അതെന്തിനാ മുത്തശ്ശാ
ഏയ് ഒരു ചെറിയ എൻക്വയറിങ്….. ബാലരാമനാ വിളിച്ചേ
ഹ്മ്മ് ശരി മുത്തശ്ശാ
അനന്തു കാർ തിരിച്ചെടുത്തു പോലീസ് സ്റ്റേഷനിലേക്ക് വിട്ടു.
പത്തു മിനുട്ട് കഴിഞ്ഞതും അവർ പോലീസ് സ്റ്റേഷനിൽ എത്തി.
കാറിൽ നിന്നും ഇറങ്ങി വരുന്ന ശങ്കരനെ കണ്ടു പോലീസുകാർ എല്ലാം ബഹുമാനത്തോടെ നോക്കി നിന്നു.
അച്ഛാ….. എന്താ വൈകിയേ?
ബലരാമൻ പരാതിപ്പെട്ടു.
ഞാനാ രാഘവന്റെ വീട് വരെ ഒന്നു പോയെടാ…… വരുന്ന വഴിയാ
ആണോ…. എന്നാൽ വായോ….. S I ഇപ്പൊ തന്നെ വരും…….. അനന്തു വാടാ
ഹാ ശരി അമ്മാവാ
അനന്തു മുന്നിൽ നടന്നു
പിന്നാലെ ശങ്കരനും
പോലീസ് സ്റ്റേഷന്റെ ഉള്ളിലുള്ള വെയ്റ്റിംഗ് റൂമിൽ ഇരിക്കുകയാണ് മൂവരും.
പൊടുന്നനെ അവിടേക്ക് ഒരു പോലീസ് ജീപ്പ് ഇരമ്പലോടെ കടന്നു വന്നു.
അതിൽ നിന്നും മധ്യവയസ്കനായ പോലീസുകാരൻ ചാടിയിറങ്ങി.
അതായിരുന്നു SI പ്രദീപൻ
ആട്ടിൻ തോലിട്ട ചെന്നായ എന്ന് വേണമെങ്കിൽ പറയാം.
പോലീസ് ഡിപ്പാർട്മെന്റ് ലെ ഏറ്റവും വൃത്തികെട്ട പോലീസ് ഉദ്യോഗസ്ഥൻ.
ആരെയും കൂസാത്ത പ്രകൃതം.
SI പ്രദീപൻ പടികൾ ചാടി കയറി സ്റ്റേഷന്റെ ഹാളിലേക്ക് എത്തി.
എന്നിട്ട് നേരെ സ്വന്തം റൂമിലേക്ക് പോയി.
അയാളുടെ ജാഡ കണ്ടപ്പോഴേ ബാലരാമന് അടിമുടി വിറച്ചു കയറിയിരുന്നു.
എങ്കിലും സംയമനം പാലിച്ചു എന്ന് വേണം പറയാൻ.
അൽപം കഴിഞ്ഞതും ഒരു കോൺസ്റ്റബിൾ ഓടി വന്നു ശങ്കരനോട് പറഞ്ഞു.
വല്യങ്ങുന്നിനോടും എല്ലാരോടും അകത്തേക്ക് കേറാൻ സാർ പറഞ്ഞിട്ടുണ്ട്.
കോൺസ്റ്റബിൾ പറയുന്നത് കേട്ട് ശങ്കരനും ബലരാമനും അനന്തുവും നേരെ SI യുടെ ഓഫീസ് റൂമിലേക്ക് കയറി.
അവിടെ അവരെയും പ്രതീക്ഷിച്ചുകൊണ്ട് ഇരിക്കുകയാണ് SI പ്രദീപൻ
ശങ്കരനെയും ബാലരാമനെയും കണ്ടതോടെ അയാളുടെ ചുണ്ടിൽ പുച്ഛചിരി വിടർന്നു.
അപ്പോഴാണ് അവർക്ക് പിന്നാലെ കയറുന്ന അനന്തുവിനെ അയാൾ കാണുന്നത്.
അനന്തുവിനെ ദർശിച്ച മാത്രയിൽ ആ നീലകണ്ണുകൾ വീക്ഷിച്ച മാത്രയിൽ പ്രേതത്തെ കണ്ട പോലെ പ്രദീപന്റെ മുഖം വിളറി വെളുത്തു.
പ്രജീപൻ തന്റെ ഓർമയിൽ നിന്നും ആ മുഖത്തിന്റെ പേര് ഓർത്തെടുത്തു.
ദേവൻ.
അവിശ്വസനീയതയോടെ അയാൾ പിറുപിറുത്തു.
Mutheee
Next part vegam cheyyaan nokkanee
Katta waiting aaanu
@marcony mathai
തീർച്ചയായും ബ്രോ ?
അടുത്ത പാർട്ട് സബ്‌മിറ് ചെയ്തിട്ടുണ്ട്..
മറക്കാതെ വായിക്കണേ ?
ഈ കാത്തിരിപ്പിന് ഒരുപാട് സ്നേഹം…. ?
നന്ദി ❤️❤️
??
Bro e kadha nirthi povukyanankil oru munnarippe tharanam adhayame
@hass
ഉറപ്പായും ബ്രോ…
നിർത്തുവാണേൽ പറയാട്ടോ ?
നന്ദി ❤️❤️
Eagerly waiting for next part
@Ss
അടുത്ത പാർട്ട് സബ്‌മിറ് ചെയ്തിട്ടുണ്ട് ബ്രോ… ?
കാത്തിരിപ്പിന് ഒരുപാട് സ്നേഹം… ?
നന്ദി ❤️❤️
ഈ കഥ തീരുമ്പോൾ full Pdf ഇടണം ചാണക്യ… തുടക്കം മുതൽ അവസാനം വരെ ഒറ്റ ഇരിപ്പിൽ വായിക്കണം
Eagerly waiting for next