കാഞ്ഞിരക്കുറ്റി 1 [ലസ്റ്റർ] 197

പതിറ്റാണ്ടുകൾ പ്രായമുണ്ടോ അതോ നൂറ്റാണ്ടുകൾ പഴക്കമുണ്ടോ എന്ന് ഇപ്പോഴും സംശയം നിലനിൽക്കുന്ന ആ മരത്തെ ചുറ്റിപ്പറ്റി അനേകം വിശ്വാസങ്ങൾ തലമുറകളായി നിലനിന്നിരുന്നു ഇന്ന് ഈ ഗ്രാമത്തിൽ ജീവിക്കുന്ന മുഴുവൻ ജനങ്ങളും കുട്ടിക്കാലം മുതൽ ഇതേ വളർച്ചയിലും ഗംഭീര്യത്തിലും കണ്ടിരുന്ന ആ മരത്തിന്റെ അടുത്തേക്ക് ആരും ഒരിക്കലും പോയിരുന്നില്ല.

കാട് മൂടികിടക്കുന്ന ചുറ്റുപാടിന്റെ നടുവിൽ ഒരു ഭീമാകാര രൂപം കണക്കെ ആകാശം മുട്ടെ വളർന്നു നിന്നിരുന്ന ആ മരത്തിൽ പണ്ടെങ്ങോ അരും കൊല ചെയ്യപ്പെട്ട ഒരു യുവതിയുടെ ആത്മാവിനെ തളച്ചിരുന്നു എന്നാണ് ഇന്നും വിശ്വാസം.

 

അത്കൊണ്ട് തന്നെ ആ വഴി സന്ധ്യസമയം കഴിഞ്ഞാൽ ആളുകളാരും സഞ്ചരിച്ചിരുന്നില്ല. എപ്പോഴും മൂടിക്കിടക്കുന്ന കുറ്റികാടിന്റെ ഇരുട്ടിൽ ചീവീടുകൾ കരഞ്ഞുകൊണ്ടേയിരിക്കുന്ന ശബ്ദവും ഏത് ജീവികൾ ആണെന്ന് അറിയാത്ത ഏതൊക്കെയോ കീടങ്ങളുടെ കരച്ചിലുകളും അവിടെ നിന്ന് ഉയർന്നു കൊണ്ടിരിക്കും. ഒരു വിശാലമായ ഉയർന്ന പറമ്പിന്റെ മധ്യത്തിൽ മരങ്ങൾക്കിടയിൽ അല്പം തുറസ്സായ ഒരു ഭാഗത്തു മുൾപടർപ്പുകളും കാട്ടു പൊന്തകളും കൊണ്ട് മൂടപ്പെട്ട ഒരു കുറ്റിക്കാടിനു നടുവിൽ ആ പ്രേത വൃക്ഷം തലയെടുപ്പോടെ നിന്നിരുന്നു.

 

ആ കാഞ്ഞിരപറമ്പിന്റെ അങ്ങേ അതിരിൽ വലിയൊരു പാറയാണ്. ചെറിയൊരു കുന്നുപോലെ പറമ്പിന്റെ അറ്റത്തു മുഴച്ചു നിൽക്കുന്ന പാറയുടെ പിൻവശം കാട്മൂടിക്കിടക്കുന്ന പറമ്പും മുൻവശം ഒരു ഇറക്കവുമാണ്. കുറച്ചു പറമ്പുകൾ താഴെക്കിറങ്ങിയാൽ വിശാലമായ വയൽപ്രദേശം.

The Author

ലസ്റ്റർ

14 Comments

Add a Comment
  1. നന്ദുസ്

    ആഹാ.. വന്നുല്ലേ കള്ളൻ…
    കാത്തിരിക്കുവാരുന്നു…. സന്തോഷം…
    നല്ല ഇളം തൂശനിലയിൽ നല്ല കുത്തരിച്ചോറും അതിന്റെ കൂടെ പതിനാറുക്കറികളും കൊണ്ടുവച്ചിട്ടു നോക്കിയിരുന്നാൽ അതിന്റെ ടേസ്റ്റ് കിട്ടില്ല… അതെല്ലാം കൂടി കൂട്ടിക്കോഴച്ചു തിന്നുമ്പോൾ മാത്രമേ അതിന്റെ ശരിയ്യായ ടേസ്റ് നാവിൽ കിട്ടുള്ളൂ…
    അതുപോലെയാണ് സഹോടെ സ്റ്റോറിയുടെ ഓരോ പാർട്ടുകളും… എല്ലാം കൂട്ടിയിണക്കിയാൽ മാത്രമേ ശാരികക്ക് എന്തു സംഭവിച്ചു അല്ലെങ്കിൽ ശാരിക എന്തായിരുന്നു എന്നും മനസ്സിലാവുകയുള്ളൂ ല്ലേ…
    കാത്തിരിക്കുന്നു….

    നന്ദുസ്…

    1. ലസ്റ്റർ

      ഒക്കെ ശരിയാകും ബ്രോ ❤️

  2. ഗംഭീരം

    1. ലസ്റ്റർ

      thanqq ബ്രോ 😍❤️

  3. വീണ്ടും നായികയെ മാറ്റിയോ ബ്രൊ?
    ആദ്യത്തെ കഥയിലെ നായികയായ ശാരികയെ കഥയുടെ സീക്വൽ വന്നപ്പൊ കൊന്നു
    രണ്ടാമത്തെ കഥയിലെ നായികയായ നൂറയെ ഈ പാർട്ടിൽ കണ്ടുമില്ല
    നൂറയെ മാറ്റി ആതിരയെ ആക്കിയോ ഇതിലെ നായിക ആയിട്ട്?

    ബ്രൊ പുതിയ കഥ എഴുതുമ്പോഴും എന്തിനാണ് പഴയ നായികമാരെ കഥയിൽ നിന്ന് ഒഴിവാക്കുന്നെ?

    ശാരിക ഒരുപാട് ഇഷ്ടപ്പെട്ട കഥാപാത്രമായിരുന്നു
    സെക്കന്റ്‌ പാർട്ട്‌ വന്നപ്പൊ അവൾ ഡെഡ് ആയി

    നൂറയും ജാസ്മിനും അതുപോലെ ഇഷ്ടപ്പെട്ട കഥാപാത്രങ്ങളായിരുന്നു
    എന്നാൽ ഈ പാർട്ടിൽ അവരെ കണ്ടേയില്ല

    പുതിയ നായികമാരെ കൊണ്ടുവന്നാലും പഴയ നായികമാരെ കഥയിൽ നിന്ന് ഒഴിവാക്കാതിരുന്നൂടെ?

    1. ലസ്റ്റർ

      മൂടൽമഞ്ഞിന്റെ അവസാന ഭാഗങ്ങളിലേക്ക് നിങ്ങുകയാണ് ബ്രോ. ഒരേകഥ ആവർത്തിച്ചാൽ ബോർ ആകും. കഥകൾ മാറുകയും അവസാനം ഒരേ പോയിന്റിൽ എത്തുകയും ചെയ്യുമ്പോൾ അല്ലേ വായനയ്ക്ക് സുഖമുള്ളൂ. നമുക്ക് നോക്കാം ❤️

  4. തിരിച്ചു വന്നു അല്ലെ, ശാരിക അപ്പൊ മരിച്ചോ 🙄, നൂറ അതിനെ എങ്കിലും കൊല്ലല്ലേ pls 🙏

    1. ലസ്റ്റർ

      മൂടൽമഞ്ഞിന്റെ അവസാന ഭാഗമാണ് ബ്രോ. കഥാപാത്രം മാറില്ല, കഥകൾ മാത്രം മാറുന്നു. പക്ഷേ ശാരികയ്ക്ക് എന്ത് പറ്റി എന്ന് നസമുക്കറിയണ്ടേ?

      1. yeah ഉറപ്പായും അറിയണം അവൾക്കൊരു വില്ലത്തി പരിവേഷം കൊടുത്തത് ഇഷ്ടായില്ല എല്ലാം ശെരിയാകട്ടെ, നൂറാ ശരികയും വഹിദിനൊപ്പം ഉള്ളൊരു കിനാശേരി ആണ് ഞാൻ സ്വപ്നം കാണുന്നത് 😌

        1. ലസ്റ്റർ

          അടികൊണ്ടൊരു പൂരമാവുമല്ലോ 🤣

  5. super start, nice

    1. ലസ്റ്റർ

      ആദ്യ ഭാഗങ്ങൾ ഉണ്ട്, മൂടൽ മഞ്ഞും മരുഭൂ വസന്തവും. എല്ലാം ഒന്ന് കണ്ണോടിച്ചിട്ടു വരൂ. ❤️😍

  6. aaha, continuation aano, thakarkk….. bakki വായിക്കട്ടെ

    1. ലസ്റ്റർ

      എല്ലാം വായിച്ചിട്ട് വരൂ ബ്രോ. എങ്കിലേ കണക്ഷൻ കിട്ടൂ. ഇത് അവസാന ഭാഗമാണ്.

Leave a Reply

Your email address will not be published. Required fields are marked *