അവന്റെ മുഖത്തേക്ക് നോക്കാതെ ജംഷീന പറഞ്ഞു..
“ഉം… ഞാനൊന്ന് വിളിച്ച് ചോദിക്കട്ടെ…”..
രഘു എണീറ്റ് അവന്റെ ഓട്ടോയിൽ പോയിരുന്ന് ആർക്കോ ഫോൺ ചെയ്തു..
“എന്നാ ഇപ്പത്തന്നെ പോയേക്കാം… ജംഷിക്കിനി വീട്ടിൽ പോണോ… ?”..
ഫോൺ ചെയ്ത് വന്ന് രഘു ചോദിച്ചു..
“ അത്… പൈസ…?”..
“പൈസ തൽക്കാലം ഞാൻ കൊടുത്തോളാം… പ്രിയേ… നിന്റേൽ പൈസയുണ്ടേൽ കുറച്ചെടുത്തോ… ഈ കേസായത് കൊണ്ട് അവരെത്രയാ ചോദിക്കുകാന്നറീല… “..
അപമാനഭാരത്താൽ ജംഷിയുടെ തല കുനിഞ്ഞു.. പ്രിയ അവളേയും വിളിച്ച് അകത്തേക്ക് പോയി..
“ഉമ്മാക്ക് വിളിച്ച് പറയണ്ടേ ജംഷീ… ?”..
“ഉം… പറയണം… എന്താടീ പ്രിയേ പറയുക…?”..
“എന്തേലും പറ… ഞാൻ മക്കളെ അമ്മായിയുടെ വീട്ടിലാക്കട്ടെ…”..
മൂന്നാല് വീട് അപ്പുറത്താണ് അമ്മായി താമസിക്കുന്നത്..
✍️… ജംഷിക്ക് നല്ല ക്ഷീണം തോന്നുന്നുണ്ടായിരുന്നു.. മുപ്പത് കിലോമീറ്റർ അങ്ങോട്ടും, തിരിച്ചും ഓട്ടോയിൽ യാത്ര ചെയ്തതിന്റെ ക്ഷീണം നന്നായുണ്ട്.. ജീവിതത്തിൽ ചെയ്യേണ്ടിവരുമെന്ന് ചിന്തിച്ചിട്ട് പോലുമില്ലാത്ത മഹാപാപം ചെയ്തതിന്റെ കുറ്റബോധം ഒരുവശത്ത്..
എന്തൊക്കെ ന്യായീകരണം പറഞ്ഞാലും ഒരു ജീവനാണ് ഇല്ലാതാക്കിയത്..
ഡോക്ടർ കിടക്കാൻ പറഞ്ഞപ്പോൾ കണ്ണടച്ച ജംഷീന പിന്നെ പോരാൻ നേരത്താണ് കണ്ണ് തുറന്നത്.. കഠിനമായ വേദനയിലൂടെയാണവൾ കുറച്ച് സമയം കടന്ന് പോയത്.. വിടർത്തി വെച്ച തുടയിടുക്കിൽ എന്തൊക്കെയോ ചെയ്തു.. ഉള്ളിൽ ആർത്ത് കരയുകയായിരുന്നു..
