യുകെ ഡയറിസ് 2 [AJ Blake] 14

അങ്ങനെ ഒരുപാട് നേരം ഞങ്ങൾ അവിടെ ഇരുന്ന് സംസാരിച്ചു എൻറെ ഫോണിൽ കോൾ വന്നപ്പോഴാണ് ഞാൻ അവിടെ നിന്നും മാറിയത്.  മുകളിൽ വന്ന് വീട്ടുകാരുമായി സംസാരമൊക്കെ കഴിഞ്ഞു അവരോട് ഇവിടെയുള്ളവരെ പറ്റിയും ഇന്നത്തെ യൂണിവേഴ്സിറ്റിയിലെ കാര്യങ്ങളും ഒക്കെ പറഞ്ഞപ്പോൾ അവർക്കും ഒരു സമാധാനമായി.

അങ്ങനെ ദിവസങ്ങൾ കടന്നുപോയി യുകെയിൽ വന്നിട്ട് ഏകദേശം ഒരാഴ്ച കഴിഞ്ഞു. ഇന്നുമുതലാണ് യൂണിവേഴ്സിറ്റിയിൽ ക്ലാസ് തുടങ്ങുന്നത്. യൂണിവേഴ്സിറ്റിയുടെ ക്ലാസിന്റെ രീതിയൊക്കെ തലേദിവസം തന്നെ അനു എനിക്ക് പറഞ്ഞു തന്നിരുന്നു. ഇപ്പോൾ ഞാനും അനുവും വളരെയധികം നല്ല ഫ്രണ്ട്സ് ആയി മാറിയിരിക്കുന്നു. ഷാഫി ഇക്ക അത്യാവശ്യം ബഡായി പറയുന്ന ആൾ ആണെങ്കിലും സംസാരിക്കാൻ വേറെ ആരും ഇല്ലാത്തതുകൊണ്ട് അതൊക്കെ ആയിട്ട് അങ്ങ് അഡ്ജസ്റ്റ് ആയി പോകുന്നു. സുമയ്യ അങ്ങനെ അധികമൊന്നും മിണ്ടുന്ന കൂട്ടത്തിലല്ല. ഇവരൊക്കെ പറയുന്നത് കേട്ട് ചിരിക്കുന്നതല്ലാതെ സുമയിൽ നിന്നും അധികം മറുപടിയൊന്നും ഞാൻ അവിടെ കണ്ടിരുന്നില്ല.

രാവിലെ തന്നെ എണീറ്റ് റെഡിയായി ഞാൻ യൂണിവേഴ്സിറ്റിയിലേക്ക് പോകാൻ ഇറങ്ങി. ഡോർ തുറന്ന് ഇറങ്ങുമ്പോൾ ഉമ്മച്ചി പറയുന്നതുപോലെ പടച്ചോനെ ഒരു നിമിഷം മനസ്സിൽ ആലോചിച്ചു പ്രാർത്ഥിച്ചിട്ടാണ് ഞാൻ കോളേജിലേക്ക് പോയത്. അവിടെയെത്തി എങ്ങനെയൊക്കെയോ ക്ലാസ്സ് കണ്ടുപിടിച്ച് ഞാൻ അകത്തു കയറിയപ്പോൾ ഒരു ബ്രിട്ടീഷുകാരെ പോലും ഞാൻ അവിടെ കണ്ടില്ല. ക്ലാസ്സിൽ നിറച്ചു സ്റ്റുഡൻസ് ഉണ്ട്. അതിൽ അധികവും ഏഷ്യൻസും ആഫ്രിക്കൻ ആണ്. ഒരു 60% ആൾക്കാരും ആഫ്രിക്കൻസ് തന്നെയാണ്. ഞാൻ അവിടെ മുകളിലത്തെ സീറ്റിൽ ചെന്നിരുന്നു. കുറച്ചുനേരം ഫോൺ നോക്കിയിരുന്നപ്പോൾ പെട്ടെന്ന് ഒരാൾ വന്ന് എൻറെ അടുത്തേക്ക് ഇരുന്നു. ഞാൻ നോക്കുമ്പോൾ ഒരു പെൺകുട്ടിയാണ്. കണ്ടപ്പോൾ തന്നെ ഇന്ത്യക്കാരി ആണെന്ന് മനസ്സിലായി.  ഞാൻ പുള്ളിക്കാരിയെ നോക്കി ചിരിച്ചു. പുള്ളിക്കാരി തിരിച്ചും ഒരു ചിരി നൽകി.

The Author

kkstories

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *