“”സാറിനെങ്ങനെ…. എന്റെ അമ്മയുടെ പേര്???? …… “”””
അനാമിക യുടെ സ്വരം കാതിൽ അലയടിച്ചപ്പോഴാണ് നിമിഷങ്ങളേക്കാൾ വേഗത്തിൽ കുറെയേറെ വർഷം പുറകോട്ടു സഞ്ചരിച്ച അജിയുടെ മനസ്സ് വർത്തമാനകാലത്തിലേക്ക് തിരികെയെത്തിയത്……..
അനാമികയുടെ ചോദ്യത്തിന് ഒരു പുഞ്ചിരി സമ്മാനിച്ചിട്ടവൻ… അവനിൽ ഉണ്ടായ ഞെട്ടൽ പുറത്തു കാണിക്കാതെ നിന്നു ….
“”അജിയേട്ടൻ എന്താ ഇവിടെ? … “””
സ്മൃതിയുടെ ചുണ്ടുകൾ ചലിച്ചു….
ഇവർക്ക് തമ്മിൽ എങ്ങനെയാ പരിചയം എന്നറിയാതെ അനാമിക അത്ഭുതത്തോടെ നിന്നു……
“”അത് ഞാൻ … ഈ പ്രോഗ്രാമിന്…. “”
അജിയുടെ വാക്കുകൾക്ക് ഒരു തപ്പി പിടുത്തം വന്നപ്പോൾ ….
“”അമ്മേ ഈ പ്രോഗ്രാമിന്റെ വിശിഷ്ട അഥിതിയായിരുന്നു സാർ….. സാർ ആണ് എനിക്ക് പുരസ്കാരം കൈമാറിയത്…… അമ്മ വരാൻ വൈകിയതുകൊണ്ട അത് കാണാൻ കഴിയാതെ പോയത്….. “”അനാമിക പറഞ്ഞു…..
അനാമികയുടെ വാക്കുകൾ ശെരിവെക്കും വിധത്തിൽ പുഞ്ചിരിയോടെ അജി അവർക്ക് മുന്നിൽ നിന്നു……
“”വീട്ടികാരൊക്കെ??? ….. “””
അജി സ്മൃതിയോട് ചോദിച്ചു….
“”സുഖമായിരിക്കുന്നു….. “””
“”രാഗേഷ്നു ഇപ്പോഴും ബിസിനസ് തന്നെയാണോ? …… “””
“”അതെ….. “””
“”ഉം…. “””
“”അജിയേട്ടന്റെ ഫാമിലിയൊക്കെ….. “””
“”സുഖമായിരിക്കുന്നു…… “””
“”മക്കൾ?? ….. “””
“”ഇപ്പോ ഒരു മോളുണ്ട്….. “”””
അനാമികയെ നോക്കികൊണ്ട് അജി പറഞ്ഞു…..
“”എന്ത് ചെയുന്നു മോള്…. “””
സ്മൃതി അജിയോട് ചോദിച്ചു….
“”അവൾ എൻജിനിയറിങ് പഠിക്കുകയാ….. “””
“”ആ അനു മോളുടെ അതെ പ്രായം ആയിരിക്കുംലേ…… “””
അനാമികയെ ഒന്ന് നോക്കിട്ട് അജിയോട് സ്മൃതി ചോദിച്ചു….
“”ഉം…… “””അവനൊന്നു മൂളി….
Akh സുഖമാണോ
ഒരുപാട് കാലം മുൻപാണ് അവസാനമായി സംസാരിച്ചത്
നിങ്ങളുടെ ചാറ്റ് ഒക്കെ കണ്ടു കൂടെ കൂടിയതായിരിന്നു ഓർമ്മയുണ്ടെന്ന് വിശ്വസിക്കുന്നു
ജെയിൻ ക്ലൈമാക്സ് എന്തുപറ്റി പാസ്സ്വേർഡ് പ്രോടീക്റ്റഡ് 🥹
ഹലോ ആരിത്😍… കുറെ കാലം ആയല്ലോ കണ്ടിട്ട്… സുഖമാണോ….
എനിക്ക് സുഖം…ഓർമ്മയൊക്ക ഉണ്ട് അജയ്…. ആരെയും മറന്നിട്ടില്ല🥰….
ജെയിൻ ക്ലൈമാക്സ് പാർട്ട് ഒന്ന് hide ആകിയതാ…
ഹായ് അക്കു വിഷു ഒക്കെ ആഘോഷിച്ചോ വേറെ എന്താ വിശേഷം….. അനശ്വരവും വൈകാതെ ഹൈഡ് ചെയ്യപ്പെടുന്നതായിരിക്കും അജയ് 🤗
ഹായ് പോന്നുസേ…വിഷു ഒക്കെ സാധാരണ പോലെ കടന്നു poyi… ആഘോഷം ഒന്നും ഉണ്ടായില്ല… വിഷു കണി കണ്ടു പിന്നെ അമ്പലത്തിൽ poyi…അത്രമാത്രം… പിന്നെ നല്ല വിശേഷം… എല്ലാവരും സുഖമായിരിക്കുന്നു…. അവിടെയും എല്ലാവർക്കും സുഖമെന്ന് കരുതുന്നു… വിഷു ഓക്കേ അടിച്ചു പൊളിച്ചു എന്ന് കരുതുന്നു… കുഞ്ഞി ഓക്കേ സുഖമായിരിക്കുന്നോ… രണ്ടു വയസ് ആവാറായി ലെ…
ആ രണ്ടു വയസ്സ് ആവുന്നു 😍
ഹായ് അക്കു ഇങ്ങള് എവിടെ
ഹായ് ഞാൻ ഇവിടെ ഉണ്ട്.. എന്തൊക്കെ ഉണ്ട് വിശേഷങ്ങൾ എല്ലാവർക്കും സുഖമല്ലേ…
Beo..broyude snehanombaram pdf kittunnillalo…reupload cheyyuo??
അത് കുട്ടൻ ഡോക്ടറോട് അപ്ഡേറ്റ് cheyan പറയേണ്ടി വരും…
ഇതിലെ കമന്റ്സും കളഞ്ഞോ… ഇതൊക്കെ ഇപ്പൊ ആര് നോക്കാൻ ആണ് മാഷേ 😄😄😄എന്തിനാ ഇത്ര പേടിക്കുന്നെ
യാ കളഞ്ഞു 😁😁😁….അവിടെ എല്ലാവർക്കും സുഖമല്ലേ… വീട്ടിൽ ഓക്കേ പോകാറുണ്ടോ…. അച്ഛമ്മ ഓക്കേ എന്തുപറയുന്നു…
ഇവിടെ എല്ലാവർക്കും സുഖം തന്നെ 😍😍ഞാൻ എന്റെ വീട്ടിൽ ആണ്… കഴിഞ്ഞ ഞായറാഴ്ച വന്നതാ നാളെ തിരിച്ചു പോവും 🤗ഇങ്ങള് എന്നാലും കമന്റ് ഒക്കെ കളഞ്ഞില്ലേ അതിന്റെ ഒരു വിഷമം ഉണ്ട്ട്ടോ…… വേണേൽ ഇതൊക്കെ നിർത്താം അപ്പൊ പിന്നെ ടെൻഷൻ വേണ്ടല്ലോ ഇനി
ആഹാ ഒരാഴ്ച ലീവിന് വന്നതാലെ😁…
ഹും