കാഞ്ഞിരക്കുറ്റി 1 [ലസ്റ്റർ] 197

ആതിര.!എ. എസ്. ഐ ആതിര.!

കിഷോർ അന്വേഷണത്തിന് നിയമിച്ച പോലീസ് ഉദ്യോഗസ്ഥ.! ഈ നാട്ടിൽ അരങ്ങേരുന്ന നിഗൂഢത കണ്ടെത്താൻ നിയോഗിച്ചവൾ. അവൾക്ക് തുണയായിട്ടാണ് തന്നെ അയച്ചിരിക്കുന്നത്, പക്ഷേ ആദ്യമെത്തിയത് തനാണെന്ന് മാത്രം. വാഹിദ് വാതിൽ പതുക്കെ പൂർവ്വ സ്ഥിതിയിൽ ചാരിയിട്ട് തിരികെ കട്ടിലിൽ വന്നു കിടന്നു ഇടയ്ക്കിടയ്ക്കുയരുന്ന പട്ടികളുടെ ഓരിയിടൽ കാതോർത്തു ശ്രദ്ധിച്ചു ഉറക്കത്തിലേക്ക് പതുക്കെ വഴുതി വീണു.

 

അദ്ധ്യായം 2

 

“സരസു.!

അതായിരുന്നു ആ പെൺകുട്ടിയുടെ പേര്. സരസ്വതി എന്നെങ്ങാനും ആയിരുന്നു. പക്ഷേ എല്ലാവരും സരസു എന്നാണ് വിളിച്ചിരുന്നത് എന്നാണ് കേട്ടിട്ടുള്ളത്. തുളസിചെടിപോലൊരു പാവം കൊച്ചായിരുന്നു അവൾ. തീർത്ഥജലം പോലെ പുണ്യമുള്ള ഒരു പൂമ്പാറ്റക്കുട്ടി. ഈ നാട്ടിലെ എല്ലാവർക്കും അവളെ ഒത്തിരി ഇഷ്ടമായിരുന്നു. ഈശ്വര ചിന്തയും മനസ്സ് നിറയെ സ്നേഹവും ഉള്ള താമരപ്പൂ പോലെ സുന്ദരിയായൊരു കന്യക. ”

 

വായിലെ മുറുക്കാൻ ഒന്ന് നാവുകൊണ്ട് ഒതുക്കി, ചുക്കിച്ചുളിഞ്ഞ കവിളിലേ മാംസങ്ങൾ ചുളുക്കി നാണി മുത്തശ്ശി പറഞ്ഞു നിർത്തി ഒന്ന് പുഞ്ചിരിച്ചു. നീണ്ട ചെവിയിലെ തോട അണിഞ്ഞിരുന്ന വലിയ ദ്വാരത്തിൽ വിരലിട്ടൊന്നു ചൊറിഞ്ഞു. വാഹിദും ആതിരയും ആ വൃദ്ധയുടെ മുഖത്തേക്ക് തന്നെ നോക്കി അവർ പറയുന്നത് കേട്ടുകൊണ്ടിരുന്നു.

 

അവർ രണ്ടുപേരും താമസിക്കുന്നത് കാഞ്ഞിരമുക്ക് എന്ന് വിളിക്കുന്ന ഒരു കവലയിലാണ്. അവിടെ നിന്ന് ഇടത്തോട്ട് പോയാൽ കല്ലാപുരം അങ്ങാടിയും വലത്തോട്ട് പോയാൽ കക്കേരി അങ്ങാടിയുമാണ്. കല്ലാപുരത്തു നിന്ന് കക്കേരിയിലേക്ക് പോകുന്ന ഹൈവേയിലൂടെ കുറച്ചു മുമ്പോട്ട് വന്നിട്ട് ഇടത്തോട്ട് പോകുന്ന പഞ്ചായത്ത് റോഡ് വഴി കാഞ്ഞിരമുക്കിൽ എത്താം. കാഞ്ഞിരക്കാവ് ഗ്രാമത്തിൽ ആളുകൾ ഇടപഴകുന്ന ചെറിയൊരു ഭാഗമാണ് കാഞ്ഞിര മുക്ക്. ഒന്ന് രണ്ട് കടയും ഒരു സ്‌കൂളുമുള്ള ഒരു കവല.

The Author

ലസ്റ്റർ

14 Comments

Add a Comment
  1. നന്ദുസ്

    ആഹാ.. വന്നുല്ലേ കള്ളൻ…
    കാത്തിരിക്കുവാരുന്നു…. സന്തോഷം…
    നല്ല ഇളം തൂശനിലയിൽ നല്ല കുത്തരിച്ചോറും അതിന്റെ കൂടെ പതിനാറുക്കറികളും കൊണ്ടുവച്ചിട്ടു നോക്കിയിരുന്നാൽ അതിന്റെ ടേസ്റ്റ് കിട്ടില്ല… അതെല്ലാം കൂടി കൂട്ടിക്കോഴച്ചു തിന്നുമ്പോൾ മാത്രമേ അതിന്റെ ശരിയ്യായ ടേസ്റ് നാവിൽ കിട്ടുള്ളൂ…
    അതുപോലെയാണ് സഹോടെ സ്റ്റോറിയുടെ ഓരോ പാർട്ടുകളും… എല്ലാം കൂട്ടിയിണക്കിയാൽ മാത്രമേ ശാരികക്ക് എന്തു സംഭവിച്ചു അല്ലെങ്കിൽ ശാരിക എന്തായിരുന്നു എന്നും മനസ്സിലാവുകയുള്ളൂ ല്ലേ…
    കാത്തിരിക്കുന്നു….

    നന്ദുസ്…

    1. ലസ്റ്റർ

      ഒക്കെ ശരിയാകും ബ്രോ ❤️

  2. ഗംഭീരം

    1. ലസ്റ്റർ

      thanqq ബ്രോ 😍❤️

  3. വീണ്ടും നായികയെ മാറ്റിയോ ബ്രൊ?
    ആദ്യത്തെ കഥയിലെ നായികയായ ശാരികയെ കഥയുടെ സീക്വൽ വന്നപ്പൊ കൊന്നു
    രണ്ടാമത്തെ കഥയിലെ നായികയായ നൂറയെ ഈ പാർട്ടിൽ കണ്ടുമില്ല
    നൂറയെ മാറ്റി ആതിരയെ ആക്കിയോ ഇതിലെ നായിക ആയിട്ട്?

    ബ്രൊ പുതിയ കഥ എഴുതുമ്പോഴും എന്തിനാണ് പഴയ നായികമാരെ കഥയിൽ നിന്ന് ഒഴിവാക്കുന്നെ?

    ശാരിക ഒരുപാട് ഇഷ്ടപ്പെട്ട കഥാപാത്രമായിരുന്നു
    സെക്കന്റ്‌ പാർട്ട്‌ വന്നപ്പൊ അവൾ ഡെഡ് ആയി

    നൂറയും ജാസ്മിനും അതുപോലെ ഇഷ്ടപ്പെട്ട കഥാപാത്രങ്ങളായിരുന്നു
    എന്നാൽ ഈ പാർട്ടിൽ അവരെ കണ്ടേയില്ല

    പുതിയ നായികമാരെ കൊണ്ടുവന്നാലും പഴയ നായികമാരെ കഥയിൽ നിന്ന് ഒഴിവാക്കാതിരുന്നൂടെ?

    1. ലസ്റ്റർ

      മൂടൽമഞ്ഞിന്റെ അവസാന ഭാഗങ്ങളിലേക്ക് നിങ്ങുകയാണ് ബ്രോ. ഒരേകഥ ആവർത്തിച്ചാൽ ബോർ ആകും. കഥകൾ മാറുകയും അവസാനം ഒരേ പോയിന്റിൽ എത്തുകയും ചെയ്യുമ്പോൾ അല്ലേ വായനയ്ക്ക് സുഖമുള്ളൂ. നമുക്ക് നോക്കാം ❤️

  4. തിരിച്ചു വന്നു അല്ലെ, ശാരിക അപ്പൊ മരിച്ചോ 🙄, നൂറ അതിനെ എങ്കിലും കൊല്ലല്ലേ pls 🙏

    1. ലസ്റ്റർ

      മൂടൽമഞ്ഞിന്റെ അവസാന ഭാഗമാണ് ബ്രോ. കഥാപാത്രം മാറില്ല, കഥകൾ മാത്രം മാറുന്നു. പക്ഷേ ശാരികയ്ക്ക് എന്ത് പറ്റി എന്ന് നസമുക്കറിയണ്ടേ?

      1. yeah ഉറപ്പായും അറിയണം അവൾക്കൊരു വില്ലത്തി പരിവേഷം കൊടുത്തത് ഇഷ്ടായില്ല എല്ലാം ശെരിയാകട്ടെ, നൂറാ ശരികയും വഹിദിനൊപ്പം ഉള്ളൊരു കിനാശേരി ആണ് ഞാൻ സ്വപ്നം കാണുന്നത് 😌

        1. ലസ്റ്റർ

          അടികൊണ്ടൊരു പൂരമാവുമല്ലോ 🤣

  5. super start, nice

    1. ലസ്റ്റർ

      ആദ്യ ഭാഗങ്ങൾ ഉണ്ട്, മൂടൽ മഞ്ഞും മരുഭൂ വസന്തവും. എല്ലാം ഒന്ന് കണ്ണോടിച്ചിട്ടു വരൂ. ❤️😍

  6. aaha, continuation aano, thakarkk….. bakki വായിക്കട്ടെ

    1. ലസ്റ്റർ

      എല്ലാം വായിച്ചിട്ട് വരൂ ബ്രോ. എങ്കിലേ കണക്ഷൻ കിട്ടൂ. ഇത് അവസാന ഭാഗമാണ്.

Leave a Reply

Your email address will not be published. Required fields are marked *