“അങ്കിൾ പേടിക്കേണ്ട, ഞാൻ നോക്കിക്കോളാം.” ഞാൻ ഉറപ്പ് കൊടുത്തു.
“പിന്നേ ജിനു, എനിക്കൊരു റിക്വസ്റ്റുണ്ട്..!” സല്‍മാന്‍ അങ്കിൾ അല്‍പ്പം മടിച്ചു മടിച്ച് എന്നോട് പറഞ്ഞിട്ട് അയാളുടെ ഭാര്യയെ നോക്കി.
“എന്തു റിക്വസ്റ്റ്..?”
“സംഭവം ഇങ്ങനെയാണ് ജിനു….,” അയാള്‍ പിന്നെയും ഒന്ന് മടിച്ചിട്ട് തുടർന്നു, “അത്യാവശ്യം വേണ്ട കാശൊക്കെ ഷെഹിനയുടെ അക്കൗണ്ടിലുണ്ട്… പക്ഷേ അവളുടെ അക്കൗണ്ട് ഇടക്കിടക്ക് താല്‍ക്കാലികമായി ഡെബിറ്റ് ഫ്രീസാവുകയാണ്. അന്നേരം ഓൺലൈൻ ട്രാൻസാക്ഷനോ, എടിഎം ഇല്‍ നിന്ന് കാശ് എടുക്കാനോ കഴിയില്ല. പക്ഷേ 24 മണിക്കൂറിനകം ആ പ്രശ്നം മാറുകയും ചെയ്യും.” അയാള്‍ ഒന്നുകൂടി നിര്‍ത്തിയിട്ട് അയാളുടെ ഭാര്യയെ ഒന്ന് നോക്കി. എന്നിട്ട് പിന്നെയും എന്നെ നോക്കി തുടർന്നു, “അപ്പൊ ജിനു, അങ്ങനെയുള്ള സാഹചര്യങ്ങളിൽ മാത്രം ജിനുവിന് അവളെ ഹെല്പ് ചെയ്യാൻ കഴിയുമോ, അക്കൗണ്ട് ആക്ടിവായ ഉടനെ അവള്‍ ആ കാശ് തിരിച്ചയക്കുകയും ചെയ്യും. ഹസ്ന മോൾക്ക് അക്കൗണ്ടില്ല, ഉണ്ടായിരുന്നെങ്കിൽ അതിലേക്ക് കാശ് ഇട്ടിട്ട് ഉപയോഗിക്കാൻ കഴിയുമായിരുന്നു.” അയാള്‍ പറഞ്ഞു നിര്‍ത്തിയിട്ട് അസ്വസ്ഥതയോടെ നിന്നു.
പാവം സല്‍മാന്‍ അങ്കിൾ. ഭാര്യയും മകളുടേയും മുന്നില്‍ വച്ച് ഇങ്ങനെ ഹെല്പ് ചോദിച്ചത് അയാള്‍ക്ക് ക്ഷീണമായി തോന്നിയിട്ടുണ്ടാവും, അയാള്‍ ആരുടെയും മുഖത്ത് നോക്കാതെയാണ് നിന്നത്. ഷെഹിന ആന്റിയും അസ്വസ്ഥതയോടെ നിന്നു. എന്റെ സ്വഭാവം അറിയാവുന്നത് കൊണ്ടാണോ എന്തോ, ഹസ്ന ഒരു പുഞ്ചിരിയോടെ അവളുടെ അച്ഛനും അമ്മയെയും, പിന്നെ എന്നെയും മാറിമാറി നോക്കി നിന്നു.

പണിയാണേൽ ഇങ്ങനെ വേണം. ചൂടാക്കി ചൂടാക്കി ഒരു പരുവമാക്കി. ഒറ്റയടിക്കൊന്നും തീരത്തില്ല ഈ ഐറ്റം. Sweet
263 page ഇന്നേക്ക് ഒരു പുടി 🔥🔥🔥