അന്നമ്മ :- അഹ് മോൾ എന്നാ പുറകിൽ ഇരിക്കുന്നെ.. മുന്നിൽ വന്ന് ഇരിക്ക്..
മീര :- സാരമില്ല ആന്റി..
അന്നമ്മ :- ഓ.. ഇങ്ങോട്ട് വന്ന് ഇരിക്ക് കൊച്ചേ..
അന്നമ്മ അവളുടെ കൈയിൽ പിടിച്ചു ഇറക്കി മുന്നിൽ ഇരുത്തി.
അന്നമ്മ :- എടാ നീ ഇവളെ തിരിച്ചു ഇവിടെ കൊണ്ടുവിട്ടിട്ടെ പോകാവൂ എങ്ങോട്ടാനുവച്ചാൽ..
ആന്റണി :- അഹ്.. ഇന്നാ ഇത് കൊണ്ടുപോകുന്നില്ലേ..
ആന്റണി ആ പൊതിയെടുത്ത കൊടുത്തു. അന്നമ്മ അതുംവാങ്ങി ആലീസിനോട് സംസാരിച്ച് അകത്തേക്ക് പോയി. അവർ മറയുന്ന വരെ ആന്റണി അവിടെ നിന്നു. അതിന് ശേഷം പതിയെ വണ്ടി എടുത്തു.
തിരികെയുള്ള വഴിയിൽ ആന്റണി അനയാസം ജീപ്പ് ഓടിച്ചു പോകുന്നത് മീര നോക്കിയിരുന്നു.അവന്റെ കൈയിലെ ഞരമ്പും പഴയ ജീപ്പ് ആയതുകൊണ്ട് പവർ സ്റ്റീറിംഗ് അല്ലാത്തത് കൊണ്ടും വളവുകൾ അവൻ തിരിക്കുമ്പോൾ കൈയ്യിലെ പേശികൾ ഉരുണ്ടു കേറുന്നതും അവൾ ശ്രെദിച്ചു.
ആന്റണി ഇതൊന്നും അറിയാതെ വണ്ടിയൊടിക്കുന്നു.ഇടക്ക് അവൻ ഫോണിലും സംസാരിക്കും.
ആന്റണി :- എന്നാ പറ്റി. തിടുക്കത്തിൽ ഇറങ്ങിയപ്പോ വിട്ടുപോയതാന്നോ??
പുറത്തേക്ക് നോക്കിയിരുന്ന മീര പെട്ടന്ന് ഞെട്ടി ആന്റണിയെ നോക്കി. അവൻ റോഡിലേക്കും പിന്നെ മീരയിലേക്കും നോക്കി.
മീര :- അതേ.. വല്യമ്മച്ചി രാവിലെ തന്നെ ഇറങ്ങാൻ വൈക്കും പോയേച്ചും വരാനുള്ളതാ എന്നൊക്കെ പറഞ്ഞു എന്നെ ടെൻഷൻ ആക്കി.. അതിന്റെ ഇടയിൽ മറന്നുപോയി..
ആന്റണി :- എനിക്ക് തോന്നി.. സാരമില്ല ഇപ്പൊ എത്തിക്കാം..
മീര :- ബുദ്ധിമുട്ടായി അല്ലേ ..?
അവൻ ആ ചോദ്യം കേട്ട ഭാവംപോലും കാണിച്ചില്ല..

super….സ്റ്റോറി…
നല്ല തുടക്കം…
nalla thudakkam.continue😍🌝
അടിപൊളി…ഇത്രയും ഇത്രയും ഒഴുക്കുള്ള കഥ ഈ അടുത്തൊന്നും വായിച്ചിട്ടില്ല, തുടക്കം തന്നെ അടിപൊളി.ഇനിയും പേജ് കൂട്ടി എഴുതാൻ ശ്രമി്കണം… വല്ലാതെ ൈങ്കിളി ആകില്ലെന്ന് പ്രതീക്ഷീ്കുന്ന്❤️
Adipoli bro🔥🔥 continue cheyyanee bro❤️
നീ ബാറ്റ്മാൻ അല്ല, സൂപ്പർമാൻ ആണ്… ഇത് കലക്കി.
അടുത്ത പ്രാവശ്യം പേജ് കൂട്ടി ഇടണം!
കട്ട വെയ്റ്റിംഗ്.
athinanu njnum sremikkunnath.. nokkatte ready aakam
ഇന്ന് വായിച്ചതെല്ലാം ❤️🔥❤️🔥❤️🔥❤️🔥
അടിപൊളി തുടക്കം
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
ano❤️
thudkam adipoli ayinde continue chyie bro.💝
complete aakum
തുടക്കം തന്നെ കളറാണല്ലൊ മച്ചാനെ.❤️
ബാക്കി പോരട്ടെ.🥰
joli thirakk ane.. ennalum neruthe tharam..
continue bro
❣️❣️
waiting for next part
varum..