“ഒരാളുടെ ചെരിപ്പ് നമ്മള് ഇടുന്നവരെ അവർ അനുഭവിച്ചത് മനസിലാകൂലാന്ന് എന്നോ ഒക്കെ ആരോ പറഞ്ഞിട്ടില്ലേ അമ്മുവേ….അങ്ങനെയെന്തോ ഇല്ലേ…അമ്മ പത്തുവരെയേ പോയുള്ളു അതോണ്ടിതൊന്നും അത്ര പിടിപ്പില്ല…
അവരുടെ അവസ്ഥ അവർക്കേ അറിയൂ മോളേ….
ആരേം നമ്മളായിട്ട് ദ്രോഹിക്കണ്ട…
പറ്റുന്നത് ചെയ്തു കൊടുക്കണം അത്രേള്ളൂ…..”
“അമ്മയെന്താ പഠിക്കാഞ്ഞേ….എന്റമ്മേടെ ഒപ്പം പ്രീഡിഗ്രെക്കൊക്കെ പൊയ്ക്കൂടായിരുന്നോ…”
മായ താടയ്ക്ക് കൈകൊടുത്തുകൊണ്ട് അമ്മുവിനെ നോക്കി….
“എന്റെ മോളേ….നല്ല കഥയായി….മേലെപ്പാട്ടെ ശ്രീദേവി എവിടെ കിടക്കുന്നു ഞാന് എവിടെ കിടക്കുന്നു….അന്നത്തേകാലത് എന്നെപോലുള്ളവർക്ക് പത്താം ക്ലാസ്സ് തന്നെ വലിയ സംഭവമാ….അതും എട്ടാം ക്ലാസ്സിലെ പഠിത്തം നിർത്തേണ്ടിയിരുന്ന എന്നെ ശ്രീക്കുട്ടീടെ ഒറ്റ നിർബന്ധം കൊണ്ടാ പത്തുവരെ അച്ഛൻ അയച്ചത്…..പത്തിലെ പരീക്ഷേടെ ഇടയ്ക്ക് അമ്മ മരിച്ചു….
പിന്നെ….പിന്നെ എനിക്കൊന്നിനും പോകാൻ തോന്നീല മോളേ….“
നെടുവീർപ്പയച്ചു മായ അടുത്ത പത്തിരിയുമെടുത്ത എണ്ണയിലേക്കിട്ടു….
അമ്മു ഒന്നും മിണ്ടാതെ എല്ലാം കേട്ടിരുന്നു…
വല്ലപ്പോഴുമേ മായയിങ്ങനെ മനസിന്റെ കെട്ടഴിക്കൂ…അപ്പോൾ നല്ലൊരു കേൾവിക്കാരിയായി അമ്മു അങ്ങനെ ഇരുന്നുകൊടുക്കും…
ഇന്നാദ്യമയാണ് പാസ്ററ് നെക്കുറിച്ചു പറയുന്നത്…
”അച്ഛൻ കുറച്ചുകാലം കൂടി ഉണ്ടായിരുന്നു…ഹരി ഉണ്ടായി ഒരു വയസൊക്കെ ആകുംവരെ…
പിന്നച്ഛനും പൊയി…..“
”അതെന്താ അത്ര നേരത്തെ ഒക്കെ….“

കാത്തിരിക്കുന്ന കഥകളിൽ ഒന്ന് ഒരുപാട് ഇഷ്ടം
❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥