രഘു കോളെടുത്തു..
“ഹലോ…രഘുവേട്ടാ… ഓട്ടത്തിലാണോ… ?”..
“അല്ല… പ്രിയക്കെവിടേലും പോകാനുണ്ടോ…?”..
“ഇല്ല… പോകാനല്ല…രഘുവേട്ടന് വീട്ടിലേക്കൊന്ന് വരാൻ പറ്റോ…?”..
“ഇപ്പഴോ… ?”..
കുസൃതിയോടെയാണ് രഘു ചോദിച്ചത്..
“അയ്യടാ… അതിനല്ല… വേറൊരു കാര്യം പറയാനാ… “..
“ എന്നാ പറഞ്ഞോ…”..
“ അത്… ഫോണിലൂടെ പറയാൻ പറ്റില്ല രഘുവേട്ടാ…”..
“ഉം… ഞാൻ സ്റ്റാന്റിലേക്ക് പോകുന്ന വഴിയാ… പത്ത് മിനിറ്റിനുള്ളിൽ അവിടെയെത്താം… “..
പ്രിയ ഫോൺ വെച്ച് ജംഷീനയെ നോക്കി.. രഘുവിനെ പറ്റിയും തനിക്കവനുമായുളള ബന്ധവും ജംഷിയോട് പ്രിയ വിശദമായി പറഞ്ഞിരുന്നു.. ജംഷിയുടെ സമ്മതപ്രകാരം തന്നെയാണവൾ രഘുവിന് വിളിച്ചത്.. അതല്ലാതെ അവൾക്ക് വേറെ മാർഗമില്ലായിരുന്നു.. രഘു സഹായിക്കാനുണ്ടായാൽ ഈ പ്രശ്നം പരിഹരിക്കാമെന്ന് പ്രിയക്ക് ഉറപ്പുണ്ടായിരുന്നു..
ജംഷിക്ക് രഘുവിനെ അറിയാം.. അറിയാമെന്ന് മാത്രമല്ല അവളുടെ ഭർത്താവ് സലീമിന്റെ കൂട്ടുകാരൻ കൂടിയാണ് രഘു.. ജംഷീനക്ക് സ്കൂട്ടിയുണ്ടായത് കൊണ്ട് രഘുവിനെ ഇത് വരെ ഓട്ടം വിളിച്ചിട്ടില്ലാന്ന് മാത്രം.
രഘു ഇതറിയുന്നതിൽ ജംഷീനാക്ക് വലിയ പ്രയാസമുണ്ടായിരുന്നു..പക്ഷേവേറെ നിവൃത്തിയില്ല.. പിന്നെ രഘു വിശ്വസ്ഥനാണെന്ന് പ്രിയ ഉറപ്പും തന്നു..
പുറത്ത് ഓട്ടോ വന്ന് നിൽക്കുന്ന ശബ്ദം കേട്ട് പ്രിയ എണീറ്റു.. ജംഷി അവളുടെ കയ്യിൽ പിടിച്ചു..
