കുറച്ചു നേരം അവരുടെ ഇടയിൽ മൗനം തളംകെട്ടി… ആ സമയം അവർക്കരികിൽ അജിയുടെ കാർ വന്നു നിന്നു……
“”നല്ല ടാലെന്റ്റ് ഒക്കെ ഉണ്ടെട്ടോ അനുമോൾക്ക് …. ഇനിയും ഇങ്ങനത്തെ കോമ്പറ്റിഷൻസിൽ പങ്കെടുപ്പിക്കാൻ ശ്രമിക്കണം…. ഉയരങ്ങളിൽ എത്താൻ കഴിയും മോൾക്ക്…… ഈ അങ്കിളിന്റെ അനുഗ്രഹം എപ്പോഴും മോളുടെ കൂടെ ഉണ്ടാകും ……. “”””
അനാമികയെ ഒരച്ഛന്റെ വാത്സല്യത്തിൽ ചേർത്തുപിടിച്ചു തലയിൽ തലോടിക്കൊണ്ട് അജി പറഞ്ഞു…..
“”എന്നാ പിന്നെ ഞാൻ അങ്ങോട്ട്….. “””
കാറിലേക്ക് കയറാൻ ഭാവിച്ചു അജിയതു പറഞ്ഞപ്പോൾ …. അവർ രണ്ടുപേരും പുഞ്ചിരിയോടെ അജിയെ യാത്രയാക്കി………
“”വെറുതെയല്ല അനുവിനെ കണ്ടപ്പോൾ തനിക്ക് സുപരിചിതമായ വ്യക്തിയെ കണ്ടതുപോലെ തോന്നിയത്…… സ്മൃതിയുടെ മിഴികളാണ് അവൾക്കു കിട്ടിയിരിക്കുന്നത്….. “”””
കാറിലെ മ്യൂസിക്ക് ആസ്വദിച്ചുകൊണ്ടവൻ മനസ്സിൽ മന്ത്രിച്ചു……..
“”രാഘവേട്ടാ…. ഒരു കട്ടൻ…. “””
റൂമിലിരിക്കുമ്പോൾ അജി വിളിച്ചുപറഞ്ഞു….
കുറച്ചു കഴിഞ്ഞപ്പോൾ….
“”ഇതിപ്പോ എത്രാമത്തെയാ…. “””
ചൂട് കട്ടൻ നിറച്ച ഗ്ലാസ് അജിക്കരികിൽ വെച്ചുകൊണ്ട് രാഘവേട്ടൻ പറഞ്ഞു….
അത് കേട്ടപ്പോൾ പുഞ്ചിരിയോടെ ആ ഗ്ലാസ് എടുത്ത് പതിയെ ഊതി കുടിച്ചു അവൻ……
“”കുഞ്ഞിന് കട്ടനിട്ട് എന്റെ എൻജിൻ കട്ടപ്പുറത്തവാറായി…. ഇനിയെത്രനാൾ …ആയ കാലത്ത് കുഞ്ഞ് ഒരു കല്യാണം കഴിച്ചിരുന്നേൽ ഇപ്പോ കട്ടൻ ഇട്ടു തരാൻ മക്കളുടെ നീണ്ടനിരതന്നെ അടുത്തുണ്ടായേനെ…
എന്ത് ചെയാം എന്റെയൊരു വിധിയെ….. “””
ചെറുചിരിയോടെ രാഘവേട്ടൻ പറഞ്ഞു….
“”അതിനൊക്കെ ഒരു യോഗം വേണ്ടേ രാഘവേട്ടാ…. “””ചെറു ചിരിയോടെ അജിയതുപ്പറഞ്ഞപ്പോൾ “””യോഗം പോലും എന്നെകൊണ്ട് ഒന്നും പറയിപ്പിക്കരുത്….. “””കൃത്രിമ ദേഷ്യത്തിൽ രാഘവേട്ടൻ അതു പറഞ്ഞപ്പോൾ അജി അയാൾക്ക് നേരെ പുഞ്ചിരി സമ്മാനിച്ചു…
അജിയുടെ പുഞ്ചിരി കണ്ടപ്പോൾ ചെറു ദേഷ്യത്തിൽ തന്നെ അയാൾ അജി കുടിച്ചു കാലിയാക്കിയ ഗ്ലാസും എടുത്ത് അടുക്കളയിലേക്ക് പോയി…
രാഘവേട്ടൻ പോയത് കണ്ടപ്പോൾ മുന്നിൽ മേശയിൽ ഇരിക്കുന്ന നിറമങ്ങിയ അജിയുടെ പഴയ ഡയറി അജി തുറന്നു ….
“”ഈ മുഖമല്ലേ എന്റെ മനസ്സിൽ പതിഞ്ഞിരിക്കുന്നത് …. ആ മുഖത്തിന് പകരം മറ്റൊരു മുഖം പതിപ്പിക്കാൻ എനിക്കാവില്ലയെന്നു രാഘവേട്ടന് അറിയില്ലല്ലോ… അല്ലേ…ഡാ…… “”””
ഡയറിയില്ലേ നിറംമങ്ങിയ സ്മൃതിയുടെ
പഴയ ഫോട്ടോയിലേക്ക് നോക്കി പുഞ്ചിരിയോടെ അജിയത് പറയുമ്പോഴും അജിയുടെ മിഴികൾ ഈറനായിരുന്നു………….
“”””””””””പ്രണയം അനശ്വരമാണ് “””””””””
—=======ശുഭം ======—-

Ellarum chernn kandupidicha kutti aano?
അല്ല… അവൻ തന്നെ കണ്ടുപിടിച്ചതാ 😁😁
😲
Hi..🤗… താങ്കളുടെ സ്നേഹനൊമ്പരം ഞാൻ മുന്നേ വായിച്ച story ആയിരുന്നു. വേറെ ഒന്നും വായിച്ചിട്ടുണ്ടായിരുന്നില്ല….2 ദിവസം മുൻപ് യാദൃശികം ആയി aa കഥ പിന്നെയും കടന്നുവന്നു… പിന്നെ ഒന്നും നോക്കിയില്ല..first story തൊട്ടു മൊത്തം വായിച്ചു തീർത്തു…
എന്താ പറയാ… എല്ലാം ഒന്നിനൊന്ന് മെച്ചം… അതിൽ “മിഴിയറിയാതെ” എൻ്റെ ഉള്ളിൽ നല്ല പോലെ കടന്നു കൂടി…❤️
എഴുത്തെല്ലാം നിർത്തി എന്ന് മനസിലായി… ജീവിതം നല്ല രീതിയിൽ മുന്നോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു…😇❤️
hi bro…. കഥകൾ എല്ലാം വായിച്ചു ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ അധികം സന്തോഷം❤️❤️❤️….ആശംസകൾ ഹൃദയത്തോട് ചേർക്കുന്നു🥰🥰….
Ingade fans varaan thudangiyallo
😁😁
Hai akku
ഹായ്.. എന്തൊക്കെ ഉണ്ട് വിശേഷം സുഖമല്ലേ….
Aah sugam thanne. Vote okke cheytho? Pinne mol enth parayunnu..,vikrithi okke undo? 2 vayas aavarayi alle? Ingakk avide sugamalle? Veettil vere visesham entha? Ingalenne orkarundo manushyaa😉
സുഖം…വോട്ട് ഓക്കേ ചെയ്തു… മോൾ സുഖമായിരിക്കുന്നു…. കുറുമ്പി ആണ്… മെയ് ഇൽ 2 വയസ്സ് ആകും…കഴിഞ്ഞ ഞായറാഴ്ച അനിയന്റെ എൻഗേജ്മെന്റ് ആയിരുന്നു …ഹ്ഹ ഓർക്കാനോ😅.. അതിനൊക്കെ എവിടെ സമയം 🤪…ജീവിതത്തിലെ ചില കാലഘട്ടങ്ങൾ അത്ര പെട്ടന്ന് മാഞ്ഞു പോകില്ലല്ലോ…
Love aayirunna kutti aano Penn?avalude veetukar sammathichu alle🤗oh athentha maanju pokaatthe?ingade kuttiye kanan thonnunnu but no way
ആ കുട്ടി അല്ല അവർ തമ്മിൽ പിരിഞ്ഞു…
തിരുവോണാശംസകൾ അക്കു
Happy onam ☺️