ അത് സ്വയമേവ നേരെയാക്കിയിട്ടു.
അവളുടെ പൂച്ചകണ്ണുകൾ മുറിയിലാകമാനം ഓടി നടന്നു.
അതിനു ശേഷം സംഭ്രമത്തോടെ അവൾ ആ കണ്ണാടിക്ക് സമീപത്തേക്ക് നടന്നു.
ഭയം കാരണം അവളുടെ ഓരോ കാലടികളും വിറച്ചു.
പക്ഷെ അങ്ങോട്ട് തന്നെ പോകണമെന്ന് ആരോ തന്റെ ഉള്ളിൽ നിന്നു പറയുന്ന പോലെ അവൾക്ക് തോന്നി.
ധൈര്യം ആവോളം സംഭരിച്ചു പതിയെ ആ സ്റ്റാൻഡിനു സമീപത്തേക്ക് നടന്നെത്തിയ ദക്ഷിണ മുഷ്ടി ചുരുട്ടി പിടിച്ചു കണ്ണാടിയിലേക്ക് തുറിച്ചു നോക്കി.
കണ്ണാടിയിൽ പുഞ്ചിരിക്കുന്ന തന്റെ പ്രതിബിംബം അതുകണ്ടതും ശ്വാസം നിലച്ച പോലെ അവൾക്ക് തോന്നി.
ഒന്നും ഉരിയാടാനാവാതെ വായ് പൊത്തി പിടിച്ചു അവൾ ഭയന്നു വിറച്ചു.
അവൾക്ക് എങ്ങോട്ടേലും ഓടിയൊളിക്കണമെന്ന് തോന്നി.
പക്ഷെ കാലുകൾ അനക്കാൻ കഴിയുന്നില്ലായിരുന്നു.
മഞ്ഞിൽ പുതഞ്ഞ പോലെ അത് മരവിച്ചങ്ങനെ നിന്നു.
ദക്ഷിണയുടെ കണ്ണുകൾ ഭയം മൂലം ചിമ്മി തുറന്നുകൊണ്ടിരുന്നു.
തന്റെ ശരീരത്തിൽ എന്തൊക്കെയോ മാറ്റങ്ങൾ വരുന്ന പോലെ അവൾക്ക് തോന്നി.
ആകപ്പാടെ ഒരു തരിപ്പും കുളിരും.
“ദക്ഷിണ………. ”
കണ്ണാടിയിലെ പ്രതിബിംബം തന്റെ പേര് നീട്ടി വിളിക്കുന്നത് കണ്ട് അവൾ ഒന്നുകൂടി ഭയത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തി ചേർന്നു.
“എ….എന്റെ….പ്….പേർ….പേര് എങ്ങനെ?
വിറച്ചുകൊണ്ടിരിക്കെ അവൾക്ക് പറഞ്ഞത് സ്വയം മുഴുവിക്കാനായില്ല.
അപ്പോഴേക്കും അവളുടെ വാക്കുകളെ ഭയം കീഴ്പ്പെടുത്തി കളഞ്ഞു.
“എനിക്കറിയാം ദക്ഷിണ കാരണം നീയാണ് ഞാൻ………..ഞാനാണ് നീയും”
അതും പറഞ്ഞുകൊണ്ട് അവളുടെ അതേ രൂപം അട്ടഹസിക്കുവാൻ തുടങ്ങി.
“നോ….. നീ ഞാനല്ല…………എനിക്ക് വല്ല ഹാലൂസിനേഷനും തോന്നിക്കാണും…………ഇതൊക്കെ ജസ്റ്റ് ഒരു ഡ്രാമ മാത്രമാണ് ”
ഭയത്തിനിടയിലും ദക്ഷിണ പല്ലുകൾ ഞെരിച്ചു കൊണ്ട് പറഞ്ഞു.
ഇപ്പൊ അനുഭവിച്ചു കൊണ്ടിരിക്കുന്ന അവസ്ഥയെ അവൾ തീർത്തും വെറുത്തിരുന്നു.
“അല്ല ദക്ഷിണ നമ്മൾ രണ്ടും രണ്ടല്ല…………ഒന്നാണ്………….ഒരേ സത്വം ഒരേ ആത്മാവ് ഒരേ മനസഃക്ഷി ഒരേ ചിന്തകൾ ഒരേ കണ്ണുകൾ ഒരേ…..”
“സ്റ്റോപ്പ് ഇറ്റ് “
എന്തെല്ലാ എന്റെ ചാണക്യ സുഗേല്ലേ തനിക്ക് safe ആയിരിക്കുക ok.
വായിക്കാൻ അൽപ്പം വൈകിയഡോ ക്ഷമി നുമ്മ സ്റ്റോറി അടിപൊളി ആയി തന്നെ പോവാണല്ലോ 2 പ്രണയങ്ങൾ ഒരേ സമയം ചെറിയ മാറ്റങ്ങളുമായി.കല്യാണിയോട് ദേവൻ ഇഷ്ടം പറഞ്ഞ സീൻ അതിമനോഹരം തന്നെയാണ്.പിന്നെ ഇതേ സീനിൽ അനന്ദുവിന്റെ കരണം പുകഞ്ഞതും മനോഹരം ആണെന്ന് പറയാതെ വയ്യ.പിന്നെ ആ ഡയറി ആകെമൊത്തം മിസ്റ്ററി ആണല്ലോ അതിനിടക്ക് ത്രിലോക സുന്ദരിയും പോരാത്തതിന് ലക്ഷ്മിയുടെ വക കോട്ടേഷനും അനന്ദുവിന്റെ ടൈം നല്ല ബെസ്റ്റ് ടൈം.പിന്നെ വേറൊന്തൊക്കെയോ പറയണമെന്നുണ്ട് ഒന്നും വരുന്നില്ല സമയം ഇപ്പോൾ പാതിരാത്രി ആയത് കൊണ്ടായിരിക്കും.മച്ചാൻ ആണെങ്കിൽ ഇടക്ക് കഥയിൽ ഒരുമാതിരി ഹൊറർ എഫക്റ്റും അടിച്ചല്ലോ ഇനി ഞാൻ ഇപ്പൊ ടോയ്ലെറ്റിലെ കണ്ണാടിയിൽ എങ്ങനെ നോക്കും?.അപ്പൊ കൂടുതൽ ഒന്നുമില്ല തുടർന്നും നന്നായി മുന്നോട്ട് പോകട്ടെ ഭൂമിപൂജ വരെ അനന്ദു ബാക്കിയായാൽ കാണാം ok Bei.
???സ്നേഹപൂർവ്വം സാജിർ???
കൊറോണ പിടിച്ച് കട്ടിലേൽ കെടകുവ പുസ്ത്തക പുഴുവായ എനിക്ക് വായികാൻ മുട്ടീട്ട് വയ്യ ഒന്ന് പെട്ടന്നിട്ടാൽ 100 ദിവസം പട്ടിണികിടന്നവന് ചികൻബിരിയാണി കിട്ടയപോലെയാവും
@Abid sulthan kv………
ബ്രോ എഡിറ്റിംഗ് നടന്നോണ്ടിരിക്കുവാ…… ഇന്ന് തന്നെ പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം കേട്ടോ……
എഡിറ്റിംഗ് കഴിഞ്ഞപാടെ ചെയ്യും…..
ഞാനും ക്വാറന്റൈൻ ആണ് ബ്രോ…..
കൊറോണ ആണല്ലേ സേഫ് ആയിട്ടിരിക്ക് കേട്ടോ ബ്രോ……
അസുഖമൊക്കെ വേഗം തന്നെ മാറട്ടെ….
ആയുരാരോഗ്യസൗഖ്യം നേരുന്നു……
ഒത്തിരി സ്നേഹം കേട്ടോ…..?
നന്ദി ❤️❤️
നിങ്ങളും കോറ…ആണോ…?
എല്ലാം ശരിയാകു…പടച്ചവൻ എല്ല രോഗവും ശിഫയാകിതരട്ടെ