കാഞ്ഞിരക്കുറ്റി 1 [ലസ്റ്റർ] 197

മുമ്പ് നെൽകൃഷി ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ വാഴയും തെങ്ങിൻ തോപ്പുമായി നീണ്ടു കിടക്കുന്നു. പാറയിൽ നിന്ന് നോക്കിയാൽ ആ വിശാല പ്രദേശവും അതിന് മുകളിലൂടെ അറ്റമില്ലാത്ത ആകാശത്തിന്റെ പടിഞ്ഞാറൻ ചക്രവാള സീമയും കാണാം. വൈകുന്നേരങ്ങളിൽ ആകാശത്തിന്റെ ചുവന്നു തുടുത്ത അതിരിൽ നിന്ന് കറുത്ത പൊട്ടുപോലെ വവ്വാലുകൾ ഒന്നൊന്നായി പറന്നടുക്കുകയും കാഞ്ഞിര മരത്തിൽ തലകീഴായി ചേക്കേറുകയും ചെയ്യുന്നത് കാണാൻ കഴിയും.

 

ആ പാറയുടെ കീഴെയാണ് ആ പറമ്പിന്റെ ഉടമസ്ഥരുടെ വീട്. വലിയൊരു തറവാട്ടു വീട്. പാറത്തൊടി തറവാട്. മുൻവശത്തെ പാടത്തു നിന്നു ഒതുക്കുകല്ലുകൾ കയറി നീണ്ട നടപ്പാത താണ്ടിയാൽ ആ വലിയ തറവാട് വീടിന്റെ മുറ്റത്ത് കടന്നാൽ വീടിന്റെ പിറകിലെ ഉയർന്ന പറമ്പിൽ തലയുയർത്തി നിൽക്കുന്ന ഭീമാകാര രൂപം പോലെ ആ പാറക്കുന്ന് കാണാൻ സാധിക്കും. അതിന്റെ പിന്നിലാണ് ആ വിശാലമായ പറമ്പും കാഞ്ഞിര മരവും നിലനിൽക്കുന്നത്. ദിവസങ്ങൾക്കു മുമ്പ് ആ കാഞ്ഞിര മരം മുറിച്ചു നീക്കപ്പെട്ടു.

 

കാഞ്ഞിരം മുറിച്ചു.!

അതൊരു വാർത്തയായിരുന്നു നാട്ടിൽ. ഏറെ നാളത്തെ എതിർപ്പിനും പ്രതിഷേധങ്ങൾക്കും ഒടുവിൽ ആ പറമ്പിന്റെ ഉടമസ്ഥർ ആ വൃക്ഷം മുറിച്ചു കളഞ്ഞു. എന്ത് കൊണ്ട് മുറിച്ചുമാറ്റി എന്ന് മാത്രം നാട്ടുകാർക്ക് എത്ര ആലോചിച്ചിട്ടും ഉത്തരം കിട്ടിയില്ല, കാരണം അത് മുറിക്കില്ലെന്ന് ആ വീട്ടുകാർ ഉറപ്പിച്ചിരുന്നു. പക്ഷേ ഇന്നവിടെ ആ പൊന്തക്കാടിന് നടുവിൽ ആ പടുമരം ഒരു കാഞ്ഞിരകുറ്റി മാത്രമായി അവശേഷിക്കുന്നു. ഒപ്പം കുറേ ദുരൂഹതകളും.!

The Author

ലസ്റ്റർ

14 Comments

Add a Comment
  1. നന്ദുസ്

    ആഹാ.. വന്നുല്ലേ കള്ളൻ…
    കാത്തിരിക്കുവാരുന്നു…. സന്തോഷം…
    നല്ല ഇളം തൂശനിലയിൽ നല്ല കുത്തരിച്ചോറും അതിന്റെ കൂടെ പതിനാറുക്കറികളും കൊണ്ടുവച്ചിട്ടു നോക്കിയിരുന്നാൽ അതിന്റെ ടേസ്റ്റ് കിട്ടില്ല… അതെല്ലാം കൂടി കൂട്ടിക്കോഴച്ചു തിന്നുമ്പോൾ മാത്രമേ അതിന്റെ ശരിയ്യായ ടേസ്റ് നാവിൽ കിട്ടുള്ളൂ…
    അതുപോലെയാണ് സഹോടെ സ്റ്റോറിയുടെ ഓരോ പാർട്ടുകളും… എല്ലാം കൂട്ടിയിണക്കിയാൽ മാത്രമേ ശാരികക്ക് എന്തു സംഭവിച്ചു അല്ലെങ്കിൽ ശാരിക എന്തായിരുന്നു എന്നും മനസ്സിലാവുകയുള്ളൂ ല്ലേ…
    കാത്തിരിക്കുന്നു….

    നന്ദുസ്…

    1. ലസ്റ്റർ

      ഒക്കെ ശരിയാകും ബ്രോ ❤️

  2. ഗംഭീരം

    1. ലസ്റ്റർ

      thanqq ബ്രോ 😍❤️

  3. വീണ്ടും നായികയെ മാറ്റിയോ ബ്രൊ?
    ആദ്യത്തെ കഥയിലെ നായികയായ ശാരികയെ കഥയുടെ സീക്വൽ വന്നപ്പൊ കൊന്നു
    രണ്ടാമത്തെ കഥയിലെ നായികയായ നൂറയെ ഈ പാർട്ടിൽ കണ്ടുമില്ല
    നൂറയെ മാറ്റി ആതിരയെ ആക്കിയോ ഇതിലെ നായിക ആയിട്ട്?

    ബ്രൊ പുതിയ കഥ എഴുതുമ്പോഴും എന്തിനാണ് പഴയ നായികമാരെ കഥയിൽ നിന്ന് ഒഴിവാക്കുന്നെ?

    ശാരിക ഒരുപാട് ഇഷ്ടപ്പെട്ട കഥാപാത്രമായിരുന്നു
    സെക്കന്റ്‌ പാർട്ട്‌ വന്നപ്പൊ അവൾ ഡെഡ് ആയി

    നൂറയും ജാസ്മിനും അതുപോലെ ഇഷ്ടപ്പെട്ട കഥാപാത്രങ്ങളായിരുന്നു
    എന്നാൽ ഈ പാർട്ടിൽ അവരെ കണ്ടേയില്ല

    പുതിയ നായികമാരെ കൊണ്ടുവന്നാലും പഴയ നായികമാരെ കഥയിൽ നിന്ന് ഒഴിവാക്കാതിരുന്നൂടെ?

    1. ലസ്റ്റർ

      മൂടൽമഞ്ഞിന്റെ അവസാന ഭാഗങ്ങളിലേക്ക് നിങ്ങുകയാണ് ബ്രോ. ഒരേകഥ ആവർത്തിച്ചാൽ ബോർ ആകും. കഥകൾ മാറുകയും അവസാനം ഒരേ പോയിന്റിൽ എത്തുകയും ചെയ്യുമ്പോൾ അല്ലേ വായനയ്ക്ക് സുഖമുള്ളൂ. നമുക്ക് നോക്കാം ❤️

  4. തിരിച്ചു വന്നു അല്ലെ, ശാരിക അപ്പൊ മരിച്ചോ 🙄, നൂറ അതിനെ എങ്കിലും കൊല്ലല്ലേ pls 🙏

    1. ലസ്റ്റർ

      മൂടൽമഞ്ഞിന്റെ അവസാന ഭാഗമാണ് ബ്രോ. കഥാപാത്രം മാറില്ല, കഥകൾ മാത്രം മാറുന്നു. പക്ഷേ ശാരികയ്ക്ക് എന്ത് പറ്റി എന്ന് നസമുക്കറിയണ്ടേ?

      1. yeah ഉറപ്പായും അറിയണം അവൾക്കൊരു വില്ലത്തി പരിവേഷം കൊടുത്തത് ഇഷ്ടായില്ല എല്ലാം ശെരിയാകട്ടെ, നൂറാ ശരികയും വഹിദിനൊപ്പം ഉള്ളൊരു കിനാശേരി ആണ് ഞാൻ സ്വപ്നം കാണുന്നത് 😌

        1. ലസ്റ്റർ

          അടികൊണ്ടൊരു പൂരമാവുമല്ലോ 🤣

  5. super start, nice

    1. ലസ്റ്റർ

      ആദ്യ ഭാഗങ്ങൾ ഉണ്ട്, മൂടൽ മഞ്ഞും മരുഭൂ വസന്തവും. എല്ലാം ഒന്ന് കണ്ണോടിച്ചിട്ടു വരൂ. ❤️😍

  6. aaha, continuation aano, thakarkk….. bakki വായിക്കട്ടെ

    1. ലസ്റ്റർ

      എല്ലാം വായിച്ചിട്ട് വരൂ ബ്രോ. എങ്കിലേ കണക്ഷൻ കിട്ടൂ. ഇത് അവസാന ഭാഗമാണ്.

Leave a Reply

Your email address will not be published. Required fields are marked *