” അന്വോഷിച്ചുജൊണ്ടിരിക്ക്യാണു..ഉടനെ തന്നെ കണ്ടെത്താം..”
“സർ, എന്തെങ്കിലും വിവരം കിട്ടിയാൽ ഈ നമ്പരിലൊന്ന് അറിയക്കണെ..,'”
നമ്പർ കൊടുത്ത് ഞാൻ ഫോൺ വെച്ച്.. ജോർജ്ജിനെ വിളിച്ചു..
“ജോർജ്ജെ, സംഗതി പെശകാ.. ഹാജ്യാരു പണി തുടങ്ങി.. നീയാ ഹാജ്യാരുടെ സ്ങ്കേതങ്ങളൊക്കെ ഒന്ന് പറഞ്ഞെ,!”..
” ഞാൻ നിനക്ക് മെസേജ് ചെയ്യാം..” ടാ നീയൊറ്റക്ക്..”
“അത് സാരമില്ലെടാ.. നീ അയക്ക്..’
അഞ്ച് മിനിറ്റുകൊണ്ട് നാലു സ്തലങ്ങളുടെ ഡീറ്റൈൽസ് എന്റെ ഫോണിലേക്കെത്തി..
ഞാൻ രണ്ടും കൽപ്പിച്ച് ഇറങ്ങി..
നാലും നാലു സ്ഥലങ്ങളിലാണു.. പോക്ക് വരവ് നേരം വൈകും.. ഞാൻ ഉടനെ ജോർജ്ജിനെ വിളിച്ചു..
” ടാ തൃശ്ശൂരുള്ള ആ മൂന്ന് സ്തലങ്ങളിലും നീയൊന്ന് ആരെങ്കിലും വിട്ടൊന്ന് അന്വോഷിപ്പിക്ക് അവിടെയാണെങ്കിൽ നീ അങ്ങോട്ട് വായൊ ഞാനും വരാം…”
“ഓകെടാാ..”
അത് പറഞ്ഞ് ഞാൻ ഇവിടെ അടുത്തുള്ള ഹാജ്യാരുടെ, അടഞ്ഞുകിടക്കുന്ന ഓട്ട് കമ്പനിയിലേക്ക് പുറപെട്ടു..
അടഞ്ഞു കിടക്കുന്ന കാരണം അവിടെ മൊത്തം കാട് കേറി കിടക്കായിരുന്നു..
ഞാൻ പുറത്ത് വണ്ടി നിർത്തി അകത്തേക്ക് കടന്നു.. പൊളിഞ്ഞു കിടക്കുന്ന ഗേറ്റ്.., മൊത്തൊ മാറാലയും ചപ്പ്ചവറുകളും , പൊളിഞ്ഞു വീഴാറായ ഒരു ഓടിട്ട വലിയ ഗോഡൗൺ.
പുറത്തൊക്കെ ഒന്ന് നോക്കി മെല്ലെ ഉള്ളിലേക്ക് കടന്നു.. ഒരു പാട് നീളവും വീതിയും ഉള്ള നാലു നിരയായി.. ഓട് മേഞ്ഞ നാലു ബിൽഡിങ്ങ്..
ഓരൊന്നിന്റേയും ഉള്ളിൽ ഞാൻ കടന്നു നോക്കി..
നാലിലും ഞാൻ കയറി നോക്കി.. അവിടെയൊന്നും കാണാതെ ഞാൻ പുറത്തിറങ്ങി വണ്ടിയുടെ അടുത്തേക്ക് നീങ്ങി..
പെട്ടന്ന് മൂന്നാമത്തെ ബിൽഡിങ്ങിനുള്ളിൽ എന്തൊ തട്ടി മറിഞ്ഞു വീഴുന്ന ശബ്ദം.. കേട്ട് ഞാൻ തിരിച്ച് വീണ്ടും അതിനുള്ളിലേക്ക് നടന്നു..
ഉള്ളിലേക്ക് കടക്കും തോറും ചെറിയ ഇരുട്ട്..
ചെറിയ വെളിച്ചത്തിൽ ഞാൻ കണ്ടു..
അവിടെയൊരു റൂം പോലെത്തെ ഒരു അറയുണ്ട്.. അവിടെ വെളിച്ചവും..
ഞാനങ്ങോട്ട് ചെന്നു.. അവിടെയുള്ള റൂമിലേക്ക് കടക്കാൻ ശ്രമിക്കവേ ഞാനറിഞ്ഞു.. പിന്നിൽ നിന്ന് വരുന്ന അക്രമത്തെ, ഞാൻ തിരിഞ്ഞ് ഒഴിഞ്ഞു മാറി.. വടിവാൾ എന്റെ ഷോൾഡറിൽ ചെറുതായൊന്ന് ഉരഞ്ഞുകൊണ്ട് കടന്നുപോയി..
അപ്പോഴെക്കും പിന്നിൽ നിന്നൊരു ശക്തമായ ചവിട്ടിൽ ഞാൻ തെറിച്ചു വീണു.. പത്തടി മുന്നോട്ട് തെറിച്ചുവീണ ഞാൻ പതിയെ എണീറ്റു… കൈയ്യൊന്ന് തൊട്ട് നോക്കി വല്ല്യ കുഴപ്പല്ല്യ.. ഷർട്ട് കീറിയിട്ടുണ്ട്..
നല്ല രചന,
അവതരണ രീതിയും മികവ് പുലർത്തിയിരിക്കുന്നു…
Kollam poli
Love action drama
കൊള്ളാട്ടോ നല്ല രചന….
സൂപ്പർ ഓരോന്നും ഒന്നിനു ഒന്ന് മെച്ചം ആയിട്ടുണ്ട്.. നല്ല ഫ്ലോ ഇത് പോലെ തന്നെ പോകട്ടെ.. ട്രാജഡി എന്താ സഹോ
Dear Sadiq, ഓരോ പാർട്ടും ഒന്നിനൊന്നു മെച്ചം. നാദിയയുടെ ഉമ്മയെ രക്ഷിച്ച fight സൂപ്പർ. Fighting partner ജോർജ് രംഗത്ത് വരുന്നില്ലല്ലോ. എന്തായാലും മരക്കാർ ഹാജിയെ ഒതുക്കുന്നത് വായിക്കാൻ കാത്തിരിക്കുന്നു. പിന്നെ നാദിയയെ കെട്ടിയെങ്കിലും അവളെ പറ്റിച്ചു അനിയത്തിമാരെ മാറി മാറി കള്ളകളി കളിക്കണം.
Thanks and regards.
ക്ലൈമാക്സിൽ വരും..
ബ്രോ ആ ആക്ഷൻ സീൻസ് കുറച്ചു കൂടി ഉൾപ്പെടുത്തണം ഇന്ട്രെസ്റ്റിംഗ് ആയിരുന്നു… പിന്നെ ഈ പാർട്ട് എന്തായാലും തകർത്തു…
Love Action Drama. നിങ്ങ പോളിക് മുത്തെ
കുറച്ച് സ്പീഡ് കൂടി, എന്നൊതൊഴിച്ചാൽ….. ബാക്കിയൊകെ സൂപ്പർ ഡൂപ്പർ…..
????
കൊള്ളാം സൂപ്പറായിട്ടുണ്ട്.ഇത്തിരി സ്പീഡ് കൂടിപ്പോയോന്നൊരു സംശയം.പെട്ടെന്ന് അടുത്ത പാർട്ട് താ….?
Hajiyare eppazha theerka? Waiting for next part