അവൾ പതുക്കെ അബിയുടെ അടുത്തേക്ക് നീങ്ങിക്കിടന്നു. അവന്റെ പുറകിലൂടെ കൈകൾ ചുറ്റി അവനെ വരിഞ്ഞു മുറുക്കി കെട്ടിപ്പിടിച്ചു. അവളുടെ നെഞ്ചിന്റെ ചൂട് അഭിയുടെ പുറത്ത് അറിയാമായിരുന്നു.
”ഗുഡ് നൈറ്റ് ചേട്ടാ…” അവൾ അവന്റെ ചെവിയിൽ പതുക്കെ മന്ത്രിച്ചു.
അബി ഒന്നും മിണ്ടിയില്ലെങ്കിലും അവളുടെ ആ കെട്ടിപ്പിടുത്തത്തിൽ അവന്‍ അറിയാതെ തന്നെ അവന്‍
ശാന്തനായി. പുറത്ത് മഴയുടെ ശബ്ദം കുറഞ്ഞു വരുന്നുണ്ടായിരുന്നു. ജനലിലൂടെ തണുത്ത കാറ്റ് മുറിക്കുള്ളിലേക്ക് അരിച്ചുകയറി. ആ തണുപ്പിലും അവർ പരസ്പരം പടർന്നു കിടക്കുന്ന ചൂടിൽ പതുക്കെ ഉറക്കത്തിലേക്ക് വഴുതിവീണു.
രാവിലെ നേരം വെളുക്കുമ്പോൾ തങ്ങൾ എങ്ങനെ പരസ്പരം അഭിമുഖീകരിക്കും എന്ന ചിന്ത അബിയുടെ ഉള്ളിൽ എവിടെയോ ബാക്കിയുണ്ടായിരുന്നു. എങ്കിലും വിസ്മയയുടെ സ്നേഹനിർഭരമായ കെട്ടിപ്പിടുത്തം അവനെ എല്ലാ ചിന്തകളിൽ നിന്നും മോചിപ്പിച്ച് ആഴത്തിലുള്ള നിദ്രയിലേക്ക് നയിച്ചു.
