അദ്വൈതം [Parvathi] 978

അദ്വൈതം

Adwaitham | Author : Parvathi


തൃശ്ശൂർ ജില്ലയിലെ കല്ലൂർക്കോട് ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് രണ്ടാൾ പൊക്കത്തിൽ കെട്ടിയ മതിലിനുള്ളിൽ തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന ദേവഗിരി തറവാട്….
കൊട്ടാരംപോലെ രണ്ടുനിലകളായി ഉയർന്നു നിൽക്കുന്ന വർഷങ്ങളുടെ പഴക്കമുള്ള ദേവഗിരിയുടെ മുറ്റം വിവിധതരം വൃക്ഷലതാതികളാൽ സമൃദ്ധമായിരുന്നു… ആ ഗ്രാമത്തിന്റെ സൗന്ദര്യം മുഴുവൻ ഈയൊരു പഴയ തറവാട്ടിൽ ആവാഹിക്കപ്പെട്ടതുപോലെ

കിഴക്ക് സൂര്യൻ ഉദിച്ചുയർന്ന നേരം തറവാടിന്റെ ഗേറ്റിനുമുന്നിൽ ഒരു ഓട്ടോറിക്ഷ വന്നു നിന്നു….ഉള്ളിൽ നിന്നും ഇരുപത്തിയഞ്ചു വയസ്സിനുമേലെ പ്രായം തോന്നിക്കുന്ന, കറുത്ത ഷർട്ടും പാന്റും ധരിച്ച ഒരാൾ പുറത്തേക്ക് ഇറങ്ങി….ഷൂസ് അണിഞ്ഞ അയാളുടെ കാലുകൾ ദേവഗിരിയുടെ മുന്നിൽ പതിഞ്ഞതും മതിൽകെട്ടിൽ ഇരുന്ന കാക്കകൾ ഉറക്കെ നിലവിളിച്ചു, ദൂരേക്ക് പറന്നുപോയി…

അവൻ ഓട്ടോയുടെ അകത്തുനിന്നും തന്റെ വലിയ ട്രാവലർ ബാഗ് എടുത്ത് തോളിൽ തൂക്കി, ഓട്ടോക്ക് ക്യാഷ് കൊടുത്ത് പറഞ്ഞു വിട്ടു, തിരിഞ്ഞ് തറവാട്ടിലേക്ക് നോക്കി

“അപ്പൊ ഇതാണ് പ്രശസ്തമായ ദേവഗിരി….ദേവഗിരി ഗ്രൂപ്പ്‌ ഓഫ്‌ കമ്പനീസിന്റെ ceo സാക്ഷാൽ രാജ ശേഖരന്റെ കൊട്ടാരം…..”

ഗേറ്റിന് മുന്നിൽ നിന്ന് മൂരി നിവർത്തി അവൻ ആത്മഗതം ചെയ്തു….

“ആരാ….എന്തുവേണം…..”ഗേറ്റിന് മുന്നിൽ നിന്നിരുന്ന security അവനെയൊന്ന് ഇരുത്തി നോക്കി…..ആറടിയിൽ കവിഞ്ഞ പൊക്കവും ബലിഷ്ടമായ ശരീരവും… മാനിറമാണ്….അവന്റെ നോട്ടം സെക്യൂരിറ്റിയുടെ മേലേക്ക് വീണതും കണ്ണുകളുടെ മൂർച്ചയിൽ അയാളൊന്ന് പതറി….

The Author

Parvathi

83 Comments

Add a Comment
  1. ഡാവിഞ്ചി

    നന്നായിട്ടുണ്ട് പാർവതി. തുടരുക.

  2. പറയാൻ വാക്കുകളില്ല അത്രക്കും സൂപ്പറാണ് പകുതിക്ക് വച്ച് നിർത്തരുത് ഇത് ഒരു അപേക്ഷയാണ്

  3. first ithupole oru story HA story telling oww orupad time edkllle

  4. എന്ത് പറയാൻ ആണ് അറിയില്ല ബാക്കി പെട്ടന്ന് തരണം

  5. ഗംഭീരം എന്ന് പറഞ്ഞാൽ പോര.. അത്രയ്ക്കും നന്നായി..

  6. Augustine Raphael

    കൊള്ളാം നല്ല ഒരു കഥ!! മനോഹരമായ തുടക്കം

  7. awesome story next parts waiting

  8. അപ്പു

    ഇഷ്ടപ്പെട്ടു…. ബാക്കി ഭാഗത്തിന് കാത്തിരിക്കുന്നു ❤️

  9. man.. this is a KO story. drop cheyalle.. എഴുതു.. അടുത്ത ഭാഗത്തിനായി കാത്തിരിക്കും.

  10. എന്റെ പൊന്നെ അപാരം പകുതിയിൽ നിർത്തരുത്

  11. Adipoli bakki vekam varatte waiting….

  12. എന്റെ പാറൂ, ഇത് സാക്ഷാൽ രാവണൻ എഴുതിയ ശിവതാണ്ഡവ സ്തോത്രം പോലെ ഉണ്ടല്ലോ…
    വാക്കുകളെ കൊണ്ട് അമ്മാനമാടിയിരിക്കുന്നല്ലോ. അടുത്ത ഭാഗം പെട്ടെന്ന് ഉണ്ടാവും എന്ന് പ്രതീക്ഷിക്കാമോ?

    സ്നേഹം മാത്രം…

  13. ഇവിടുത്തെ പഴയ ഹർഷൻ ബ്രോയുടെ കഥ വായിക്കുന്ന അതെ സുഖം അടിപൊളി ഉമ്മ ❤️❤️❤️

  14. കഥ യുടെ ത്രെഡ്, തീം എല്ലാം ഗംഭീരം….
    ഇഷ്ടം…
    തുടരുക
    ആശംസകൾ

  15. nalla story. visual images vannu oru nostalgic malayalam movie kanda pole. next part udane pradeekshikunnu❤️

  16. spinal cord injury athu അനുഭവിക്കുന്നവർക്ക് athinte വേദന പ്രയാസങ്ങൾ അറിയൂ ഇത് എഴുതിയ ആൾക്ക് നല്ല ധാരണ അറിവ് ഉണ്ട് എന്ന് തോന്നുന്നു recovery അത്ര എളുപ്പം അല്ല ബുദ്ധിമുട്ടുകൾ വേറെയും vayikkumbo heart touching 😓😔

  17. mone 🔥…..

    kathichu vittittu mungikalayale…

    I’m waiting 🔥🔥🔥

  18. Super story..❤️❤️❤️🔥🔥🔥

  19. അടിപൊളി… 🥰🥰

  20. കുറേ വർഷങ്ങക്കു ശേഷം നല്ല ഒരു കഥയുടെ തുടക്കം ❤️….. ഇഷ്ട്ടായി ഒരുപാട്

  21. മനോഹരം, ഇനി ഇതിന്റെ ബാക്കി ഭാഗങ്ങൾ കൂടി വായിക്കാതെ സമാധാനമില്ല

  22. ഹോ!! എന്താ ഒരു രസം ഇത് വായിക്കാൻ. തുടരണേ. അടുത്ത പാർട്ട്‌ ഉടനെ ഉണ്ടാവുമല്ലോ അല്ലെ

    1. വളരെ നല്ല തുടക്കം,

  23. super

    1. സൂപ്പർ വായിച്ചിടത്തോളം ഇഷ്ടപ്പെട്ടു
      അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് 🌹

      1. പറയാൻ വാക്കുകളില്ല അത്രക്കും സൂപ്പറാണ് പകുതിക്ക് വച്ച് നിർത്തരുത് ഇത് ഒരു അപേക്ഷയാണ്

  24. ✖‿✖•രാവണൻ

    കൊള്ളാം ❤️❤️

  25. നന്ദുസ്

    waw intresting story.
    very special thrilling thouht.. സൂപ്പർ…
    വാക്കുകളില്ല പറയാൻ…
    അത്രക്കും ആകാൻഷാഭരിതമായ ത്രില്ലിങ് സ്റ്റോറി…
    തുടരൂ സഹോ….

    നന്ദുസ്…

  26. ഗംഭീരം..

Leave a Reply to Reader Cancel reply

Your email address will not be published. Required fields are marked *