നിലാവിന്റെ വെട്ടം മാത്രമുളളു….. എന്തോ ശ്വാസം വിടുന്ന ശബ്ദം കേട്ടപ്പോഴാണ് ഞാൻ ഇടതു വശത്തേക്ക് നോക്കിയത്……..
പടച്ച തമ്പുരാനെ…….. കറുത്ത് കരിക്കട്ട നിറമുളള ചെന്നായ പോലത്തൊരു പട്ടി എന്നെയും നോക്കി നിൽക്കുന്നു …….. ഈശ്വരാ പെട്ട്…..
ഞാൻ അവിടെയിരുന്നുകൊണ്ട് തന്നെ അനങ്ങാതെ …………
ആഷിക്കേ ചാടല്ലേ….. ചാടല്ലേ………
പേടിച്ചിട്ട് ശബ്ദവും പുറത്തേക്ക് വരുന്നില്ല…… ഡാ ചാടല്ലേ……
അവൻ ചാടി…… ?ശുഭം……
അതോടെയൊരു കുതിപ്പായിരുന്നു പട്ടി……….. അതിന്റെ പല്ലും, കരടിയുടെ പോലത്തെ രോമവും ഒക്കെ കണ്ട് പേടിച്ചിട്ട് അനങ്ങാനും പറ്റുന്നില്ല…..പിന്നെ കണ്ണടച്ചുകൊണ്ട് ഒറ്റയിരിപ്പിരുന്നു……..
പക്ഷെ കുറച്ചു കഴിഞ്ഞിട്ടും ഒന്നും സംഭവിക്കാത്തതിനാൽ ഞാൻ പയ്യെ കണ്ണുതുറന്നു…..
നോക്കിയപ്പോ പട്ടി ആഷിക്കിന്റെ മുന്നിൽ മലന്നു കിടന്ന് വാലാട്ടി കളിക്കുന്നതാണ് കണ്ടത്…… അവൻ പോക്കറ്റിൽ നിന്നും ചെറിയ പാക്കറ്റ് ബിസ്ക്കറ്റ് എടുത്ത് കൊടുക്കുന്നുണ്ട്..
അതിന് ബിസ്ക്കറ്റ് കൊടുത്തതും അവൻ എന്നോട് അകത്തേക്ക് പോകാമെന്ന് ആക്ഷൻ കാണിച്ചു….
അവൻ നടന്നതും അവന്റെയൊപ്പം യാന്ത്രികമായി ഞാനും നടന്നു… എന്റെ കയ്യിന്റേം കാലിന്റേം വിറയൽ അപ്പോഴും മാറിയിട്ടില്ലായിരുന്നു……..
ഡാ അവളെ എങ്ങനെ കാണാനാ പ്ലാൻ.. ആഷിക്കിന്റെ വേഗത്തിലുളള നടത്തം കണ്ട് ഞാൻ ചോദിച്ചു…..
വീടിന്റെ സൈഡിൽ എത്തിയതും അവൻ എന്നോട് ഇവിടെ നിക്കാൻ പറഞ്ഞ് വീടിനോട് ചേർന്ന് നിൽക്കുന്ന തെങ്ങിലൂടെ മുകളിലെ ബാൽക്കണിയിലേക്ക് കേറി…..
ഞാൻ അവന്റെ കയറ്റം കണ്ടിട്ട് ഞാൻ അന്തിച്ചുനിൽക്കുകയാണ്……
ആ പണ്ടാരപട്ടിയുടെ ഓർമ വന്നതും നൈസ് ആയിട്ട് അവിടെ നിന്ന പേരമരത്തിലേക്ക് കേറി…..
ആഷിക്ക് മോളിൽ എത്തി ഫോൺ വിളിക്കുന്നതൊക്കെ എനിക്ക് കാണാം….. ഒരു മിനിറ്റ് കഴിഞ്ഞതും വാതിൽ തുറന്ന് തസ്‌നി എത്തി….
അടിപൊളി ❤ ?
സൂപ്പർ ബ്രോ
@യദുൽ
@അനു
@ റാംബോ
@ബോസ്
@aks
എന്ത് പറ്റീ? ആകെ ഒരു മൂകത. ?
നിരാശയുടെ ഒരു നിഴൽ വീണ പോലെ? ?
ഒന്ന് ഉഷാറാക് ചെങ്ങായിമാരെ … ?