അവൾ ആദ്യം തിരക്കിയത് ദീപക്കിനെ ആയിരുന്നു
മോനെ അച്ഛൻ വന്നോ ?
ഇല്ല …
“ഇതുവരെ വന്നില്ലേ …. അവനോട് ഞാൻ പോയപോളെ പറഞ്ഞതാ നേരത്തെ വരണം എന്ന് , നീ വല്ലോം കഴിച്ചോ ?
“അഹ് അമ്മെ … ടേബിൾ ഇരുന്ന ആപ്പിൾ കഴിച്ചു
സൗമ്യ മൊബൈൽ എടുത്തു വിളിച്ചു … പക്ഷെ നോ റെസ്പോൺസ്
അവൾ റൂമിലേക്ക് പോകാൻ തുടങ്ങിയതും ഡോർ ലോക്ക് …
“ഇവൻ ഇത് ലോക്ക് ചെയ്തിട്ട് ആണോ പോയത് … , മോനെ കണ്ണാ … നീ താഴെ പോയി നോക്കിക്കേ അച്ഛന്റെ കാർ പാർക്കിങ്ങിൽ ഉണ്ടോ എന്ന് ?
കണ്ണൻ ഓടി പോയി നോക്കിയിട് വന്നു : ഉണ്ട് അമ്മെ
“സൗമ്യ ഡോറിൽ തട്ടി ….
പക്ഷെ അന്നകം ഒന്നുമില്ല ….
“ദീപു ….. അവൾ ശക്തി ആയി ഡോറിൽ മുട്ടി ….
ഡോർ തുറക്കാതെ ആയപ്പോൾ അവൾക്കു ടെൻഷൻ ആയി ….
10-15 min ഡോറിൽ തട്ടിയിട്ടും തുറക്കാതെ വന്നപ്പോൾ അവൾ അപ്പുറത്തെ ആൾക്കാരെ വിളിച്ചു …
എല്ലാരും കൂടി ഡോറിൽ കിടന്നു മുട്ടി … ഒരു അനക്കവുമില്ല … അവസാനം അയൽക്കാർ എല്ലാരും കൂടി ഡോറിന്റെ ലോക്ക് കുത്തി പൊളിച്ചു ….
ദീപക് ബെഡിൽ കിടക്കുന്നു …. ഒഴിഞ്ഞ മദ്യക്കുപ്പി കണ്ടു ഒരാൾ പറഞ്ഞു ….
“അടിച്ചു ഓഫ് ആണ് പുള്ളി …
എല്ലാരും തട്ടി വിളിച്ചിട്ടും ഒരു അനക്കവും ഇല്ലാ അവസാനം ഒരുത്തൻ താങ്ങി പിടിച്ചു ബാത്‌റൂമിൽ കൊണ്ട് പോയി തല പൈപ്പ് അടിയിൽ ഇരുത്തി വെള്ളം തുറന്നു വിട്ടു …
സൗമ്യ നിന്ന് കരഞ്ഞു ….
ദീപക് കണ്ണ് തുറന്നപ്പോൾ എല്ലാരും ചുറ്റും കുടി നില്കുന്നു
പലരും അടക്കം കുറ്റം പറഞ്ഞും കളിയാക്കി ചിരിച്ചും എല്ലാരും പിറുപിറുത്തുകൊണ്ട് പുറത്തേക്ക് പോയി ….
