മഴനീർതുള്ളികൾ 5 [Anamika] 119

എനിക്ക് സമയം വേണമെന്ന് ഇന്നലെ കൂടെ പറഞ്ഞതല്ലേ എന്നോർക്കുമ്പോളെല്ലാം അമ്മുവിന് പരിഭവം കൊണ്ട് ചുണ്ട് കൂർത്തു കൂർത്തു വരുന്നുണ്ട്….

 

ഇഷ്ടമാണ് അവന്റെ ഓരോ കുസൃതിക്കും നിന്നുകൊടുക്കാൻ….

വെറുതെയിങ്ങനെ കിടന്ന് കുതറാൻ….

വായിൽ നിന്നു വരുന്ന ഒറ്റനോട്ടത്തിൽ വൃത്തികേട്ന്ന് തോന്നുന്ന പലതും പിന്നെയും പിന്നെയും കേൾക്കാൻ….

എല്ലാറ്റിനുമുപരി അവനെയിങ്ങനെ പ്രാന്തിളക്കി പിന്നാലെ നടത്താൻ….

 

എന്നെന്നും തനിക്ക് മാത്രം സ്വന്തമെന്ന് തോന്നിയ ഒരേയൊരു മനുഷ്യനാ…..

ചോദിക്കുന്നതെന്തും ഉള്ളംകയ്യിൽ വച്ചു നേദിക്കാനുള്ള മനസുമുണ്ട്…..

പക്ഷേ….

പെട്ടെന്നിതൊക്കെ…..

ആരെയും കാണിക്കാതെ ആർക്കും കൊടുക്കാതെ ഒളിപ്പിച്ചതൊക്കെ ഇങ്ങനെ എടുത്തോ പിടിച്ചൊന്നുള്ള മട്ടിൽ അവൻ ചോദിക്കുമ്പോളെ കൊടുക്കാൻ ആകെയൊരു മടി…..

സ്ത്രീസഹജമായൊരു നാണം….

അതവനാണേൽ ചിന്തിക്കുന്നുപോലുമില്ല….

തന്റെ ആദ്യ പ്രണയം ആണവൻ എന്ന് ആ പൊട്ടന് അറിയത്തുകൂടെ ഇല്ല…..

ഒരു ചുംബനത്തിന്റെ സ്വാദ് പോലും അവൻ തന്നിട്ടാണ് അറിയുന്നത്…

അതിന്റെ ബാക്കിയായി എന്തൊക്കെയുണ്ടോ അതൊക്കെയും അവനിൽ നിന്നു തന്നെ വേണമെന്നാണ്…

അവനാൽ തന്നെ അറിയണമെന്നാണ്…

പൂർണമാകണമെന്നാണ്…..

എന്നാലതൊക്കെയും ഇത്ര വേഗത്തിലെങ്ങനെ….

യാതൊരു ബെല്ലും ബ്രേക്കും ഇല്ലാത്ത മുതലാ….

രാത്രിയിനി എന്ത് ചെയ്യും കണ്ണാ….

 

ചിന്തകൾ ഹരിയുടെ സൈഡും തന്റെ സൈഡും നിന്ന് ഉള്ളിൽ ആഭ്യന്തര യുദ്ധം തുടങ്ങിയപ്പോൾ അമ്മു ബുക്കും മടക്കിവെച്ചെണീറ്റ് ഹാളിലേക്ക് ചെന്നു….

The Author

kkstories

www.kkstories.com

3 Comments

Add a Comment
  1. ടിൻടിൻ

    കാത്തിരിക്കുന്ന കഥകളിൽ ഒന്ന് ഒരുപാട് ഇഷ്ടം

  2. ❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹

  3. അമ്പാൻ

    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

Leave a Reply

Your email address will not be published. Required fields are marked *