അവൾ ഓരോ വീഡിയോകളായി സ്ക്രോൾ ചെയ്യാൻ തുടങ്ങി. തുടക്കത്തിലെ വീഡിയോകളൊക്കെ ക്ലാസിക്കൽ നൃത്തങ്ങളായിരുന്നു. മാന്യമായ വേഷത്തിൽ നൃത്തം ചെയ്യുന്ന അച്ചുവിനെ കണ്ടപ്പോൾ വേണിയുടെ മുഖത്ത് നല്ലൊരു സന്തോഷം തോന്നി. പക്ഷേ താഴേക്ക് പോകുന്തോറും വീഡിയോകളുടെ സ്വഭാവം മാറിത്തുടങ്ങി.
സൽമാന്റെ കൂടെ ചേർന്നുനിന്നുള്ള വന്യമായ ചലനങ്ങൾ, സിദ്ധാർത്ഥിനൊപ്പമുള്ള ഇന്റിമേറ്റ് റീലുകൾ… ഏറ്റവും ഒടുവിൽ യൂട്യൂബിൽ തരംഗമായ ആ കവർ സോങ്ങ് അവൾ പ്ലേ ചെയ്തു. അതിൽ സിദ്ധാർത്ഥും അച്ചുവും തമ്മിലുള്ള ആ ചുംബന രംഗം കണ്ടപ്പോൾ വേണി പകച്ചുപോയി. അവൾ ഫോൺ ഒരു നിമിഷം താഴെ വെച്ചു. അവളുടെ ഉണ്ടക്കണ്ണുകളിൽ അവിശ്വസനീയതയായിരുന്നു.
“ഹരിയേട്ടാ… ഇതെന്താ ചേച്ചി ഇങ്ങനെ? ഈ വീഡിയോയിലൊക്കെ ഉള്ളത് ശരിക്കും ചേച്ചി തന്നെയാണോ?”
അവൾ വളരെ മടിച്ചു മടിച്ചാണ് ചോദിച്ചത്.
ഞാൻ വെറുതെ ഒന്ന് ചിരിച്ചു. ആ ചിരിയിൽ എന്റെ നിസ്സഹായത മുഴുവനുമുണ്ടായിരുന്നു.
“ഹരിയേട്ടന് ഇതിനൊക്കെ സമ്മതമായിരുന്നോ? ഇതൊക്കെ കണ്ട് ഏട്ടൻ ഒന്നും പറഞ്ഞില്ലേ?”
വേണി വീണ്ടും ചോദിച്ചു.
“ഞാൻ സമ്മതിച്ചിട്ടൊന്നുമല്ല വേണി. എന്റെ ഭാര്യയെ ഇങ്ങനെ മറ്റുള്ളവരുടെ കൂടെ വിടാൻ എനിക്ക് താല്പര്യമുണ്ടായിട്ടാണോ? പക്ഷേ ഇതിപ്പോൾ അവളുടെ പ്രൊഫഷനായിപ്പോയി. ഇതിനെയൊക്കെ എതിർക്കാൻ പോയാൽ ഞങ്ങൾ തമ്മിൽ വലിയ വഴക്കാവുകയാണ് പതിവ്. ഇപ്പോൾ പഴയ പോലെയൊന്നുമല്ല, അച്ചുവിന് നൃത്തം കഴിഞ്ഞേ ഭർത്താവുള്ളൂ എന്ന അവസ്ഥയായിരിക്കുന്നു,”

എവിടെ 🤔
പോലീസ് സ്റ്റോറി flash back വെക്കണം ആ അരമണിക്കൂർ എന്താ സമ്പവിച്ച് enn
അടുത്ത ഭാഗം കുറച്ചുകൂടി നേരത്തെ കൊടുക്കു
upcoming ലിസ്റ്റില്‍ കാണുന്നില്ല
Why this delay for next chapter.