മുല്ലപ്പൂ മണമുള്ള വീട് 1 [ഷൈൻ] 63

രേവതി സന്തോഷത്തോടെ അത് വാങ്ങി. അഞ്ജന മുകളിൽ നിന്ന് എത്തിനോക്കി. അവളുടെ കണ്ണുകൾ തിളങ്ങി.

പെട്ടെന്ന് രാജേഷ് പത്രം മടക്കി വെച്ച് എഴുന്നേറ്റു. “ആരാ ഇത്?” അയാളുടെ ശബ്ദത്തിൽ അപരിചിതത്വം.

മുറ്റത്ത് ഒരു നിമിഷം നിശബ്ദത. മുല്ലപ്പൂക്കൾ പോലും അനങ്ങിയില്ല. രേവതി വിപിനെ നോക്കി, വിപിൻ അഞ്ജനയെ നോക്കി. അഞ്ജനയുടെ നെഞ്ചിടിപ്പ് അച്ഛൻ കേൾക്കുമോ എന്ന് അവൾ ഭയപ്പെട്ടു.

രേവതിയാണ് ആ നിശബ്ദത പൊട്ടിച്ചത്. അവളുടെ ചിരിയിൽ പതർച്ചയില്ല. “ദേ രാജേഷേട്ടാ, ഇതാണ് വിപിൻ. നമ്മുടെ അഞ്ജൂട്ടീടെ സീനിയർ. ഇപ്പൊ വലിയ ബിസിനസുകാരനാ. കഫേയൊക്കെയുണ്ട്.” അവൾ വളരെ സ്വാഭാവികമായി പറഞ്ഞു നിർത്തി. “മോനെ, ഇത് അഞ്ജനയുടെ അച്ഛൻ.”

രാജേഷ് വിപിനെ അടിമുടി നോക്കി. 6 അടി ഉയരം, ഉറച്ച ശരീരം, മാന്യമായ വേഷം. അയാളുടെ സ്ഥിരം ചിരിക്കുന്ന കണ്ണുകൾ ഒന്നു സൂക്ഷ്മമായി. പിന്നെ കൈ നീട്ടി.
“ഓ, കഫേ ബിസിനസ്സ്… നല്ലത്. കയറിയിരിക്കൂ.”

വീടിന്റെ ചുവരുകൾ അന്ന് ശ്വാസം പിടിച്ചു. കാരണം ആദ്യമായി രാജേഷിന്റെ കണ്ണിലെ ചിരി അവിടെ എത്തിയില്ല. പകരം ഒരു ചോദ്യചിഹ്നം അവിടെ തെളിഞ്ഞു നിന്നു.

 

മുല്ലപ്പൂ മണക്കുന്ന ആ വീട്ടിൽ, പുതിയൊരു കഥയുടെ ആദ്യ പേജ് മറിഞ്ഞു വീണു.

The Author

ഷൈൻ

www.kkstories.com

2 Comments

Add a Comment
  1. ഒന്നുകിൽ പേജ് കൂട്ടുക അല്ലെങ്കിൽ വിവരണം അല്പം കുറക്കുക.

  2. സർദാർ

    ഇതെന്തേ വായിക്കാൻ വൈകി എന്നറിയില്ല , യാതൊരു പ്രതീക്ഷയുമില്ലാതെ വായിച്ച കഥ but പറയാൻ വാക്കുകളില്ല amazng bro

Leave a Reply

Your email address will not be published. Required fields are marked *