വേട്ട 1 [Zodiac] 290

രാത്രി ഭക്ഷണത്തിന്റെ സമയം ആയപ്പോൾ ആണ് പ്രിയ കൃഷണന്റെ ഔട്ട് ഹൗസിലേക്ക് വിളിക്കാൻ പോയത്…വാതിലിൽ മുട്ടിയപ്പോൾ അയാൾ വാതിൽ തുറന്നു..ഒരു ബനിയനും ട്രൗസറും ആയിരുന്നു അവൻ ധരിച്ചിരുന്നത്…

 

അവന്റെ കണ്ണുകൾ അവളിൽ പടർന്നു..ഒരു വെള്ള ചുരിദാർ ധരിച്ചു അവന്റെ മുന്നിൽ അവൾ നിന്നപ്പോൾ ഒരു നിമിഷം അവൻ പകച്ചുപോയി…ഇവളെ ആണ് ദിവാകരൻ കൊല്ലാൻ ഏൽപ്പിച്ചത്.. ഇവളെ ഇത്രയും സൗന്ദര്യത്തിൽ കണ്ടാൽ എങ്ങനെ കൊല്ലും..ഒരു നിമിഷം അവൻ ആലോചിച്ചുപോയി

 

അവൾ അവന്റെ മുന്നിൽ കൈ കൊട്ടിയപ്പോൾ ആണ് അവൻ ബോധത്തിലേക്ക് വന്നത്..

 

“ഇതേവിടെയ…വാ..ഭക്ഷണം കഴിക്കാം..”

 

അതും പറഞ്ഞു അവനെയും കൂട്ടി അവൾ അകത്തേക്ക് നടന്നു…

അവൻ യാന്ത്രികമായി അവളെ പിന്തുടർന്നു… അവൻ അവിടെ എത്തിയപ്പോൾ ഭക്ഷണം മേശയിൽ വിളമ്പി വച്ചിട്ടുണ്ട്…

 

അവൾ തന്നെ അവനു വിളമ്പി കൊടുത്തു.. അവർ ഭക്ഷണം കഴിക്കാൻ തുടങ്ങി…

 

“കൃഷ്ണന്റെ വീട് എവിടെയാ..”

 

അത് കേട്ടപ്പോൾ അവൻ അവളെ നോക്കി..

 

“തൃശൂർ ആണ്..അച്ഛൻ മഹാരാഷ്ട്ര കാരൻ ആയിരുന്നു..അമ്മ  തൃശൂർ കാരിയും..വളർന്നത് ഒക്കെ തൃശ്ശൂരാണ്..”

 

“ജെയിംസ് പറഞ്ഞത് പാർട്ണർ ആണെന്നാണ്..”

 

“നമ്മൾ രണ്ടു പേരും ചേർന്നു ഒരു ചെറിയ പാർട്ണർ ഷിപ് ബിസിനസ്സ് തുടങ്ങുന്നുണ്ട്..തോമസും അതിൽ ചേർന്നു..അതുകൊണ്ടാണ് അപ്പോൾ ഞാൻ ഇവിടെ നിൽക്കുന്നത്..”

The Author

29 Comments

Add a Comment
  1. അടിപൊളി ബ്രോ ?

  2. ചാക്കോച്ചി

    മച്ചാനെ സംഭവം കൊള്ളാം… ഉഷാറാണ്… ചിലയിടങ്ങളിൽ സ്പീഡ് കൂടിപ്പോയത് പോലുണ്ട്… അതൊക്കെ ശ്രദ്ധിക്കണം… എന്തായാലും തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു..

  3. Terrific സ്റ്റാർട്ട്‌ ആണ്. നല്ല ഒരു kadhayayi മാറാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. തുടർന്ന് വേഗം വരിക,

  4. തുടക്കം നന്നായിട്ടുണ്ട്.. ഒരു ത്രില്ലെർ ഫീൽ തരാൻ കഥക്ക് സാധിച്ചിട്ടുണ്ട്. സീനുകൾ എല്ലാം നന്നായിരിന്നു കഥാപാത്രങ്ങളും കൃത്യമായി രൂപകല്പന ചെയിതിട്ടുണ്ട്. Lady ഹീറോ story ആണെന്ന് തോന്നി പ്രിയ എന്ന കഥാപാത്രം നന്നായിരുന്നു ആ കഥാപാത്രം e പാർട്ടിൽ മാത്രമേ കാണുമോ എന്നൊരു ആശങ്ക നിഴലിക്കുന്നുണ്ട് എങ്കിലും അടുത്ത പാർട്ടുകളിൽ അതിന്റെ ഉത്തരം പ്രതീക്ഷിക്കുന്നു..കഥാപാത്രങ്ങളുടെ costumes കഥയിൽ ഉടനീളം കാണാം നന്നായിരുന്നു അത് കഥയെ കൂടുതൽ ഉൾകൊള്ളുവാൻ വായനക്കാരെ സഹായിക്കും.. All the best ബ്രോ. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു….

    1. താങ്ക്സ് ബ്രോ… പറഞ്ഞ കാര്യങ്ങൾ ഞാൻ ചെയ്യാം…വേറെ ഒന്നും ഞാൻ ഇപ്പോൾ പറയുന്നില്ല..it will just come.. wait for it

      ❤️❤️

  5. നല്ല തുടക്കം, ഉഷാറാകട്ടെ.

    1. ❤️❤️

  6. ഹായ് zodiac ബ്രോ,ലോകത്തെ ഏറ്റവും മികച്ച ക്ലാസിക് ത്രില്ലർ മൂവി ആണ് zodiac കണ്ടിട്ടുണ്ട്.പേര് പോലെത്തന്നെ വളരെ മികച്ച സ്റ്റോറി തന്നെ.ഉഗ്രൻ പ്ലോട്ട് നല്ല അവതരണം ത്രില്ലിങ് മൂഡിൽ തന്നെ വായിച്ചു തീർത്തു വലിയൊരു കഥക്കുള്ള സ്പേസ് ഉണ്ട്.തുടർന്നും നന്നായി തന്നെ മുന്നോട്ട് പോകട്ടെ എല്ലാവിധ ആശംസകളും സപ്പോര്ട്ടും നേരുന്നു.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം സാജിർ???

    1. വലിയ കഥ ആയിട്ടു തന്നെ ആണ് എഴുതുന്നത്…ഒരു നല്ല ത്രില്ലിംഗ് experience തരാൻ കഴിയും എന്നാണ് പ്രതീക്ഷ..

      ❤️❤️

      1. ALL the best

  7. interesting story

    1. ❤️❤️

    1. ❤️❤️

    1. ❤️❤️

    1. ❤️❤️

  8. Nalla thudakkam e pottanmar parayunnathu kelkkathe avanavantne ideakku ezhuthu pinne pakuthikku nirtharuthu

  9. ബ്രോ ശെരിക്കും ഇന്ട്രെസ്റ്റിങ് സ്റ്റോറി…. നല്ലൊരു തീം…. Revenge അത് എന്തായാലും വേണം…
    അടുത്ത പാർട്ട് അപ്പോ ഉഷാറാക് ?

    1. ❤️❤️❤️

  10. her revenge should be more cruel,dont spaare anyone

  11. കലക്കി… മോനെ…
    വേട്ട…. Peter ന്റെ വേട്ട തുടങ്ങി…
    കൂടെ ചതിയും…… വിട്ട് കളയരുത്……
    Orattannineyum.. കൂടെ ഉണ്ട്

    1. Krooramayirikkum ⚒️

  12. ഇഷ്ടായി

Leave a Reply

Your email address will not be published. Required fields are marked *