നിലാവിൽ വിരിഞ്ഞ പാരിജാതം [Smitha] 423

ഓ! ബസ്സിലും വായനയോ? നേഴ്‌സറി കുട്ടികൾ മുതൽ നവമി ആഘോഷിക്കുന്ന വയസ്സന്മാർ വരെ മൊബൈലിന്റെ ലോകത്താണ്. അപ്പോഴാണ് ഒരുത്തൻ വായനയിൽ. ഷോ കാണിക്കാൻ. അല്ലെങ്കിൽ താൻ നോക്കും എന്നറിഞ്ഞുകൊണ്ട് ഇമ്പ്രസ്സ് ചെയ്യിക്കാൻ…അവൾ ഓർത്തു.

എങ്കിലും ചുറ്റിലും നേർത്ത പാരിജാതപ്പൂക്കളുടെ സുഗന്ധം നിറഞ്ഞിരുന്നതിനാൽ അവൾ ആ സമയത്തെ സ്നേഹിച്ചു.

സ്‌കൂളിന്റെ മുമ്പിൽ ഇറങ്ങുമ്പോൾ നളിനിയുടെ സ്‌കൂട്ടി അടുത്തെത്തി. പന്നിയങ്കരയിൽ തന്നെയാണ് നളിനിയുടെ വീട്. സ്‌കൂളിൽ നിന്നും കഷ്ടിച്ച് അരക്കിലോമീറ്റർ ദൂരം കാണും.

“ഗുഡ് മോണിങ്,”

നളിനി ചിരിച്ചു.

“ഗുഡ് മോണിങ്,”

ജെന്നിഫറും തിരിച്ച് അഭിവാദ്യം ചെയ്‌തു.

“മാഡത്തിന് ഒരു സ്‌കൂട്ടർ വാങ്ങിക്കൂടെ?”

വേഗത കുറച്ച് ജെന്നിഫറിന്റെ വേഗത്തിന് സമമാക്കിക്കൊണ്ട് നളിനി ചോദിച്ചു.

“വാങ്ങിയത് കൊണ്ട് മാത്രം കാര്യമില്ല…”

ജെന്നിഫർ വീണ്ടും ചിരിച്ചു.

“അത് ഓടിക്കാൻ ഡ്രൈവറെ വെക്കേണ്ടിവരും,”

“എന്ന് വെച്ചാ?”

ഷെഡിൽ സ്‌കൂട്ടർ പാർക്ക് ചെയ്യവേ നളിനി ചോദിച്ചു.

“എന്റെ മാഡം, എനിക്ക് ഒരു സൈക്കിൾ ഓടിക്കാൻ പോലുമറിയില്ല…”

നളിനി ചിരിച്ചു.

“അത് സാരമില്ല..നമുക്ക് പടിക്കാന്നെ…”
അവരിരുവരും ഓഫിസിലേക്ക് കയറി. രജിസ്റ്ററിൽ ഒപ്പിട്ട് കഴിഞ്ഞ് സ്റ്റാഫ് റൂമിലേക്ക് പോയി.

“ബസ്സേന്നെ മുള്ളാൻ മുട്ടി നിക്കുവാ…”

സ്റ്റാഫ്‌ റൂമിലെത്തി കഴിഞ്ഞ് ജെന്നിഫർ പറഞ്ഞു.

“ഞാനൊന്ന് വാഷ് റൂമിൽ പോയേച്ചും വരാം,”

“കമ്പനി വേണോ?”

നളിനി ചിരിച്ചുകൊണ്ട് ചോദിച്ചു.

“മൂത്രകമ്പനി..?”

“ഹഹ..ഇപ്പോൾ വേണ്ട…”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

162 Comments

  1. സ്മിതക്കുട്ടി എപ്പഴാ കേട്ടോ വായിക്കാൻ നേരം കിട്ടിയത് .ഒരു പ്രണയവും കാമവും കലർന്ന ഒരു കെമിസ്ട്രി രൂപപ്പെടുത്താൻ തനിക്ക് കഴിഞ്ഞു വെരി ഗുഡ്.
    ആ രാത്രിയുടെ യാമങ്ങൾ അവസാനിക്കരുതെ എന്ന് തോന്നി.

  2. അപരൻ

    ‘ ചിത്രശലഭത്തിന്മേൽ നാവു കൊണ്ടു ചിത്രം വരച്ചു എന്നു വർണ്ണിക്കണമെന്നുണ്ടായിരുന്നു’

    ഇത് എന്നെ ഉദ്ദേശിച്ചു താങ്ങിയതാണ്…
    എന്നെ തന്നേ ഉദ്ദേശിച്ചാണ്…
    എന്നെ മാത്രം ഉദ്ദേശിച്ചാണ്…

    അടുത്ത വാവിനു മുമ്പ് ഇതിനു പ്രതികാരം ചെയ്തിരിക്കും ഞാൻ…

    1. ഹഹഹ ….

      അയ്യോ …അല്ല …!! അല്ലേ അല്ല…!!!

      രണ്ടുപക്ഷങ്ങളെയും നോക്കണം.
      രണ്ടുപക്ഷങ്ങളോടും സ്നേഹവും കൂട്ടും കൂടണം.
      അതൊരു പ്രതിസന്ധിയല്ലെ?
      അതൊന്ന് ബ്രാക്കറ്റ് ചെയ്ത് എഴുതിയെന്നേയുള്ളൂ.

      പ്രത്യേകിച്ചും ഞാനൊക്കെ സലാം ചെയ്യുന്ന അപരൻ ചേട്ടനോടോ? ഒരിക്കലും ഇല്ല.

      സാരംഗ്കോടിലെ കഥയൊക്കെ വായിച്ച് വട്ടടിച്ച് നിൽക്കുന്ന ഈ സമയം പ്രത്യേകിച്ചും!!

Comments are closed.