അനശ്വരം [AKH] 731

“”സാർ… “””അവളുടെ പതിഞ്ഞ ശബ്ദം അജിയുടെ കാതിൽ അലയടിച്ചു….

“”അനാമിക… “””അവളെ കണ്ടപ്പോൾ അജിയുടെ ചുണ്ടുകൾ അവളുടെ പേരുച്ചരിച്ചു…..

“”അതെ സാർ…. “”

അവളുടെ ആഗമനുദ്ദേശം എന്താണെന്നറിയാതെ അജിയവളെ നോക്കി….

“”സാറിനെ പരിചയപ്പെടണം എന്നുള്ളത് എന്റെ കുറെ നാളായിട്ടുള്ള ആഗ്രഹമാ….ഇപ്പോഴാ ഒന്നു സാധിച്ചത്….. “””പുഞ്ചിരിയോടെ അവളതുപറഞ്ഞപ്പോൾ അവനും ചെറുപുഞ്ചിരിയവൾക്കായി സമ്മാനിച്ചു…..

“”അനാമിക ഏത് കോളേജിലാ… “””

“”സീ സി എം എസ് ലാണ്… “””

“”ഉം… പ്രൊജക്റ്റ്‌ ഒക്കെ നാന്നായിട്ടുണ്ട്ട്ടോ…. “”

“”സാറിന്റെ കമ്പനിയാ എന്റെ പ്രൊജക്റ്റ്‌ നു സ്പോൺസർ ചെയ്തേ… “””

!ആ ടാലന്റ് പ്രോഗ്രാമിൽ പങ്കെടുത്ത മിക്ക സ്റ്റുഡൻസിനും പ്രൊജക്റ്റ്‌ സ്പോൺസർ ചെയ്തിരിക്കുന്നത് അജിയുടെ കമ്പനിയാണ്….. l!

“”ആണോ….. “””

“ഉം….അപ്പൊ ഈ പുരസ്‌കാരം സാറിനും അവകാശപെട്ടതാ… “””

“”ഹേയ് അങ്ങനെ ഒന്നും ഇല്ല അനാമിക …. അനാമികക്കു മാത്രം അവകാശപെട്ടതാണിത്…. അനാമികയുടെ കഠിനപ്രയത്നത്തിന്റെ ഫലമാണ് ഈ പുരസ്‌കാരം….. “”””

അജിയുടെ വാക്കുകൾക്ക് പകരമവൾ പുഞ്ചിരി സമ്മാനിച്ചു…..

“”മലരേ…. മൗനമാ……. മൗനമേ…. വേദമാ……. മലർഗൾ…. പേസുംമാ….. പേസിനാൾ…… “””””അജിയുടെ ഫോൺ റിങ് ചെയ്തപ്പോൾ “””എക്സ്ക്യൂസ്‌ മീ
“”എന്ന് പറഞ്ഞു അജി ആ കാൾ അറ്റന്റ് ചെയ്തു …..

“”എന്നാ സാർ… ഞാൻ അങ്ങോട്ട്‌… “””
അജിയുടെ തിരക്കുകണ്ടപ്പോൾ അവൾ പോകാനായി തുനിഞ്ഞു…..

“”ഒക്കെ അനാമിക വീണ്ടും കാണാം..””

അവൾ അത് കേട്ടപ്പോൾ പതിയെ അവിടെന്നു നടന്നു നീങ്ങി …..

“”അനാമിക…. “”പുറകിൽ നിന്നും അജിയുടെ വിളി കേട്ടപ്പോൾ അവളൊന്നു നിന്നു….. അവൾ നോക്കിയപ്പോൾ “”ഒരു നിമിഷം ഒന്ന് ഹോൾഡ് ചെയ്യ്‌ “”ഫോണിലൂടെ അങ്ങനേം പറഞ്ഞു അജി അവൾക്കരികിൽ എത്തിച്ചേർന്നു ….

The Author

Akh

വേർപാട് ഒരു നൊമ്പരമായി മാറുമ്പോൾ ഓർമ്മകൾ ഒരു തേങ്ങലായി ?തഴുകുമ്പോൾ മിഴികളിൽ കണ്ണുനീർ ഒഴുകുമ്പോൾ എന്റെ മനസ്സിൽ കൂട്ടിനായി നീയും നിന്റെ ഓർമകളും മാത്രം...........????

120 Comments

Add a Comment
  1. തിരുവോണാശംസകൾ അക്കു

    1. Happy onam ☺️

Leave a Reply

Your email address will not be published. Required fields are marked *