വിനോദവെടികൾ 5 [ഒലിവര്‍] 583

ചുട്ടുപഴുത്ത മരുവിൽ മഞ്ഞു പെയ്ത പോലൊരു ആശ്വാസവും സമാധാനവും. ഇനി പേടിക്കണ്ട. കോളേജിലെ രണ്ട് കലിപ്പന്മാരാണ് മുന്നിലുള്ളത്. ഇരട്ടചങ്കുള്ള പിള്ളേർ.
“ ദേ ഇയാള്….”
പ്ഠേ!
ഞാൻ പറഞ്ഞുമുഴുവിക്കുന്നതിന് മുന്നേ ഷിയാസിന്റെ വക അടി വീണു. വഷളന്റെ മുഖം കോടിപ്പോയി.
“ ഏരിയ വിട്ട് പിടി മൈരേ… ഇത് ആള് വേറെയാ…” പിന്നിലിരുന്ന് അവൻ വീണ്ടും കയ്യോങ്ങി.
ഉറച്ച ശരീരപ്രകൃതരായ ആ ചെക്കന്മാരുടെ മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയില്ലെന്ന് കണ്ടാവണം, നിന്നെയൊക്കെ കാണിച്ചുതരാടാന്ന് പറഞ്ഞ് അങ്ങേര് ചെള്ളയും തടവി വലിഞ്ഞു.
“ ഹോ… താങ്ക്സ് പിള്ളേരേ… ഞാനാകെ പേടിച്ച് ഇരിക്കുവാരുന്നു..” നെഞ്ചില്‍ കയ്യിൽവച്ച് ഞാൻ ആശ്വസിച്ചു.
“ മിസ്സെന്താ ഈ അസമയത്ത്? ഹോസ്റ്റലിൽ നടന്ന സംഭവമൊന്നും അറിഞ്ഞില്ലായിരുന്നോ?”
“ ഇല്ലെടാ… ഇവിടെ ബസ്സിറങ്ങിയപ്പോഴാ അറിയുന്നത്…”
“ ഹ്മംം… വല്ലാത്ത ചെയ്തായിപ്പോയി… കഴുത്ത് അറുത്തതാണെന്നാ കേട്ടത്… രക്ഷപെടാൻ ചാൻസില്ല.”
“ ശ്ശൊ.. നല്ലൊരു പയ്യനായിരുന്നു.” മിഥുന്‍ ലാലിനെ ഞാന്‍ പഠിപ്പിക്കുന്നില്ലെങ്കിലും എനിക്ക് ശരിക്കും സങ്കടം തോന്നി.
“ അതിരിക്കട്ടെ… ഇനിയെന്താ പ്ലാൻ…?” വിനോദ് ചോദിച്ചു.
അതിന് ഒരു ദീര്‍ഘനിശ്വാസത്തിന് ശേഷമാണ് ഞാൻ മറുപടി പറഞ്ഞത്.
“ ഇനിയെന്താ… വറീതേട്ടനോട് ചോദിച്ചപ്പോൾ എട്ടരക്ക് ഒരു ഫാസ്റ്റുണ്ടെന്ന് പറഞ്ഞു. പക്ഷേ ഒമ്പതായിട്ടും ഒരു കിണ്ടിയും കാണുന്നില്ല…”
“ എങ്ങനെ കാണാനാ ടീച്ചറെ, എട്ടരയുടെ കോട്ടയം ഫാസ്റ്റ് നിർത്തിയിട്ട് മാസങ്ങളായി… ഇനി പതിനൊന്നരയ്ക്കേ വണ്ടിയുള്ളൂ…”
എനിക്കത് തികച്ചുമൊരു ഷോക്കായി.
“ ശ്ശൊ…. എനിക്ക് വയ്യ! അപ്പൊ ഇനി അത്രേം നേരം ഇവിടെ നിക്കണോ….?”
“ അതുകൊള്ളാം… നിൽക്കാൻ പറ്റിയ സമയം! ദേ… ഈ കടേൽ കൊതീം നൊണേം പറഞ്ഞിരുന്നവന്മാര് ഇരുട്ടുന്നതിനു മുന്നേ സ്ഥലം കാലിയാക്കിയത് പോലീസിനെ പേടിച്ചല്ല. മറ്റവന്മാര് വെട്ടിയവനെ തപ്പിനടക്കുവാ… ഇവിടെ വച്ചെങ്ങാനും വല്ല കത്തിക്കുത്ത് നടന്നാൽ അതിന് സാക്ഷി പറയേണ്ടിവരും…”
“ അതെ.. അല്ലേൽ വണ്ടി വരുന്നതുവരെ ഞങ്ങളൂടെ നിൽക്കാരുന്നു..”
“ അപ്പൊ പിന്നെ എന്താ പിള്ളേരേ ഒരു വഴി?”
“ ഒരു വഴിയുണ്ട്… നാളെ എല്ലാമൊന്ന് ഒതുങ്ങും. ഇന്ന് ഷിയാസിന്റെ വീട്ടില്‍ കിടന്നിട്ട് നാളെ കാലത്ത് പോയാല്‍ പോരെ… ഇവിടുന്ന് രണ്ട് കിലോമീറ്ററേ ഉള്ളൂ…”
“ അയ്യോ… ഞാനെങ്ങനാടാ ഒറ്റയ്ക്ക്…?”
“ എന്തിനാ പേടിക്കുന്നെ… ഞാനില്ലേ? ഷിയാസില്ലേ?…”

The Author

67 Comments

Add a Comment
  1. കഥ നിർത്തിയോ തിരിച്ചു വരു ബ്രോ

  2. Katha ayuthan ariyunnavar okke inganechaythhal bro ???thirich varoo??

  3. Oliver ?bro thangal avide yaanu

Leave a Reply

Your email address will not be published. Required fields are marked *

Warning! Spamming is against the law