“വീട് വെക്കാനോ….”
“മ്മ്മ്…”
“അതിനൊക്കെ ഒരുപാട് കാശ് വേണ്ടെടാ….ഈ അവസ്ഥയിൽ ഇപ്പൊ എവിടുന്നാ നമുക്ക്….”
“കാശിന്റെ കാര്യം അവിടെ നിക്കട്ടെ…വീട് പണിയാൻ അമ്മയ്ക്ക് ഓക്കേ ആണോ…”
“അത് പിന്നാർക്കാ ഓക്കേ അല്ലാത്തത്…അല്ലെ മോളേ….” മായ ഒന്നു തിരിഞ്ഞ് അമ്മുവിനോടായി ചോദിച്ചു…
അമ്മു അതിന് ഒന്നു പുഞ്ചിരിച്ചു…
“ഞാനൊരു ചിട്ടി കൂടിയിട്ടുണ്ടായിരുന്നു ksfe ഇൽ…ഒരു പത്തിന്റെ…ഇനി 2 അടവും കൂടെ ബാക്കിയുണ്ട്…അതു കിട്ടിയാൽ തുടങ്ങി വെക്കാമ്മ…” അവൻ നിർത്തിയിട്ടു മായയെ നോക്കി…
“അതിലൊക്കെ നിക്കുവോ അതിന്….”
“ഇല്ല….ബാക്കിക്ക് നമുക്കിതിന്റെ പിറകിലുള്ള ഒരു 10 സെന്റ് വിറ്റാലോ അമ്മാ….അതും കൂടെ ആയാൽ തികയും…” അവൻ സമ്മതം പ്രതീക്ഷിച്ചു മായയുടെ മുഖത്ത് തന്നെ കണ്ണുനാട്ടിരിപ്പാണ്…
അമ്മുവും അതേ….
“അതിപ്പോ എടിപിടീന്നൊക്കെ എങ്ങനെയാ…ആള് വരണ്ടേ സമയം എടുക്കില്ലെടാ….”
“ആളൊക്കെ ഉണ്ട്….ടിജോയ്ക്ക് ഇത് വാങ്ങാൻ ഒരു താല്പര്യം ഉണ്ട്…അവർക്ക് അവിടെ അയല്പക്കം അത്ര രസമില്ല അവിടുന്ന് മാറണം എന്നാ…പിന്നെ പഴയവീടല്ലേ പുതിയത് പണിയാനും പ്ലാൻ ഉണ്ട്….
സെന്റിന് രണ്ട് വച്ചിട്ട് അവന് ഓകെയാണ്…അഡ്വാൻസ് ആയിട്ട് അഞ്ചും ബാക്കി ഒരു നാലു മാസത്തിൽ തരാമെന്നും ആണ് പറഞ്ഞത്…
അപ്പൊ മൊത്തം മുപ്പത് വരും അമ്മാ….
ഒരു 3bhk ഇന്റീരിയർ അടക്കം അത്യാവശ്യം നല്ല രീതിക്ക് തീർന്നുകിട്ടും…എക്സ്റ്റീരിയർ ഒക്കെ പയ്യെ നോക്കാം…“ ഹരി പ്രതീക്ഷയോടെ അവന്റെ പ്ലാൻ പറഞ്ഞുനിർത്തി…

ആശംസകൾ
വ്യോമകേശൻ
അനാമികാ
ഉത്തേജക കരമായ എഴുത്ത്.കഥാപാത്രങ്ങൾക്ക് മിഴിവെകാൻ ശ്രദ്ധിക്കുന്നതിൽ അഭിനന്ദനം. പരീക്ഷ കഴിഞ്ഞോ. നന്നായി എഴുതിയിരിക്കുമെല്ലോ. വിജയാശംസകൾ.