ഒടുവില്‍ എക്സിബിഷൻ കഴിഞ്ഞ് ഞങ്ങൾ എല്ലാവരും തിരികെ വില്ലയിൽ വന്നു. പതിവ് പോലെ ഞാനും ആന്റിമാരും ചേര്‍ന്ന് ഫുഡ് ഉണ്ടാക്കിയ ശേഷം ഞങ്ങൾ സവിത ആന്റിയുടെ റൂമിൽ പോയി.
കുറെ ബ്രേക്ക് എടുത്തിട്ടാണെങ്കിലും ഒരു മണിക്കൂര്‍ സവിത ആന്റിയെ കൊണ്ട് ഞാൻ എക്സർസൈസ് ചെയ്യിച്ചു.
“ചേച്ചിക്ക് നല്ല മാറ്റമുണ്ടല്ലോ..!!” എല്ലാം കഴിഞ്ഞ് നന്നായി കിതച്ചു കൊണ്ട് നില്‍ക്കുന്ന സവിത ആന്റിയെ നോക്കി ഷെഹിന ആന്റി ആശ്ചര്യപ്പെട്ടു.
“ശെരിയാണ്. ഇത്ര പെട്ടന്ന് എനിക്ക് മാറ്റം സംഭവിക്കുമെന്ന് ഞാൻ വിചാരിച്ചില്ല. എന്തായാലും ജിനുവിനെ കിട്ടിയത് ഭാഗ്യം തന്നെയാ.” സവിത ആന്റി കിതച്ചു കൊണ്ട് എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു.
“ശെരി ആന്റി. ഞാൻ എന്റെ റൂമിൽ പോയി കുറച്ചുനേരം കൂടി പ്രാക്ടീസ് ചെയ്തിട്ട് കളിക്കട്ടെ. പിന്നെ കാണാം.” രണ്ട് ആന്റിമാരോടും പറഞ്ഞിട്ട് ഞാൻ എന്റെ റൂമിലേക്ക് വന്നു.
കളരിയും യോഗയും പ്രാക്ടീസ് ചെയ്ത ശേഷം ഞാൻ കുളിച്ച് ഡ്രെസ്സ് മാറി.
രാത്രി ഞങ്ങൾ എല്ലാവരും ഒരുമിച്ചിരുന്ന് കഴിച്ചു.
“രാത്രിയും വെളുപ്പിനും നടക്കുന്ന ഞങ്ങടെ ഈ ഗ്രൂപ്പ് ഡിസ്ക്കഷൻ കാരണം ഞങ്ങൾക്ക് നന്നായി ഉറക്കം കിട്ടുന്നില്ല. അതുകൊണ്ട് ഞങ്ങൾ പോയി ഇപ്പോഴത്തെ ഞങ്ങളുടെ ഡിസ്ക്കഷൻ കഴിഞ്ഞിട്ട് വേഗം ഉറങ്ങട്ടെ.” അവശരായ ജെസ്സിയും ഫ്രണ്ട്സും ഞങ്ങളോട് പറഞ്ഞിട്ട് എഴുനേറ്റ് അവരുടെ റൂമിൽ പോയി.
“പാവം കുട്ടികൾ.” ഷെഹിന ആന്റി അല്‍പ്പം വിഷമത്തോടെ പറഞ്ഞു. “രണ്ട് ദിവസം കൊണ്ടുതന്നെ അവർ ശെരിക്കും അവശരായി കഴിഞ്ഞു. അവര്‍ക്ക് ശെരിക്കും ഉറങ്ങാൻ കഴിയുന്നില്ല, നല്ല റെസ്റ്റ് കിട്ടുന്നില്ല. നന്നായി കഴിക്കുന്നില്ല. അവരുടെ ഉത്സാഹം പോലും കെട്ടടങ്ങിയിരിക്കുന്നു. ഇനിയുള്ള 7 ദിവസം കൂടി അവർ എങ്ങനെ തള്ളി നീക്കുമോ എന്തോ..? പക്ഷേ എന്തൊക്കെയായാലും യൂണിവേഴ്‌സിറ്റിയീൽ അവർ എല്ലാവരും ഭയങ്കര ആക്ടിവായി തന്നെയാ എക്സിബിഷൻ നടത്തുന്നത്.”

പണിയാണേൽ ഇങ്ങനെ വേണം. ചൂടാക്കി ചൂടാക്കി ഒരു പരുവമാക്കി. ഒറ്റയടിക്കൊന്നും തീരത്തില്ല ഈ ഐറ്റം. Sweet
263 page ഇന്നേക്ക് ഒരു പുടി 🔥🔥🔥