കാഞ്ഞിരക്കുറ്റി 1 [ലസ്റ്റർ] 197

 

പെട്ടന്ന് എവിടെ നിന്നോ ഒരു പട്ടി കുരച്ചു തുടങ്ങിയതും വൃദ്ധൻ ഒരു ഞെട്ടലോടെ പറഞ്ഞുകൊണ്ടിരുന്നത് നിർത്തി. അയാളുടെ ഭയന്നു വിറച്ച മുഖത്തേക്ക് നോക്കിയപ്പോൾ വാഹിദ് അമ്പരന്നു പോയി. അവൻ ആ പട്ടിയുടെ ശബ്ദം കേട്ട ഭാഗത്തേക്ക്‌ നോക്കിയിട്ട് തിരിഞ്ഞു നോക്കിയപ്പോൾ ആ മനുഷ്യനെ കാണാനില്ലായിരുന്നു,

 

ശൂന്യം.!

 

അതിനകം അയാൾ ഇരുട്ടിലെവിടെയോ നുഴഞ്ഞു കയറി മറഞ്ഞിരുന്നു. മരണമൂകത തളം കെട്ടി നിൽക്കുന്ന വിജനമായ അങ്ങാടി. ഒറ്റപ്പെട്ട ചില ഇളക്ട്രിക് പോസ്റ്റുകളിൽ നിന്നുള്ള വെളിച്ചം ഒഴിച്ചാൽ തികഞ്ഞ അന്ധകാരം.!

 

വാഹിദിന്റെ ശരീരത്തിലൂടെ കുളിരു പാഞ്ഞു. തിരിഞ്ഞും മറിഞ്ഞും നോക്കിയിട്ടും ഇരുട്ടിന്റെ ഏത് പഴുതിലേക്കാണ് ആ വൃത്തികെട്ട വൃദ്ധരൂപം മാഞ്ഞു പോയത് എന്ന് അവന് കണ്ടെത്താൻ കഴിഞ്ഞില്ല. നീണ്ടു പോകുന്ന റോഡിന്റെ അറ്റത്ത് ഇരുട്ടിൽ രണ്ടു തീക്കണ്ണുകൾ ജ്വലിക്കുന്നത് മാത്രം അവൻ കണ്ടു. അതൊരു പട്ടിയാണെന്നും ആ പട്ടിയായിരിക്കണം കുരച്ചത് എന്നും വാഹിദ് ചിന്തിച്ചു. വേഗം നടന്ന് തന്റെ ബുള്ളറ്റിന്റെ അടുത്തേക്ക് പോയി. ദുബായ്ൽ നിന്ന് തിരികെ വന്നതിൽ പിന്നേ, ശാരിക പണ്ട് സമ്മാനിച്ച ബുള്ളെറ്റ് അവളുടെ വീട്ടിൽ തന്നെ കളഞ്ഞ്, തന്റെ പ്രിയപ്പെട്ട വാഹനവുമായി അവിടം വിട്ടതായിരുന്നു അവൻ. നേരെ കിഷോറിന്റെ അടുത്തേക്ക് വന്നു ജോർജിന്റെയും വിൻസെന്റിന്റെയും മരണ വിവരം അറിയിക്കുകയും ശാരീസ് ഗ്രൂപ്പ്‌ വിട്ട കാര്യം പറയുകയും ചെയ്തു. അപ്പോഴാണ് കിഷോർ വാഹിദിനോട് ഇങ്ങോട്ട് വരാൻ പറയുന്നതും നിർബന്ധിച്ചു പറഞ്ഞയക്കുന്നതും.

The Author

ലസ്റ്റർ

14 Comments

Add a Comment
  1. നന്ദുസ്

    ആഹാ.. വന്നുല്ലേ കള്ളൻ…
    കാത്തിരിക്കുവാരുന്നു…. സന്തോഷം…
    നല്ല ഇളം തൂശനിലയിൽ നല്ല കുത്തരിച്ചോറും അതിന്റെ കൂടെ പതിനാറുക്കറികളും കൊണ്ടുവച്ചിട്ടു നോക്കിയിരുന്നാൽ അതിന്റെ ടേസ്റ്റ് കിട്ടില്ല… അതെല്ലാം കൂടി കൂട്ടിക്കോഴച്ചു തിന്നുമ്പോൾ മാത്രമേ അതിന്റെ ശരിയ്യായ ടേസ്റ് നാവിൽ കിട്ടുള്ളൂ…
    അതുപോലെയാണ് സഹോടെ സ്റ്റോറിയുടെ ഓരോ പാർട്ടുകളും… എല്ലാം കൂട്ടിയിണക്കിയാൽ മാത്രമേ ശാരികക്ക് എന്തു സംഭവിച്ചു അല്ലെങ്കിൽ ശാരിക എന്തായിരുന്നു എന്നും മനസ്സിലാവുകയുള്ളൂ ല്ലേ…
    കാത്തിരിക്കുന്നു….

    നന്ദുസ്…

    1. ലസ്റ്റർ

      ഒക്കെ ശരിയാകും ബ്രോ ❤️

  2. ഗംഭീരം

    1. ലസ്റ്റർ

      thanqq ബ്രോ 😍❤️

  3. വീണ്ടും നായികയെ മാറ്റിയോ ബ്രൊ?
    ആദ്യത്തെ കഥയിലെ നായികയായ ശാരികയെ കഥയുടെ സീക്വൽ വന്നപ്പൊ കൊന്നു
    രണ്ടാമത്തെ കഥയിലെ നായികയായ നൂറയെ ഈ പാർട്ടിൽ കണ്ടുമില്ല
    നൂറയെ മാറ്റി ആതിരയെ ആക്കിയോ ഇതിലെ നായിക ആയിട്ട്?

    ബ്രൊ പുതിയ കഥ എഴുതുമ്പോഴും എന്തിനാണ് പഴയ നായികമാരെ കഥയിൽ നിന്ന് ഒഴിവാക്കുന്നെ?

    ശാരിക ഒരുപാട് ഇഷ്ടപ്പെട്ട കഥാപാത്രമായിരുന്നു
    സെക്കന്റ്‌ പാർട്ട്‌ വന്നപ്പൊ അവൾ ഡെഡ് ആയി

    നൂറയും ജാസ്മിനും അതുപോലെ ഇഷ്ടപ്പെട്ട കഥാപാത്രങ്ങളായിരുന്നു
    എന്നാൽ ഈ പാർട്ടിൽ അവരെ കണ്ടേയില്ല

    പുതിയ നായികമാരെ കൊണ്ടുവന്നാലും പഴയ നായികമാരെ കഥയിൽ നിന്ന് ഒഴിവാക്കാതിരുന്നൂടെ?

    1. ലസ്റ്റർ

      മൂടൽമഞ്ഞിന്റെ അവസാന ഭാഗങ്ങളിലേക്ക് നിങ്ങുകയാണ് ബ്രോ. ഒരേകഥ ആവർത്തിച്ചാൽ ബോർ ആകും. കഥകൾ മാറുകയും അവസാനം ഒരേ പോയിന്റിൽ എത്തുകയും ചെയ്യുമ്പോൾ അല്ലേ വായനയ്ക്ക് സുഖമുള്ളൂ. നമുക്ക് നോക്കാം ❤️

  4. തിരിച്ചു വന്നു അല്ലെ, ശാരിക അപ്പൊ മരിച്ചോ 🙄, നൂറ അതിനെ എങ്കിലും കൊല്ലല്ലേ pls 🙏

    1. ലസ്റ്റർ

      മൂടൽമഞ്ഞിന്റെ അവസാന ഭാഗമാണ് ബ്രോ. കഥാപാത്രം മാറില്ല, കഥകൾ മാത്രം മാറുന്നു. പക്ഷേ ശാരികയ്ക്ക് എന്ത് പറ്റി എന്ന് നസമുക്കറിയണ്ടേ?

      1. yeah ഉറപ്പായും അറിയണം അവൾക്കൊരു വില്ലത്തി പരിവേഷം കൊടുത്തത് ഇഷ്ടായില്ല എല്ലാം ശെരിയാകട്ടെ, നൂറാ ശരികയും വഹിദിനൊപ്പം ഉള്ളൊരു കിനാശേരി ആണ് ഞാൻ സ്വപ്നം കാണുന്നത് 😌

        1. ലസ്റ്റർ

          അടികൊണ്ടൊരു പൂരമാവുമല്ലോ 🤣

  5. super start, nice

    1. ലസ്റ്റർ

      ആദ്യ ഭാഗങ്ങൾ ഉണ്ട്, മൂടൽ മഞ്ഞും മരുഭൂ വസന്തവും. എല്ലാം ഒന്ന് കണ്ണോടിച്ചിട്ടു വരൂ. ❤️😍

  6. aaha, continuation aano, thakarkk….. bakki വായിക്കട്ടെ

    1. ലസ്റ്റർ

      എല്ലാം വായിച്ചിട്ട് വരൂ ബ്രോ. എങ്കിലേ കണക്ഷൻ കിട്ടൂ. ഇത് അവസാന ഭാഗമാണ്.

Leave a Reply

Your email address will not be published. Required fields are marked *