യുകെ ഡയറിസ് 2 [AJ Blake] 20

യുകെ ഡയറിസ് 2

UK DIARIES 2 | Author : AJ Blake

[ Previous Part ] [ www.kkstories.com ]


 

ഹലോ കൂട്ടുകാരെ, എൻറെ ആദ്യ കഥയ്ക്ക് തന്നെ നിങ്ങൾ നൽകിയ സ്വീകരണത്തെ ഞാൻ അത്യധികം സന്തോഷത്തോടുകൂടി സ്വീകരിക്കുന്നു, ആദ്യമായി എഴുതുമ്പോൾ തന്നെ എനിക്ക് ഒരുപാട് ടെൻഷൻ ഉണ്ടായിരുന്നു, പക്ഷേ നിങ്ങൾ ഓരോരുത്തരും നൽകിയ കമന്റുകൾ വായിച്ചപ്പോൾ വീണ്ടും വീണ്ടും എന്നിലെ കഥാകൃത്തിന് കഥയെ മനോഹരമാക്കാൻ പ്രചോദനം കൂടി.

ആദ്യഭാഗം വായിക്കാത്തവർ അത് വായിച്ചശേഷം ഇത് വായിക്കുക. വീണ്ടും പറയുന്നു ഞാൻ വളരെ പതിഞ്ഞ രീതിയിൽ ഈ കഥ കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. ഈ ഭാഗവും നിങ്ങൾക്ക് ഇഷ്ടപ്പെടുമെന്ന് ഞാൻ കരുതുന്നു.

 

രാവിലെ ഉറക്കം എണീറ്റ് ഞാൻ നേരെ ബാത്റൂമിൽ പോയി പ്രഭാത കർമ്മങ്ങൾ ഒക്കെ കഴിഞ്ഞ ശേഷം റൂമിൽ വന്ന് ഫോണെടുത്ത് സമയം നോക്കുമ്പോൾ ഏകദേശം 9 മണി ആയിരിക്കുന്നു.

10 മണിക്ക് യൂണിവേഴ്സിറ്റിയിൽ  പോകാമെന്നാണ് അനന്യ പറഞ്ഞത്. ഇന്നലെ സംസാരിക്കുമ്പോൾ അവളുടെ നമ്പർ വാങ്ങാൻ ഞാൻ മറന്നിരുന്നു. പിന്നെ ഞാൻ ഒന്നും ആലോചിക്കാതെ അവളുടെ മുറിയുടെ വാതിലിൽ പോയി തട്ടി വിളിച്ചു. അല്പസമയത്തിനുള്ളിൽ തന്നെ ഉറക്കച്ചവടയിൽ വന്നവൾ വാതിൽ തുറന്നു.

ഗുഡ്മോണിങ്.  ഇതുവരെ എണീറ്റില്ലേ…

മോണിംഗ്.. ഞാൻ ഇന്ന് ഓഫ് ആയോണ്ട് പിന്നെ അങ്ങനെ കിടന്നുറങ്ങി.

അല്ല ഇന്ന് യൂണിവേഴ്സിറ്റി വരാന്ന് പറഞ്ഞിരുന്നില്ലേ അതാ ഞാൻ വിളിച്ചത്. ഉറക്കത്തിൽ ബുദ്ധിമുട്ടായെങ്കിൽ സോറി.

എൻറെ പൊന്നു മോനെ എനിക്കൊരു കുഴപ്പവുമില്ല. ഞാനൊന്ന് ഫ്രഷ് ആയി റെഡിയായി വരാം.

The Author

kkstories

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *