യുകെ ഡയറിസ് 2 [AJ Blake] 14

അനു: നമുക്ക് ഇവിടെ അടുത്തുള്ള പ്രൈമാർക്കിൽ പോകാം. അവിടെ ആകുമ്പോൾ ചീപ്പാണ്.

ഞാൻ: എന്നാൽ ശരി നമുക്ക് നേരെ അങ്ങോട്ട് പോകാം.

അങ്ങനെ ഞാനും അനുവും കൂടി അവിടെയൊക്കെ ചെന്ന് വേണ്ട സാധനങ്ങളൊക്കെ മേടിച്ചു. നാട്ടിൽ നിന്നും ട്രാവൽ കാർഡിൽ അത്യാവശ്യം പൈസ ഇട്ടിട്ട് വന്നതുകൊണ്ട് അവിടെയൊക്കെ അതാണ് യൂസ് ചെയ്തത്. പോകുന്ന വഴിയിൽ തന്നെ ബാങ്കും അവൾ എനിക്ക് കാണിച്ചു തന്നു. അതുപോലെതന്നെ ഓൺലൈൻ ബാങ്കിംഗ് ആപ്പുകളും പറഞ്ഞു തന്നു. ഇവിടെ യുകെയിൽ നമുക്ക് വലിയ രേഖകൾ ഇല്ലാതെ തന്നെ ഓൺലൈൻ ബാങ്കുകളിൽ അക്കൗണ്ട് തുടങ്ങാൻ പറ്റും.

ഞാൻ: ബാങ്ക് അക്കൗണ്ട് തുടങ്ങാൻ എന്തൊക്കെ വേണ്ടത്.

അനു: തൽക്കാലം നിൻറെ ബിആർപി കാർഡും (നമ്മുടെ നാട്ടിലെ ആധാർ കാർഡ് പോലെ) പാസ്പോർട്ടും മാത്രം വേണ്ടിവരുള്ളൂ.

ഞാൻ: ഇപ്പഴാ ഓർത്തത് ബിആർപി കാർഡ് പോസ്റ്റ് ഓഫീസിൽ നിന്ന് കളക്ട് ചെയ്യണം.

അനു: നിൻറെ കയ്യിൽ പാസ്പോർട്ട് ഉണ്ടല്ലോ നമുക്ക് നേരെ പോസ്റ്റ് ഓഫീസിലേക്ക് പോകാം.

അങ്ങനെ അവിടെ നിന്നും പോസ്റ്റ് ഓഫീസിലേക്ക് പോയി കാർഡും കളക്ട് ചെയ്ത് ഞങ്ങൾ നേരെ അടുത്തുള്ള ഷവർമ ഷോപ്പിൽ നിന്നും ഷവർമയും കഴിച്ച് വീട്ടിലേക്ക് പോയി.  ആ ഒരു ദിവസത്തെ യാത്ര കൊണ്ട് തന്നെ ഞങ്ങൾ രണ്ടുപേരും അത്യാവശ്യം നല്ല പോലെ കമ്പനിയായി. എന്താവശ്യമുണ്ടെങ്കിലും ഒരു മടിയും കൂടാതെ പറയണമെന്ന് അവളെന്നോട് പറയുകയും ചെയ്തു. യുകെയിൽ വരുന്ന എല്ലാ സ്റ്റുഡൻസിനെ പോലെ ഞാനും പാർടൈം ജോലി തന്നെ അവളോട് ആദ്യം ചോദിച്ചു. അതുമാത്രം എന്നോട് ചോദിക്കരുതെന്ന് അവൾ എനിക്കൊരു തമാശ രൂപേണ ഉള്ള മറുപടിയും തന്നു.

The Author

kkstories

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *