പ്രവാസി [ജോൺ എബ്രഹാം] 53

പ്രവാസി

Pravasi | Author : John Abraham


മലപ്പുറത്തിന്റെ ഹൃദയമിടിപ്പായ ആ ഏറനാടൻ ഗ്രാമം. പച്ചപ്പിൽ കുളിച്ചുനിൽക്കുന്ന വയലേലകളും, തലയുയർത്തി നിൽക്കുന്ന കവുങ്ങിൻ തോട്ടങ്ങളും, ഇടയ്ക്കിടെ ഒഴുകി വരുന്ന മണ്ണിന്റെ മണമുള്ള കാറ്റും. ആ ഗ്രാമത്തിലെ ഒരു കുന്നിൻചരിവിൽ, തറവാട്ടിൽ നിന്നും ഒരല്പം മാറി അഷ്‌റഫിന്റെ സ്വപ്നക്കൂട് തലയുയർത്തി നിൽക്കുന്നു.

​വെറും ഇരുപത്തിനാലാം വയസ്സിൽ, ആരോടും ഒരു രൂപ പോലും കടം വാങ്ങാതെ, അറേബ്യൻ മണ്ണിലെ ചുട്ടുപൊള്ളുന്ന വെയിലിൽ ഉരുക്കിയെടുത്ത അധ്വാനം കൊണ്ടാണ് അവൻ ആ വീട് പണിതത്.

പണത്തോടുള്ള ആർത്തിയില്ലാത്തതുകൊണ്ട് തന്നെ പത്തു പൈസ സ്ത്രീധനം വാങ്ങാതെയാണ് അവൻ തെസ്നിയെ ജീവിതത്തിലേക്ക് കൂട്ടിയത്. അതുകൊണ്ടുതന്നെ തെസ്നിയുടെ വീട്ടുകാർക്ക് അഷ്‌റഫിനെ പറ്റി പറഞ്ഞാൽ നൂറുനാവാണ്; അവർക്കവൻ മരുമകനല്ല,സ്വന്തം മകൻ ആണ്

ഹൗസ് വാമിംഗിന് രണ്ട് ദിവസം മുന്നേ അഷ്‌റഫ്‌ വിമാനമിറങ്ങി. കല്യാണം കഴിഞ്ഞ് അധികം വൈകാതെ മണലാരണ്യത്തിലേക്ക് പറന്നതാണ് അവൻ. പിന്നെ ഗൾഫിലിരുന്നാണ് തെസ്നി പ്രഗ്നന്റ് ആയതും പ്രസവിച്ചതുമെല്ലാം അറിഞ്ഞത്.ആ കാത്തിരിപ്പ് അഷ്‌റഫിനെ ശരിക്കും ഒരു കത്തുന്ന കനലാക്കി മാറ്റിയിട്ടുണ്ട്.

​നാട്ടിലെത്തിയപ്പോൾ മുതൽ വീട്ടിൽ ബന്ധുക്കളുടെയും അയൽക്കാരുടെയും ബഹളമാണ്. അവർക്കിടയിൽ പെട്ട് തെസ്നിയെ ഒന്ന് തൊടാനോ, സ്വകാര്യമായി ഒന്നു മിണ്ടാനോ അഷ്‌റഫിന് സാധിക്കുന്നില്ല. ഇടയ്ക്ക് അടുക്കളയുടെ ഭാഗത്തോ ഇടനാഴിയിലോ വെച്ച് അവളെ കാണുമ്പോൾ അവന്റെ നെഞ്ചിടിപ്പ് കൂടും.

The Author

1 Comment

Add a Comment
  1. തീ🔥 ഐറ്റം.🥰
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *