കാഞ്ഞിരക്കുറ്റി 1
Kanjirakkutti Part 1 | Author : Luster
ഇരുണ്ട ആകാശത്തിന്റെ അനന്തമായ വിശാലതയിൽ അലക്കി ഉണക്കാനിട്ട ശീലത്തുണ്ടുകൾ പോലെ ചിതറിക്കിടക്കുന്ന മേഘക്കൂട്ടങ്ങളിൽ അകലെയെവിടെയോ ഉദിച്ചു തുടങ്ങിയ പിൻനിലാവിന്റെ അരണ്ട വെളിച്ചം തട്ടി അരികുകളിൽ ചെറിയ തിളക്കം തങ്ങി നിൽക്കുന്നു.
ഇരുണ്ടതും അൽപ്പം ചാര നിറം കലർന്നതുമാ ആ മേഘപാളികൾക്ക് മനോഹരമായൊരു ദൃശ്യ സൗകുമാര്യം ആ വെളിച്ചം പകർന്നു നൽകുന്നുണ്ട്. സമയം രണ്ടു മണിയെങ്കിലും ആയിട്ടേയുണ്ടാകൂ, പുലരാൻ ഇനിയും മണിക്കൂറുകൾ ബാക്കിയുണ്ട്. പരിസരത്തുള്ള ഏതൊക്കെയോ മരച്ചില്ലകളിൽ മറഞ്ഞിരുന്നു ഉറക്കം വരാതെ രാക്കിളികൾ ഇടയ്ക്കിടയ്ക്ക് നീട്ടിക്കരയുന്നുണ്ട്.
ചീവീടുകളുടെ നിരന്തരമായ വിലാപങ്ങളും രാപ്പുള്ളുകളുടെ നിലവിളികളും അവിരതം അന്തരീക്ഷത്തിലേക്ക് ഉയരുന്നുണ്ടെങ്കിലും ആ ഗ്രാമത്തെ ആകമാനം ഗ്രസിച്ചു കഴിഞ്ഞ ഭീകരമായൊരു ഭീതിയുടെ നിശബ്ദത ആ രാത്രിയുടെ യാമത്തിൽ തങ്ങി നിൽപ്പുണ്ടായിരുന്നു.
മൂകഭീകരമായ രായാമങ്ങളിൽ ഇടയ്ക്കിടെ വിദൂരതയിൽ എവിടെയോ നിന്നുയരുന്ന കാലൻകോഴിയുടെ നീണ്ട കരച്ചിലുകൾ കേൾക്കാം. മഞ്ഞിൽ പൊതിഞ്ഞു തണുത്ത് വെറുങ്ങലിച്ചു നിൽക്കുന്ന ആ ഗ്രാമത്തിലെ വീടുകളെല്ലാം നിദ്രയിൽ മുഴുകിയിട്ടുണ്ടെങ്കിലും മിക്ക വീടുകളിലെയും പുറത്ത് ലൈറ്റ് പ്രകാശിച്ചു നിന്നിരുന്നത് ആ നാട്ടിലെ മനുഷ്യരിൽ എന്ത് മാത്രം ഭയം അലിഞ്ഞു ചേർന്നത് കൊണ്ടാവാം എന്ന് വ്യക്തമാക്കിയിരുന്നു.
എല്ലാറ്റിന്റെയും തുടക്കം ആ കാഞ്ഞിര മരത്തിൽ നിന്നായിരുന്നു. എത്ര വർഷത്തെ ആയുസ്സുണ്ടെന്നു ദേശത്തെ കാരണവന്മാർക്ക് പോലും അജ്ഞാതമായിരുന്ന ആ കാഞ്ഞിര മരത്തിൽ നിന്ന്.

ആഹാ.. വന്നുല്ലേ കള്ളൻ…
കാത്തിരിക്കുവാരുന്നു…. സന്തോഷം…
നല്ല ഇളം തൂശനിലയിൽ നല്ല കുത്തരിച്ചോറും അതിന്റെ കൂടെ പതിനാറുക്കറികളും കൊണ്ടുവച്ചിട്ടു നോക്കിയിരുന്നാൽ അതിന്റെ ടേസ്റ്റ് കിട്ടില്ല… അതെല്ലാം കൂടി കൂട്ടിക്കോഴച്ചു തിന്നുമ്പോൾ മാത്രമേ അതിന്റെ ശരിയ്യായ ടേസ്റ് നാവിൽ കിട്ടുള്ളൂ…
അതുപോലെയാണ് സഹോടെ സ്റ്റോറിയുടെ ഓരോ പാർട്ടുകളും… എല്ലാം കൂട്ടിയിണക്കിയാൽ മാത്രമേ ശാരികക്ക് എന്തു സംഭവിച്ചു അല്ലെങ്കിൽ ശാരിക എന്തായിരുന്നു എന്നും മനസ്സിലാവുകയുള്ളൂ ല്ലേ…
കാത്തിരിക്കുന്നു….
നന്ദുസ്…
ഒക്കെ ശരിയാകും ബ്രോ ❤️
ഗംഭീരം
thanqq ബ്രോ 😍❤️
വീണ്ടും നായികയെ മാറ്റിയോ ബ്രൊ?
ആദ്യത്തെ കഥയിലെ നായികയായ ശാരികയെ കഥയുടെ സീക്വൽ വന്നപ്പൊ കൊന്നു
രണ്ടാമത്തെ കഥയിലെ നായികയായ നൂറയെ ഈ പാർട്ടിൽ കണ്ടുമില്ല
നൂറയെ മാറ്റി ആതിരയെ ആക്കിയോ ഇതിലെ നായിക ആയിട്ട്?
ബ്രൊ പുതിയ കഥ എഴുതുമ്പോഴും എന്തിനാണ് പഴയ നായികമാരെ കഥയിൽ നിന്ന് ഒഴിവാക്കുന്നെ?
ശാരിക ഒരുപാട് ഇഷ്ടപ്പെട്ട കഥാപാത്രമായിരുന്നു
സെക്കന്റ് പാർട്ട് വന്നപ്പൊ അവൾ ഡെഡ് ആയി
നൂറയും ജാസ്മിനും അതുപോലെ ഇഷ്ടപ്പെട്ട കഥാപാത്രങ്ങളായിരുന്നു
എന്നാൽ ഈ പാർട്ടിൽ അവരെ കണ്ടേയില്ല
പുതിയ നായികമാരെ കൊണ്ടുവന്നാലും പഴയ നായികമാരെ കഥയിൽ നിന്ന് ഒഴിവാക്കാതിരുന്നൂടെ?
മൂടൽമഞ്ഞിന്റെ അവസാന ഭാഗങ്ങളിലേക്ക് നിങ്ങുകയാണ് ബ്രോ. ഒരേകഥ ആവർത്തിച്ചാൽ ബോർ ആകും. കഥകൾ മാറുകയും അവസാനം ഒരേ പോയിന്റിൽ എത്തുകയും ചെയ്യുമ്പോൾ അല്ലേ വായനയ്ക്ക് സുഖമുള്ളൂ. നമുക്ക് നോക്കാം ❤️
തിരിച്ചു വന്നു അല്ലെ, ശാരിക അപ്പൊ മരിച്ചോ 🙄, നൂറ അതിനെ എങ്കിലും കൊല്ലല്ലേ pls 🙏
മൂടൽമഞ്ഞിന്റെ അവസാന ഭാഗമാണ് ബ്രോ. കഥാപാത്രം മാറില്ല, കഥകൾ മാത്രം മാറുന്നു. പക്ഷേ ശാരികയ്ക്ക് എന്ത് പറ്റി എന്ന് നസമുക്കറിയണ്ടേ?
yeah ഉറപ്പായും അറിയണം അവൾക്കൊരു വില്ലത്തി പരിവേഷം കൊടുത്തത് ഇഷ്ടായില്ല എല്ലാം ശെരിയാകട്ടെ, നൂറാ ശരികയും വഹിദിനൊപ്പം ഉള്ളൊരു കിനാശേരി ആണ് ഞാൻ സ്വപ്നം കാണുന്നത് 😌
അടികൊണ്ടൊരു പൂരമാവുമല്ലോ 🤣
super start, nice
ആദ്യ ഭാഗങ്ങൾ ഉണ്ട്, മൂടൽ മഞ്ഞും മരുഭൂ വസന്തവും. എല്ലാം ഒന്ന് കണ്ണോടിച്ചിട്ടു വരൂ. ❤️😍
aaha, continuation aano, thakarkk….. bakki വായിക്കട്ടെ
എല്ലാം വായിച്ചിട്ട് വരൂ ബ്രോ. എങ്കിലേ കണക്ഷൻ കിട്ടൂ. ഇത് അവസാന ഭാഗമാണ്.