ഞാൻ: ചേച്ചി ഞാനും എല്ലാത്തിനും ഇന്നലെയും ഒക്കെയാ അപ്ലൈ ചെയ്തത്. ഇവിടെ വീട്ടിലുള്ള ഒരു കുട്ടിയാണ് എല്ലാത്തിനും ഹെൽപ്പ് ചെയ്തത്.
ചേച്ചി: ആ ഇവിടെ ചേട്ടൻ തന്നെ എല്ലാം ചെയ്തു തന്നു.
ഞാൻ: പിന്നെ എന്താ പെട്ടെന്ന് കോൾ ഒക്കെ ചെയ്തേ.
ചേച്ചി: അതെന്താടാ ഞാൻ വിളിച്ചത് നിനക്ക് ബുദ്ധിമുട്ടായോ.
ഞാൻ: അയ്യോ അങ്ങനെയല്ല പെട്ടെന്ന് കോൾ വന്നതുകൊണ്ട് ചോദിച്ചതാ.
ചേച്ചി: എടാ അത് അപ്പുക്കുട്ടന്റെ പിറന്നാളാണ് അടുത്ത ചൊവ്വാഴ്ച. അപ്പോൾ മനുവേട്ടൻ പറഞ്ഞു നിന്നെ കൂടെ വിളിക്കണമെന്ന്.
ഞാൻ: ആഹാ… എന്തായാലും ചേട്ടൻ എങ്കിലും എന്നെ വിളിക്കാൻ തോന്നിയല്ലോ.
ചേച്ചി: ഞാനും കൂടെ പറഞ്ഞപ്പോഴാ ചേട്ടൻ നിന്നെ വിളിക്കാൻ പറഞ്ഞത്.
ഞാൻ: ഉവ്വ ഉവ്വേ സമ്മതിച്ചു….
ചേച്ചി: നീ വേണമെങ്കിൽ വിശ്വസിക്കുക. എന്തായാലും ചൊവ്വാഴ്ച നീ വന്നേക്കണം കേട്ടോ.
ഞാൻ: തീർച്ചയായിട്ടും വരാം ചേച്ചി എനിക്ക് പോസ്റ്റ് കോഡ് ഒന്ന് മെസ്സേജ് ഇട്ടേക്ക്.
ചേച്ചി: അതൊക്കെ ഞാൻ അയക്കാം. അപ്പ ചൊവ്വാഴ്ച ഉച്ചയ്ക്ക് മറക്കരുത് ഫുഡ് ഒക്കെ ഇവിടുന്ന് കഴിക്കാം.
ഞാൻ: ഓക്കേ ചേച്ചി ഡൺ.
അതും പറഞ്ഞ് ചേച്ചി ഫോൺ കട്ട് ചെയ്തു. വെറും കയ്യോടെ അവിടെ കേറി ചെല്ലാൻ പറ്റില്ലല്ലോ എന്ന് മനസ്സിലാക്കി ഞാൻ അപ്പോൾ തന്നെ ആമസോണിൽ ഒക്കെ കുട്ടികൾക്ക് കൊടുക്കാനുള്ള ഗിഫ്റ്റ് നോക്കിയശേഷം ഫോൺ വെച്ച് കിടക്കാനായി റെഡിയായി. കണ്ണടച്ച് കിടക്കുമ്പോഴാണ് നേരത്തെ ഇക്കയുടെ സംസാരത്തിലെ മാറ്റവും സ്വഭാവത്തിലെ മാറ്റവും എൻറെ മനസ്സിലേക്ക് കടന്നുവന്നത്. പുള്ളിക്ക് ചെറുതായി സംശയരോഗം ഉണ്ടോ എന്ന് എൻറെ മനസ്സിൽ തോന്നി. ഷോപ്പിങ്ങിന് പോകുമ്പോൾ സുമിയുടെ സംസാരത്തിലെ ചില അനിഷ്ടങ്ങളും ഞാൻ ശ്രദ്ധിച്ചിരുന്നു. പിന്നെ എന്ത് കാര്യമായാലും അത് അവരുടെ ജീവിതം എന്ന് സ്വയം ചിന്തിച്ചശേഷം ഞാൻ ഉറങ്ങാനായി കിടന്നു.
