ലക്ഷ്മി ചേച്ചി കുസൃതിയോടെ ചോദിച്ചു.
ഞാൻ ഒന്ന് ചിരിച്ചു,
“അതൊക്കെ പോട്ടെ ചേച്ചി. കുറെ കാലം കഴിഞ്ഞല്ലേ പിരിഞ്ഞു നിൽക്കുന്നത്, അതാ ഒരു ചെറിയ വിഷമം.”
”അതെടാ… പെണ്ണുങ്ങൾ പോയാൽ പിന്നെ ഈ വീട്ടിലെ അവസ്ഥ തന്നെ മാറും. പ്രത്യേകിച്ച് അച്ചുനെപ്പോലെ ചുറുചുറുക്കുള്ള ഒരുത്തി കൂടെയുള്ളപ്പോൾ. നീ ഒക്കെ മാനേജ് ചെയ്യും, സാരമില്ല. നാട്ടിൽ പോയി ഡാൻസ് സ്റ്റുഡിയോ ഒക്കെ തുടങ്ങുന്നത് വലിയ കാര്യമാണല്ലോ.”
ചേച്ചിയുടെ വാക്കുകൾ കേട്ടപ്പോൾ അച്ചുവിനോടുള്ള സ്നേഹം ഒന്നുകൂടെ കൂടി. എങ്കിലും, സിദ്ധാർത്ഥിനെ കുറിച്ചുള്ള ഓർമ്മ മനസ്സിൽ വന്നപ്പോൾ ഞാൻ ഒന്ന് പരുങ്ങി. അതൊന്നും ഞാൻ പുറത്ത് കാണിച്ചില്ല.
ജോലി കഴിഞ്ഞു വീട്ടിലെത്തുമ്പോൾ സമയം എട്ടു മണിയായിരുന്നു. ഫ്ലാറ്റ് ആകെ ശൂന്യമായി കിടക്കുന്നു. അച്ചു ഇല്ലെന്ന തിരിച്ചറിവ് എന്നെ വല്ലാതെ അലട്ടി. ഞാൻ വേഗം ഫോൺ എടുത്തു അച്ചുവിന് ഒരു മെസ്സേജ് അയച്ചു.
”എത്തിച്ചേർന്നോ അച്ചു? ഇവിടെ ആകെ ബോറടിക്കുന്നു. നീയില്ലാതെ ഈ ഫ്ലാറ്റ് എന്തോ പോലെ. ഉറങ്ങിയോ?”
കുറെ നേരം കാത്തിരുന്നു, പക്ഷെ റിപ്ലൈ വന്നില്ല. യാത്രയുടെ ക്ഷീണം കൊണ്ട് അവൾ ഉറങ്ങിക്കാണും എന്ന് ഞാൻ കരുതി. എന്തായാലും നാളെ വിളിക്കാമല്ലോ എന്നോർത്ത്, ഞാൻ ലൈറ്റ് ഓഫ് ചെയ്ത് കട്ടിലിലേക്ക് വീണു. ആ ശൂന്യതയിൽ അവളെ കുറിച്ചുള്ള ഓർമ്മകളുമായി ഞാൻ കണ്ണുകൾ അടച്ചു.

super
കൊള്ളാം….. സൂപ്പർ തുടക്കം.🔥🔥🥰🥰
😍😍😍😍
Broo continue cheyy
adipoliyayittund bro ingane thanne munnott adutha patt vaikathe pratheekshikkunnu