ഒളിച്ചോട്ടം 4 [KAVIN P.S] 630

ഇപ്പോ നിങ്ങള് എവിടെ എത്തി?

ഗോപാൽ അങ്കിൾ: ഞങ്ങളിപ്പോ കളമശ്ശേരി കഴിഞ്ഞു. ഒരു 30 മിനിറ്റിനകം ഞങ്ങൾ അവിടെ എത്തും.

ഞാൻ: ശരി അങ്കിൾ അപ്പോ നേരിട്ട് കാണാം ഞങ്ങൾ വീടെത്താറായി.

ഞാൻ കോൾ കട്ട് ചെയ്ത് കഴിഞ്ഞപ്പോൾ നിയാസിനോടും അമൃതിനോടും ആയി പറഞ്ഞു.

“മച്ചാന്മാരെ എനിക്കൊരു ഹെൽപ്പെയ്യോ?” അച്ഛന്റെ കൂട്ടുകാരനും ഫാമിലിയും എന്റെ വീടിന്റെ ഓപ്പോസിറ്റുള്ള വീട് വാങ്ങി താമസിക്കാനായിട്ട് വരണ്ണ്ണ്ട് അവർക്ക് സാധനങ്ങളൊക്കെ അറേഞ്ച് ചെയ്യാൻ നിങ്ങളും എന്റെ കൂടെ വരാമോ”

” കൂടെയൊക്കെ വരാം നീ എന്ത് വാങ്ങി തരും ഞങ്ങൾക്ക്?”
അമൃതാണത് ചോദിച്ചത്.

“നീ എന്താന്ന് വെച്ചാ പറ ഞാൻ വാങ്ങി തന്നിരിക്കും പ്രോമിസ്”

” എന്നാ ഇന്ന് രാത്രി 2 ഫുൾ കുഴി മന്തീം പെപ്സിയും ഞങ്ങൾ 2 പേർക്കും വാങ്ങി തരണം. സമ്മതിച്ചോ?”
നിയാസാണത് പറഞ്ഞത്.

“ഡീൽ” ഞാൻ കാറിന് മുന്നിലിരിക്കുന്ന അവർക്ക് നേരെയ്ക്ക് ഓക്കെ ആണെന്ന് പറഞ്ഞ് കൈ മടക്കി കാണിച്ചു.

കാറ് വീടിന്റെ അടുത്തെത്താറായപ്പോ ഞാനവരോട് പറഞ്ഞു. “നമ്മുക്ക് കാറ് വീട്ടിലിട്ടിട്ട് അങ്കിളിന്റെ പുതിയ വീട്ടിലേയ്ക്ക് പോകാം”

കാറ് എന്റെ വീട്ടിലെ പോർച്ചിലേയ്ക്ക് കയറ്റി ഇട്ടിട്ട് ഞങ്ങൾ ഗോപാൽ അങ്കിളിന്റെ പുതിയ വീട്ടിലെത്തി അവര് വരുന്ന സമയമാകുന്നേ ഉള്ളൂ.
ഞങ്ങളെല്ലാവരും വീടിന്റെ ഉമ്മറ പടിയിൽ കയറി ഇരുന്നു അവർക്ക് വേണ്ടി കാത്തിരുന്നു.
“എടാ ഈ കക്ഷിയ്ക്ക് നിന്റെ അച്ഛനുമായി എങ്ങനെയാ പരിചയം?
അമൃതാണത് ചോദിച്ചത്.

” അച്ഛന്റെ സ്ക്കൂൾ ഫ്രണ്ടാണ് ഗോപാൽ അങ്കിൾ, പുളളീടെ ഭാര്യ ഗവൺമെന്റ് സ്ക്കൂളിലെ ടീച്ചറാണ് ഇപ്പോ നമ്മുടെ ചൊവ്വര ഹയർ സെക്കണ്ടറി സ്കൂളിലേയ്ക്ക് ട്രാൻസ്ഫർ കിട്ടിയപ്പോ ഇവിടെ വീട് വാങ്ങിച്ച് സെറ്റിലാവാൻ വരുന്നതാണ്”

ഞാൻ പറഞ്ഞത് കേട്ട് കഴിഞ്ഞപ്പോ നിയാസിന്റെ വക അടുത്ത ചോദ്യം
” ഇവര് മുൻപ് എവിടെയാ താമസിച്ചിരുന്നേ?

” കോട്ടയം ഭാഗത്ത് എവിടെയോ ആയിരുന്നെന്നാണ് അച്ഛൻ പറഞ്ഞെ.
സ്ഥല പേര് ഞാൻ മറന്നു.”

” ഈ അങ്കിളും വൈഫും മാത്രേ വരുന്നുള്ളൂ. ഇവർക്ക് മക്കളൊന്നുമില്ലേ?”
അമൃതിന്റെ വക അടുത്ത ചോദ്യം.

” ഒരു മോളു മാത്രേ ഉള്ളൂ അവർക്ക്”

“ആണോ ?”
ഞാൻ പറഞ്ഞതിന് നിയാസും അമൃതും ചോദ്യ രൂപേണ യാണത് പറഞ്ഞത്..

“ഡാ മൈരന്മാരെ ആ പെണ്ണിനെ വായിനോക്കി നിന്ന് എന്റെ വില കളയല്ലേട്ടാ രണ്ടും”
ഞാൻ അമൃതിനോടും നിയാസിനോടുമായി പറഞ്ഞു.

ഞാൻ പറഞ്ഞത് ഇഷ്ടപ്പെടാതെ അമൃതെന്റ പുറത്തൊരു ഇടി തന്നിട്ട് :
” ഒന്ന് പോയെഡെർക്കാ ഞങ്ങള് പെണ്ണുങ്ങളെ കാണാതെ കിടക്കുന്നതൊന്നുമല്ലാ”

” നിന്റെയൊക്കെ സ്വഭാവം അറിയാവുന്നത് കൊണ്ട് പറഞ്ഞെന്നെ ഉള്ളൂ” ഞാൻ അവൻ ഇടിച്ച ഭാഗത്ത് ഉഴിഞ്ഞ് കൊണ്ട് പറഞ്ഞു.

അപ്പോഴെയ്ക്കും വീടിന്റെ മുറ്റത്തേയ്ക്ക് ഒരു വെള്ള ഇന്നോവ വന്ന് നിന്നു

The Author

????? ? ?

"സാങ്കൽപികമാണെങ്കിലും എന്റെ എഴുത്തിലുള്ളതെല്ലാം ഞാൻ ആഗ്രഹിച്ച പോലൊരു ജീവിതം തന്നെയായിരുന്നു"

78 Comments

Add a Comment
  1. ഡാ മോനേ,
    നാളെ അല്ലേ…മറക്കല്ലേ

    ❤️❤️❤️

    1. നാളെ തന്നെ തന്നേക്കാം
      ഉറപ്പ്?

    2. ഇന്ന് തന്നെ ഉണ്ടാകുമോ?

      1. ഞാൻ 5th പാർട് ഉച്ചയ്ക്ക് അയച്ചിട്ടുണ്ട്. കുട്ടേട്ടൻ പബ്ലീഷ് ചെയ്യുന്ന മുറയ്ക്ക് സൈറ്റിൽ വരുമായിരിക്കും.

        1. സൈറ്റിൽ വന്നിട്ടുണ്ട് ഇപ്പോ?

  2. ആദിത്യാ

    മാഷേ നല്ല story ….. ഇന്നാ 4 പാർട്ടും വായിച്ചേ ഒരുത്തിരി ഇഷ്ട്ടായി❣️…..

    Waiting for next…..❣️?___?

    1. Next part will be coming on this 25th

  3. അപ്പോ ഇന്ന് ഇല്ലെ?

    ❤️❤️❤️

    1. അടുത്ത വ്യാഴാഴ്ച വരും.
      അതായത് 25 ആം തിയ്യതി.

  4. Bro nale varille?

    1. 25th ന് വരും ഈ മാസം. അതായത് അടുത്ത വ്യാഴം.

  5. ആദ്യം മുതൽ വായിക്കാൻ പറ്റാത്തതിൽ ക്ഷമ ചോദിക്കുന്നു. കഥ സൂപ്പർ ആയി പോകുന്നുണ്ട്, ഇതുപോലെ തന്നെ തുടരുക. എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്, ഈ ഡയലോഗ് എഴുതുമ്പോൾ

    ഞാൻ:……
    ഇങ്ങനെ എഴുതരുത്. ഒരു ബോർ ആയി തോന്നുന്നുണ്ട്. അതുമാത്രം ശ്രദ്ധിച്ചാൽ മതി ബാക്കി ഒക്കെ സൂപ്പർ ആണ്

    1. @ Knight rider,

      കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട് ബ്രോ?
      വായിക്കാൻ വൈകിയതൊന്നും ഒരു വിഷയമേ അല്ല. വായിച്ചല്ലോ അത് തന്നെ ഒരുപാട് സന്തോഷം നൽകുന്ന കാര്യമാണ്. ബ്രോ പറഞ്ഞ ആ suggestion ഇനി ഞാൻ ശ്രദ്ധിച്ചോളാം.

      ഒത്തിരി സ്നേഹത്തോടെ
      KAVIN P S ?

  6. Bro Polichoo … next part pettanne varuvoo ?❤️❤️❤️?

    1. Thanks Shilpa,

      March 18 ന് അകം അടുത്ത പാർട്ട് വന്നിരിക്കും.
      എഴുത്തിലാണ് ഞാനിപ്പോ?

  7. ???…

    പേജ് കൂടുതല് കാരണം വായിച്ചിട്ടില്ല man.

    വൈകാതെ അഭിപ്രായം അറിയിക്കാം ?.

    1. @ BLUE

      ഒത്തിരി സന്തോഷം❤️
      വായിച്ചു കഴിഞ്ഞാൽ അഭിപ്രായം അറിയിക്കണെ Bro.

      സസ്നേഹം
      KAVIN P S ?

Leave a Reply

Your email address will not be published. Required fields are marked *