ക്ഷമിക്കാൻ പറ്റിട്ടുണ്ടാകില്ല….
അമ്മു ബോട്ടിൽ അങ്ങനെ തന്നെ തിരിച്ചുവച്ചിട്ട് ബാഗ് എടുത്ത് എല്ലാം ഉണ്ടോയെന്നു ഒന്നുകൂടി നോക്കി ബെഡിലേക്ക് വച്ചു…
എന്നിട്ട് ഹരിയെ വിളിച്ചുണർത്തി…
“എടാ….ഞാൻ പോവാ….ഇന്ന് പണിക്കൊന്നും പോയേക്കല്ല്…ഇവിടെ ഇരിക്കണം കേട്ടോ….പിന്നെ ഇന്നലത്തെപോലെ അമ്മ വാരിതരാന്ന് പറയുമ്പോ വല്യ ആൺപിള്ള സിങ്കം കളിച്ച് വേണ്ടാന്ന് പറയല്ല്…വാങ്ങിച്ചു കഴിച്ചോണം….”
അമ്മു വല്യ കാര്യത്തിൽ പറയുമ്പോൾ പാതി ഉറക്കപ്പിച്ചിൽ തലയാട്ടുന്നുണ്ട് ഹരി…
അമ്മേ ഇറങ്ങുവാന്നും പറഞ്ഞ് ഓടിച്ചാടി മുറ്റത്തേക്കിറങ്ങിയതും ചെന്നു പെട്ടത് ചൂലുമായി നിൽക്കുന്ന പങ്കുന്റെ മുന്നിൽ….
ചിന്നു അതു കണ്ടിട്ട് തന്നെ മുറ്റത്തൊട്ട് പോലും കയറാതെ റോഡിൽ തന്നെ നിൽപ്പുണ്ട്….
“ഇന്നത്തെ പിള്ളേർക്കൊക്കെ പിന്നെ എന്ത് താലി എന്ത് സിന്ദൂരം…ഓരോരോ പരിഷ്കാരങ്ങളെ…..” ചൂല് കയ്യിലിട്ട് കുത്തി അവർ അടിതുടർന്നു….
അമ്മു അതിനൊരാക്ഷരം മിണ്ടാതെ കിട്ടിയ ചാൻസിൽ എസ്‌കേപ്പ് അടിച്ചു….
“എടീ….ഇത് പോകാൻ വല്ല വഴീണ്ടോ…..” അമ്മു യൂണിഫോം കോട്ട് നീക്കി കഴുത്തു കാണിച്ചു കൊണ്ട് ചിന്നുവിനോട് ചോദിച്ചു….
“എന്തോന്നാടി….രണ്ടിനും ഇത് തന്നാണോ ഫുൾ ടൈം പണി…..”
“കളിയാക്കാണ്ട് വല്ല ടിപ്സും ഉണ്ടേൽ പറഞ്ഞു താടി….”
“പിന്നേ ഞാൻ പാർട്ട് ടൈം കിസ്സോളജിസ്റ് ആണല്ലോ…
എടീ ഞാൻ കിസ്സെയ്തിട്ടുണ്ട് ബട്ട് ഇങ്ങനെ ഹിക്കി ഒന്നും ആയിട്ടില്ല….അതോണ്ടന്നെ ഒരു ഐഡിയയും ഇല്ല…..” ചിന്നു കൈമലർത്തി…

കാത്തിരിക്കുന്ന കഥകളിൽ ഒന്ന് ഒരുപാട് ഇഷ്ടം
❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥