യുകെ ഡയറിസ് 2 [AJ Blake] 14

ഞാൻ അകത്തു കയറി റൂമിൽ ചെന്ന് ഡ്രസ്സ് ഒക്കെ ചേഞ്ച് ചെയ്തു നേരെ ബാത്റൂമിലേക്ക് പോയി ഒന്ന് ഫ്രഷ് അപ്പ് ആയി വന്നപ്പോൾ സുമി അടുക്കളയിൽ ചായ വയ്ക്കുവാൻ നിൽക്കുവാണ്. എന്നെ കണ്ടതും ചിരിച്ചശേഷം ചായ എടുക്കട്ടെ എന്ന് ചോദിച്ചു. ഞാൻ ചായ വന്നിട്ട് ഇട്ടുകൊള്ളാമെന്നു പറഞ്ഞെങ്കിലും അവൾ എനിക്കും കൂടി ഒരു ഗ്ലാസ് ചായ നീട്ടി. അങ്ങനെ ഞങ്ങൾ രണ്ടുപേരും ആ ചായയുമായി ഹാളിൽ പോയിരുന്നു.

സുമി: ക്ലാസ് ഒക്കെ എങ്ങനെ ഉണ്ടായിരുന്നു…

ഞാൻ: ഒന്നും പറയണ്ട… അവിടെ അവർ വന്ന് എന്തൊക്കെയോ പറയുന്നുണ്ട്. നമ്മളിങ്ങനെ എന്തോ നോക്കിയിരിക്കുന്നു.

സുമി: ആ ഇവിടെ അങ്ങനെയൊക്കെ തന്നെയാ പിന്നെ ക്ലാസ്സ് ശ്രദ്ധിക്കണം കേട്ടോ അസൈൻമെൻറ് ഒക്കെ നമ്മൾ തന്നെ ചെയ്തു വെക്കേണ്ടതാണ്.

ഞാൻ: ശ്രദ്ധിക്കുന്നതൊക്കെ ഉണ്ട് പക്ഷേ അവർ അവിടെ എന്താ സംസാരിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല.

സുമി: ആദ്യമൊക്കെ ഇങ്ങനെയൊക്കെ തോന്നും പിന്നെ നമ്മൾ അവരുമായിട്ട് ഒരു ഫ്ലോയിൽ അങ്ങ് പോകും.

ഞാൻ: ആ ഇനിയിപ്പോ അസൈമെൻറ് ഒക്കെ എങ്ങനെയാണോ എന്തോ.

സുമി: അതൊക്കെ ഇവിടെ പല വഴികളും ഉണ്ട് മോനെ. കാശുകൊടുത്ത് അസൈമെൻറ് ചെയ്തു തരുന്ന ഒരുപാട് ടീംസ് ഉണ്ട്.

ഞാൻ: ആണോ എങ്കിൽ രക്ഷപ്പെട്ടു…  ഒന്ന് ചോദിക്കാൻ ഒരു മലയാളി പോലുമില്ല. ആകെയുള്ള ഒരുത്തൻ കണക്കാ എന്ന് അവനെ  കണ്ടപ്പോൾ തന്നെ മനസ്സിലായി.  പിന്നെ ഒരു തമിഴത്തികൊച്ച്.

സുമി: അതൊന്നും ആലോചിച്ചു നീ ടെൻഷൻ ആവണ്ട. ഇവിടെ അസൈമെൻറ് ഒക്കെ ഈസിയാണ്. കാശുണ്ടെങ്കിൽ എന്തും നേടാൻ പറ്റും. അതുകൊണ്ടല്ലേ ഇവിടെ വരുന്ന എല്ലാരും ജോലിക്ക് പോയി അവരുടെ കാര്യങ്ങൾ നോക്കുന്നേ.

The Author

kkstories

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *