പലപ്പോഴായി ആളുകൾ അപ്രത്യക്ഷമാകുന്നു എന്നാണ് ഒരു വൃദ്ധൻ തന്നോട് പറഞ്ഞത്. കഴിഞ്ഞ ദിവസം സന്ധ്യമയങ്ങിയിട്ടു കുറച്ചു വൈകി അങ്ങാടിയിൽ നിന്ന് റൂമിലേക്ക് മടങ്ങുമ്പോൾ ഇരുട്ടിൽ നിന്ന് ഇറങ്ങി വന്ന ഒരു വൃദ്ധൻ. പെട്ടന്ന് മുന്നിൽ ഒരു ചുക്കിച്ചുളിഞ്ഞ മനുഷ്യനെ കണ്ടപ്പോൾ ഞെട്ടിപ്പോയി. എവിടെ നിന്ന് എങ്ങിനെ പ്രത്യപ്പെട്ടു എന്ന് ഒരുവേള നടുങ്ങിപ്പോയ അവസ്ഥ.!
“കുഞ്ഞേതാ. ഈ നാട്ടുകാരൻ അല്ലെന്ന് തോന്നുന്നു. ഈ സമയത്ത് വീട്ടിൽ പോകാതെ ഇവിടിങ്ങനെ ചുറ്റി കറങ്ങുന്നത് എന്താ.”? അയാൾ ശാന്തമായിട്ടാണ് ചോദിച്ചത്.
“ഞാൻ കുറച്ച് അകലെനിന്നാ. ഒരു സുഹൃത്ത് ഇവിടുണ്ട്. അവന്റെ കൂടെ താമസിക്കാൻ വന്നതാ.”
“ഇവിടുത്തെ കാര്യങ്ങളൊന്നും അറിയില്ല അല്ലേ. സന്ധ്യ കഴിഞ്ഞാൽ ഇവിടാരും പുറത്തിറങ്ങാറില്ല. ശപിക്കപ്പെട്ട നാടാ മോനെ. കണ്ടില്ലേ അങ്ങാടിയിൽ ഒരൊറ്റ പീടിക പോലും തുറന്നിട്ടില്ല ല്ലോ. വേഗം വീട്ടിലേക്ക് പോകാൻ നോക്കൂ.”
“അതേ, അതാ ഞാനും ചിന്തിക്കുന്നത്. ഒരു പട്ടണം മുഴുവൻ അടഞ്ഞു കിടക്കുന്നു. തെരുവ് വിളക്കല്ലാതെ ഒരു വെളിച്ചവും കാണാനില്ല, മനുഷ്യനെയും. ഇതെന്താ ഇങ്ങനെ.”?
“കൂട്ടുകാരൻ ഒന്നും പറഞ്ഞില്ലേ അപ്പൊ? പറയാൻ ആണെങ്കിൽ ഒരുപാടുണ്ട്. ഏതായാലും ഒന്ന് മാത്രം ഇപ്പൊ അറിഞ്ഞോളൂ. ചെറുപ്പക്കാരായ മനുഷ്യർക്ക് ഇവിടെ അത്ര സുഖമുള്ള കാലമല്ല ഇപ്പോൾ. ഇവിടെ കുറച്ചു നാളുകളായി അത്ര നല്ല കാര്യങ്ങൾ അല്ല നടക്കുന്നത്. ഒന്ന് രണ്ട് യുവാക്കളെ കാണാനില്ല. മാത്രമല്ല.. “

ആഹാ.. വന്നുല്ലേ കള്ളൻ…
കാത്തിരിക്കുവാരുന്നു…. സന്തോഷം…
നല്ല ഇളം തൂശനിലയിൽ നല്ല കുത്തരിച്ചോറും അതിന്റെ കൂടെ പതിനാറുക്കറികളും കൊണ്ടുവച്ചിട്ടു നോക്കിയിരുന്നാൽ അതിന്റെ ടേസ്റ്റ് കിട്ടില്ല… അതെല്ലാം കൂടി കൂട്ടിക്കോഴച്ചു തിന്നുമ്പോൾ മാത്രമേ അതിന്റെ ശരിയ്യായ ടേസ്റ് നാവിൽ കിട്ടുള്ളൂ…
അതുപോലെയാണ് സഹോടെ സ്റ്റോറിയുടെ ഓരോ പാർട്ടുകളും… എല്ലാം കൂട്ടിയിണക്കിയാൽ മാത്രമേ ശാരികക്ക് എന്തു സംഭവിച്ചു അല്ലെങ്കിൽ ശാരിക എന്തായിരുന്നു എന്നും മനസ്സിലാവുകയുള്ളൂ ല്ലേ…
കാത്തിരിക്കുന്നു….
നന്ദുസ്…
ഒക്കെ ശരിയാകും ബ്രോ ❤️
ഗംഭീരം
thanqq ബ്രോ 😍❤️
വീണ്ടും നായികയെ മാറ്റിയോ ബ്രൊ?
ആദ്യത്തെ കഥയിലെ നായികയായ ശാരികയെ കഥയുടെ സീക്വൽ വന്നപ്പൊ കൊന്നു
രണ്ടാമത്തെ കഥയിലെ നായികയായ നൂറയെ ഈ പാർട്ടിൽ കണ്ടുമില്ല
നൂറയെ മാറ്റി ആതിരയെ ആക്കിയോ ഇതിലെ നായിക ആയിട്ട്?
ബ്രൊ പുതിയ കഥ എഴുതുമ്പോഴും എന്തിനാണ് പഴയ നായികമാരെ കഥയിൽ നിന്ന് ഒഴിവാക്കുന്നെ?
ശാരിക ഒരുപാട് ഇഷ്ടപ്പെട്ട കഥാപാത്രമായിരുന്നു
സെക്കന്റ് പാർട്ട് വന്നപ്പൊ അവൾ ഡെഡ് ആയി
നൂറയും ജാസ്മിനും അതുപോലെ ഇഷ്ടപ്പെട്ട കഥാപാത്രങ്ങളായിരുന്നു
എന്നാൽ ഈ പാർട്ടിൽ അവരെ കണ്ടേയില്ല
പുതിയ നായികമാരെ കൊണ്ടുവന്നാലും പഴയ നായികമാരെ കഥയിൽ നിന്ന് ഒഴിവാക്കാതിരുന്നൂടെ?
മൂടൽമഞ്ഞിന്റെ അവസാന ഭാഗങ്ങളിലേക്ക് നിങ്ങുകയാണ് ബ്രോ. ഒരേകഥ ആവർത്തിച്ചാൽ ബോർ ആകും. കഥകൾ മാറുകയും അവസാനം ഒരേ പോയിന്റിൽ എത്തുകയും ചെയ്യുമ്പോൾ അല്ലേ വായനയ്ക്ക് സുഖമുള്ളൂ. നമുക്ക് നോക്കാം ❤️
തിരിച്ചു വന്നു അല്ലെ, ശാരിക അപ്പൊ മരിച്ചോ 🙄, നൂറ അതിനെ എങ്കിലും കൊല്ലല്ലേ pls 🙏
മൂടൽമഞ്ഞിന്റെ അവസാന ഭാഗമാണ് ബ്രോ. കഥാപാത്രം മാറില്ല, കഥകൾ മാത്രം മാറുന്നു. പക്ഷേ ശാരികയ്ക്ക് എന്ത് പറ്റി എന്ന് നസമുക്കറിയണ്ടേ?
yeah ഉറപ്പായും അറിയണം അവൾക്കൊരു വില്ലത്തി പരിവേഷം കൊടുത്തത് ഇഷ്ടായില്ല എല്ലാം ശെരിയാകട്ടെ, നൂറാ ശരികയും വഹിദിനൊപ്പം ഉള്ളൊരു കിനാശേരി ആണ് ഞാൻ സ്വപ്നം കാണുന്നത് 😌
അടികൊണ്ടൊരു പൂരമാവുമല്ലോ 🤣
super start, nice
ആദ്യ ഭാഗങ്ങൾ ഉണ്ട്, മൂടൽ മഞ്ഞും മരുഭൂ വസന്തവും. എല്ലാം ഒന്ന് കണ്ണോടിച്ചിട്ടു വരൂ. ❤️😍
aaha, continuation aano, thakarkk….. bakki വായിക്കട്ടെ
എല്ലാം വായിച്ചിട്ട് വരൂ ബ്രോ. എങ്കിലേ കണക്ഷൻ കിട്ടൂ. ഇത് അവസാന ഭാഗമാണ്.