ഞാൻ ആകാംക്ഷയോടെ ചോദിച്ചു.
”ഫ്ലാറ്റ് അടിപൊളിയാണ് ഹരി. നമ്മുടെ സ്റ്റുഡിയോയുടെ അടുത്താണ്. പിന്നെ ലഗേജ് ഒക്കെ ഏകദേശം സെറ്റ് ആക്കി. ഇനി ഇന്ന് സ്റ്റുഡിയോയിൽ പോയി ബാക്കി കാര്യങ്ങൾ നോക്കണം. സിദ്ധു വിളിച്ചിരുന്നു, ഇന്ന് ചിലപ്പോൾ നമുക്ക് ഒരു ചെറിയ പ്രാക്ടീസ് സെഷൻ ഉണ്ടാകും.”
’സിദ്ധു’ എന്ന പേര് കേട്ടപ്പോൾ എന്റെ ഉള്ളിൽ ചെറിയൊരു അസ്വസ്ഥത ഉണ്ടായെങ്കിലും ഞാൻ അത് പുറത്ത് കാണിച്ചില്ല. “ശരി അച്ചു, സൂക്ഷിക്കണം. എപ്പോഴും വിളിക്കണം കേട്ടോ. ആ ടീമിനെ എനിക്ക് അത്ര വിശ്വാസമില്ലെന്ന് നിനക്ക് അറിയാമല്ലോ.”
”നീയിങ്ങനെ പേടിക്കാതെ ഹരി… ഞാൻ എല്ലാം മാനേജ് ചെയ്തോളാം. നീ ഓഫീസിൽ പോകാൻ റെഡിയാവ്. രാത്രി നമുക്ക് കുറച്ചു സമയം കൂടുതൽ സംസാരിക്കാം.”
അവൾക്ക് ഒരു ഫ്ലയിംഗ് കിസ്സ് നൽകി ഞാൻ ഫോൺ വെച്ചു. അവൾ സന്തോഷവതിയാണെന്ന് കണ്ടപ്പോൾ എനിക്കും സന്തോഷമായി. എങ്കിലും, കൊച്ചിയിലെ ആ സ്റ്റുഡിയോയും സിദ്ധാർത്ഥും എന്റെ ചിന്തകളിൽ നിന്ന് വിട്ടുപോയില്ല.
ഓഫീസിലെ ജോലികൾക്കിടയിലും എന്റെ മനസ്സ് കൊച്ചിയിലെ ആ സ്റ്റുഡിയോയിലായിരുന്നു. ഉച്ചഭക്ഷണത്തിന് ഇരുന്നപ്പോൾ വെറുതെ ഒന്ന് ഇൻസ്റ്റാഗ്രാം തുറന്നു. ഫീഡ് സ്ക്രോൾ ചെയ്തപ്പോൾ ആദ്യം തന്നെ കണ്ടത് സിദ്ധാർത്ഥിന്റെ പോസ്റ്റാണ്.

”This is the beginning… 💥”
എന്ന ക്യാപ്ഷനോടെ അവൻ ഒരു ഫോട്ടോ പങ്കുവെച്ചിരിക്കുന്നു.

super
കൊള്ളാം….. സൂപ്പർ തുടക്കം.🔥🔥🥰🥰
😍😍😍😍
Broo continue cheyy
adipoliyayittund bro ingane thanne munnott adutha patt vaikathe pratheekshikkunnu