ശരിക്കും സുമി അത് പറഞ്ഞപ്പോൾ എനിക്ക് സമാധാനമായി എങ്ങനെ ഇവിടത്തെ ഡിഗ്രി പാസാകും എന്ന് ആലോചിക്കുകയായിരുന്നു ഞാൻ. കാരണം ക്ലാസിൽ പോയപ്പോൾ തന്നെ നമുക്കിതൊന്നും പറ്റില്ല എന്ന് ഏകദേശം ധാരണ കിട്ടിയിരുന്നു.
ഞാൻ വേഗം ചായകുടിച്ച് എഴുന്നേറ്റത് കണ്ടത് കൊണ്ടാവണം എവിടെ പോകുവാണെന്ന് അവൾ എന്നോട് ചോദിച്ചു. കുറച്ച് സാധനങ്ങൾ വാങ്ങാൻ ആൽഡി വരെ പോകാനുണ്ടെന്ന് പറഞ്ഞപ്പോൾ അവളും കൂടെ വരാമെന്ന് പറഞ്ഞു. അങ്ങനെ ഞാൻ ക്ലാസ്സൊക്കെ കഴുകിവയ്ക്കുന്ന നേരം കൊണ്ട് സുമി പോകാൻ റെഡിയായി വന്നു.
വീടുപൂട്ടി പുറത്തിറങ്ങി ഷോപ്പിലേക്ക് നടക്കവേ വഴിയിൽ ഒരു സായിപ്പും മദാമ്മയും കിസ്സ് അടിക്കുന്നത് കണ്ടപ്പോൾ ഞാനറിയാതെ നോക്കിപ്പോയി.
ഒരു മയത്തിലൊക്കെ നോക്കടാ…
എൻറെ നോട്ടം കണ്ടിട്ട് ആവണം സുമി ഒന്ന് ആക്കി പറഞ്ഞു.
ഞാൻ: ഇവർക്കൊന്നും ഒരു നാണമില്ലേ അല്ലെങ്കിൽ തന്നെ സിംഗിൾസ് നടക്കുന്ന വഴിയിൽ എന്തിനാണ് ഇതൊക്കെ അവർ കാണിക്കുന്നത്.
ഞാൻ തമാശ രൂപയാണ് എൻറെ വിഷമം അറിയിച്ചു.
സുമി: ഇവിടെ ആരാണാവോ സിംഗിൾ.
ഞാൻ: ഞാൻ സിംഗിൾ ആണേ…
സുമി: നിനക്ക് റിലേഷൻ ഒന്നുമില്ല.
ഞാൻ: ഉണ്ടായിരുന്നു പക്ഷേ ഇപ്പൊ ഇല്ല.
സുമി: എന്താ മോനെ യുകെയിൽ വരുന്ന സ്ഥിരം പയ്യന്മാരുടെ ഡയലോഗ് ആണോ. നാട്ടിൽ കാമുകി വെച്ചിട്ട് ഇവിടെ വന്ന് ഇല്ല എന്ന് പറഞ്ഞു നടക്കുന്നത്.
ഞാൻ: എനിക്കങ്ങനെ പല തന്തയ്ക്കുള്ള സ്വഭാവം ഇല്ല.
സുമി: ചൂടാവല്ലേ സാറേ തമാശ പറഞ്ഞതാ… ഇവിടെ അതൊക്കെ സാധാരണയായി കാണാറുണ്ട് അതുകൊണ്ട് പറഞ്ഞതാണ് ക്ഷമിച്ചേക്ക്.
