“ആ ഓക്കെ… ഓക്കെ പിന്നെ ഡി , നമ്മുടെ ടോമിച്ചായൻ ഏകദേശം പോയ മട്ടാണ് വെൻ്റിലേറ്ററിൽ ആണ് റോസമ്മ ചേടത്തി തനിച്ചേ ഉള്ളൂ , മോൻ എന്തോ ആവശ്യത്തിന് ഇന്ത്യയിലേക്ക് പോയതാ…. അറിയിച്ചിട്ടുണ്ട് ”
“അയ്യോ അത് കഷ്ടായല്ലൊ ചേടത്തി ഇപ്പൊ ഒറ്റയ്ക്ക് എന്തു ചെയ്യും ”
” പാവം എൻ്റെ പിടിവിടാതെ ഇത്രയും നേരം കൂടെ ഉണ്ടായിരുന്നതാ….. വല്ല വിധേനയും ഒരു ചായ കുടിക്കാൻ ക്യാൻ്റീനിൽ കൊണ്ടു വന്നു , ആളിൻ്റെ അവസ്ഥ ചേടത്തിയോടിതുവരെ പറഞ്ഞിട്ടില്ല…. സെലിൻ വരട്ടേന്ന് കരുതി. ”
” സെലിനെ അറിയിച്ചോ ?”
” ആ അവൾ ഭർത്താവിനൊപ്പം തിരിച്ചിട്ടുണ്ട് അജ്മാനിൽ നിന്ന് രണ്ട് രണ്ടര മണിക്കൂറില്ലെ ഇങ്ങെത്താൻ ”
” അപ്പൊ ചേച്ചി പോസ്റ്റായല്ലോ , ഞങ്ങൾ അങ്ങോട്ട് വരട്ടെ ചേച്ചി ?”
“വേണ്ടടി വെറുതെ വന്നിട്ട് എന്തു ചെയ്യാന , പിന്നെ ചേടത്തിയെ ഇങ്ങിനിട്ടിട്ട് എങ്ങിനെ വരാന എന്തായാലും രാത്രി ആകും , നിങ്ങള് കഴിച്ചോ ”
“ആ അതല്ലേ ചേച്ചി പറഞ്ഞത് കഴിച്ചിട്ടാ ഞങ്ങളിവിടെ ഇരുന്നത് , പിന്നെ നിങ്ങടെ ചെക്കൻ ഒരു ഒന്നൊന്നര കുക്കാണ് മോളെ അവനിന്ന് നെയ്യ് ചോറും ചിക്കനും വെച്ചു , ഈഹ് ആലോചിക്കമ്പൊ തന്നെ വായിൽ വെള്ളമൂറുന്നു ”
“അവന് കുക്കിംഗ് ഒക്കെ വശമുണ്ടോ ?”
“ഉണ്ടോന്നൊ വിചാരിച്ചപോലല്ല അപാര കഴിവാണ് , ഇനിപ്പൊ രുചിയായിട്ട് വല്ലതുമൊക്കെ കഴിക്കാല്ലൊ , വച്ചു തരാൻ ആളായല്ലൊ ”
സ്നേഹ മെല്ലെ അവനെ നോക്കി അവൻ്റെ മുഖത്ത് ഇപ്പൊ ഒരു ചിരിയൊക്കെ തെളിയുന്നുണ്ട് പിന്നെ അവൾ നടന്ന് അവൻ്റെ അടുക്കൽ വന്നിരുന്നു കൊണ്ട് അവൻ്റെ കവിളിൽ തലോടി.

brother next part idunundo…undenkil onn vegam upload cheyumo?
additha kadha epol varum
Really i am waiting for your new story man.
angeru veendum mungiyo .
wow really awesome