പ്രവാസി [ജോൺ എബ്രഹാം] 44

​”ഏയ് അതൊന്നും സാരമില്ലടാ, നിങ്ങൾ തമ്മിൽ ഇങ്ങനെയൊക്കെയല്ലേ,” എന്ന് പറഞ്ഞ് ലതച്ചേച്ചി ഗ്രീൻ സിഗ്നൽ കൊടുത്തു. ഉടനെ അഷ്‌റഫ് അകത്തുപോയി ഗൾഫിൽ നിന്ന് കൊണ്ടുവന്ന ആ  ബോട്ടിൽ എടുത്ത് കവറിൽ പൊതിഞ്ഞ് ആരും കാണാതെ രമേശേട്ടന്റെ കയ്യിൽ ഏൽപ്പിച്ചു. രമേശേട്ടന്റെ മുഖത്ത് ഇപ്പോൾ 100  വോൾട്ടിന്റെ ചിരി!

​അതേസമയം അകത്തെ റൂമിൽ തെസ്നിയും ലതച്ചേച്ചിയും വർഷയും കൂടി നല്ല സംസാരത്തിലായിരുന്നു. വർഷയ്ക്ക് തെസ്നിയുടെ ആ ഗൾഫ് സാധനങ്ങളൊക്കെ കണ്ടപ്പോൾ വലിയ കൗതുകം. തെസ്നി തന്റെ ഡ്രസ്സിങ് ടേബിൾ തുറന്ന് അഷ്‌റഫ്‌ കൊണ്ടു വന്ന നല്ല ലിപ്സ്റ്റിക്കുകളും ബോഡി സ്പ്രേയും ഒക്കെ വർഷയ്ക്ക് എടുത്തു കൊടുത്തു.
​”ഇത് നിനക്ക് ഇരിക്കട്ടെ വർഷേ…

എന്ന് പറഞ്ഞു തെസ്നി അവൾക്ക് കൊടുത്തു.  തെസ്നിയുടെ ആ ചടുലതയും,  വർഷയുടെ കൗതുകവും ലതച്ചേച്ചിയുടെ സ്നേഹവും കൂടി ആ മുറിയിൽ ഒരു നല്ല വൈബ് തന്നെയായിരുന്നു.

​കവറും വാങ്ങി രമേശേട്ടനും കുടുംബവും പടിയിറങ്ങാൻ ഒരുങ്ങി. പുറത്ത് ഇരുട്ട് കനത്തു തുടങ്ങിയിട്ടുണ്ട്.

പുറത്ത് രാത്രിയുടെ നിശബ്ദത കനത്തു. അവസാനത്തെ അതിഥിയും പടിയിറങ്ങിയതോടെ അഷ്‌റഫ് ചെന്ന് ഉമ്മറത്തെ വലിയ തേക്കിൻ വാതിൽ അടച്ചു കുറ്റിയിട്ടു. ആ ശബ്ദം ഒരു തുടക്കമായിരുന്നു.

​”വാ ഇക്ക, വിശക്കുന്നുണ്ടാവും, നമുക്ക് വേഗം കഴിക്കാം,” തെസ്നി വിളിച്ചു. അവൾക്കും ഉള്ളിലൊരു വെപ്രാളമുണ്ടായിരുന്നു. മകന് ചോറു കൊടുത്ത്, മൂന്നുപേരും കൂടി വേഗം അത്താഴം കഴിച്ചു തീർത്തു. തെസ്നി മിന്നൽ വേഗത്തിൽ അടുക്കള ജോലികളെല്ലാം ഒതുക്കി. മോനെ ഉറക്കാൻ കിടത്തിയപ്പോൾ അവൻ വേഗം തന്നെ ഉറക്കത്തിലേക്ക് വഴുതിവീണു. ആ കുഞ്ഞു ശ്വാസഗതിയുടെ താളത്തിനൊപ്പം ആ വീട് പൂർണ്ണമായും നിശബ്ദമായി.

The Author

1 Comment

Add a Comment
  1. തീ🔥 ഐറ്റം.🥰
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *