ഒളിച്ചോട്ടം 4 [KAVIN P.S] 630

നിയാസ് എന്റെ കൈയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു.

അവനങ്ങനെ പറഞ്ഞു കേട്ടപ്പോൾ എനിക്കെന്തോ പെട്ടെന്ന് ഒരു വിഷമം പോലെ തോന്നി. എന്റെ മുഖം വാടിയത് കണ്ട് നിയാസ് വന്നെന്റ അടുത്തിരുന്നിട്ട് തോളിൽ കൈയ്യിട്ട് പറഞ്ഞു:
“എന്റെ മച്ചാനെ നീ സീരിയസ്സ് ആയിട്ടാണോ? നിനക്കവളെ ഇഷ്ടായോ?”

അവരോട് രണ്ടു പേരോടും എനിക്ക് ഒന്നും ഒളിച്ച് വക്കാനില്ല. ഞാനെന്ത് കുരുക്കിൽ ചാടിയാലും അതീന്ന് അവരെന്നെ എന്ത് ചെയ്തിട്ടായാലും രക്ഷപ്പെടുത്തുമെന്ന് അറിയാവുന്നത് കൊണ്ട് ഞാനവരോട് രണ്ടു പേരോടും ചേർന്നിരിക്കാൻ പറഞ്ഞിട്ട് ശബ്ദം താഴ്ത്തി പറഞ്ഞു.
“മച്ചാന്മാരെ എനിക്കെന്താണെന്നറിയില്ല ഇതുവരെ ഒരു പെൺകൊച്ചിനോടും തോന്നാത്ത ഒരിഷ്ടം എനിക്ക് അനുരാധയോട് തോന്നുന്നുണ്ട്. അവളുടെ ആ ചിരി മനസ്സീന്ന്‌ മായണില്ല. ഈ ‘ലൗ അറ്റ് ഫസ്റ്റ് സൈറ്റ് എന്നൊക്കെ പറയണത് സത്യമാണെന്ന് ഇപ്പോഴാ എനിക്ക് മനസ്സിലായെ”

“എടാ ഒന്നും കൂടി ആലോചിച്ചിട്ട് പോരെ ഇതൊക്കെ?
നീ അവളുടെ പിറകെ പോയാൽ ഒരുപാട് പ്രശ്നങ്ങളുണ്ടാവും”
അമൃത് എന്നെ പിന്തിരിപ്പിക്കാൻ പറഞ്ഞ് നോക്കി.

“എടാ അമൃതേ ഒരു മിനിറ്റ് ഞാനവനോട് ഒന്ന് പറയട്ടെ”
നിയാസ് അമൃത് പറയുന്നതിനിടയിൽ കയറി പറഞ്ഞു..

“നീ ഇപ്പോ അവളെ കണ്ടല്ലേയുള്ളൂ ആദ്യം അവളുമായി ഒന്ന് നേരെ ചൊവ്വേ സംസാരിക്ക്, എന്നിട്ട് കമ്പനിയാകാൻ നോക്ക് എന്നിട്ട് നിനക്ക് ഓക്കെ ആണെങ്കിൽ നീ ഇത് പ്രൊസീഡ് ചെയ്തോ നിന്നെക്കാൾ വയസ്സ് കൂടുതലുള്ളതൊന്നും ഞങ്ങള് കാര്യമാക്കണില്ല. ഞങ്ങളുണ്ടാവും നിന്റെ കൂടെ എന്തിനും”
നിയാസ് എനിക്ക് ഉറപ്പ് തരുന്ന പോലെ എന്റെ കൈയ്യിൽ അവന്റെ കൈയ്യമർത്തി കൊണ്ട് പറഞ്ഞു.
നിയാസ് പറഞ്ഞത് കേട്ട് കഴിഞ്ഞപ്പോൾ ശരിയാണെന്ന് തോന്നിയ അമൃതും എന്റെ കൈയ്യുടെ മേലെ പിടിച്ചിരിക്കുന്ന നിയാസിന്റെ കൈയ്യുടെ മേലെ കൈ വച്ച് പിടിച്ചിട്ട് എന്തിനും കൂടെയുണ്ടെന്ന അർത്ഥത്തിൽ കണ്ണടച്ചു കാണിച്ചു.
അവിടെ നിന്ന് ഭക്ഷണം കഴിച്ചിറങ്ങിയ ഞങ്ങൾ വീടുകളിലേയ്ക്ക് മടങ്ങി.

വീട്ടിൽ തിരിച്ചെത്തിയപ്പോ എല്ലാവരും ചോറ് കഴിക്കാനായി ഡൈനിംഗ് ടേബിളിൽ ഇരുപ്പുണ്ട്. ഞാൻ കഴിച്ചതാണെന്ന് പറഞ്ഞിട്ടും അമ്മ എന്നെ നിർബന്ധിച്ച് വിളിച്ച് ഇരുത്തി പാത്രത്തിൽ കുറച്ച് ചോറ് വിളമ്പി തന്നു. കഴിക്കുന്നതിനിടെ അച്ഛൻ എന്നെ നോക്കി പറഞ്ഞു. “ഞങ്ങളെല്ലാവരും കൂടി ഗോപാലന്റെ വീട് വരെ പോയിരുന്നു നിന്നെ ഗോപാലന് വല്ലാതെ പിടിച്ച മട്ടുണ്ടല്ലോ ആദി ചെന്നപ്പോൾ മുതൽ അവൻ നിന്റെ കാര്യമാ അധികവും പറഞ്ഞത്”
ഞാനത് കേട്ട് അച്ഛനോടൊന്ന് ചിരിക്കുക മാത്രം ചെയ്തു.

“ഗോപാലന്റ മോളെ കാണാൻ നല്ല ഭംഗിയുണ്ട് അല്ലേടി അഞ്ജു?”
അമ്മ അച്ഛൻ പറഞ്ഞതിന് പിന്നാലെ പറഞ്ഞു.

“ഏട്ടനെ ആന്റി അന്വേഷിച്ചു , നാളെ വൈകീട്ട് നമ്മളോട് രണ്ടാളോടും ഒന്നങ്ങോട്ടെയ്ക്ക് ചെല്ലാൻ പറഞ്ഞു”
അഞ്ജു എന്നെ നോക്കി പറഞ്ഞു.

“പിന്നെന്താ പോകാലോ ”
അനുരാധയെ വീണ്ടും കാണാനുള്ള അവസരം ഒത്തുവന്ന സന്തോഷം പുറത്ത് കാണിക്കാതെ ഞാൻ പറഞ്ഞു.

 

The Author

????? ? ?

"സാങ്കൽപികമാണെങ്കിലും എന്റെ എഴുത്തിലുള്ളതെല്ലാം ഞാൻ ആഗ്രഹിച്ച പോലൊരു ജീവിതം തന്നെയായിരുന്നു"

78 Comments

Add a Comment
  1. ഡാ മോനേ,
    നാളെ അല്ലേ…മറക്കല്ലേ

    ❤️❤️❤️

    1. നാളെ തന്നെ തന്നേക്കാം
      ഉറപ്പ്?

    2. ഇന്ന് തന്നെ ഉണ്ടാകുമോ?

      1. ഞാൻ 5th പാർട് ഉച്ചയ്ക്ക് അയച്ചിട്ടുണ്ട്. കുട്ടേട്ടൻ പബ്ലീഷ് ചെയ്യുന്ന മുറയ്ക്ക് സൈറ്റിൽ വരുമായിരിക്കും.

        1. സൈറ്റിൽ വന്നിട്ടുണ്ട് ഇപ്പോ?

  2. ആദിത്യാ

    മാഷേ നല്ല story ….. ഇന്നാ 4 പാർട്ടും വായിച്ചേ ഒരുത്തിരി ഇഷ്ട്ടായി❣️…..

    Waiting for next…..❣️?___?

    1. Next part will be coming on this 25th

  3. അപ്പോ ഇന്ന് ഇല്ലെ?

    ❤️❤️❤️

    1. അടുത്ത വ്യാഴാഴ്ച വരും.
      അതായത് 25 ആം തിയ്യതി.

  4. Bro nale varille?

    1. 25th ന് വരും ഈ മാസം. അതായത് അടുത്ത വ്യാഴം.

  5. ആദ്യം മുതൽ വായിക്കാൻ പറ്റാത്തതിൽ ക്ഷമ ചോദിക്കുന്നു. കഥ സൂപ്പർ ആയി പോകുന്നുണ്ട്, ഇതുപോലെ തന്നെ തുടരുക. എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്, ഈ ഡയലോഗ് എഴുതുമ്പോൾ

    ഞാൻ:……
    ഇങ്ങനെ എഴുതരുത്. ഒരു ബോർ ആയി തോന്നുന്നുണ്ട്. അതുമാത്രം ശ്രദ്ധിച്ചാൽ മതി ബാക്കി ഒക്കെ സൂപ്പർ ആണ്

    1. @ Knight rider,

      കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട് ബ്രോ?
      വായിക്കാൻ വൈകിയതൊന്നും ഒരു വിഷയമേ അല്ല. വായിച്ചല്ലോ അത് തന്നെ ഒരുപാട് സന്തോഷം നൽകുന്ന കാര്യമാണ്. ബ്രോ പറഞ്ഞ ആ suggestion ഇനി ഞാൻ ശ്രദ്ധിച്ചോളാം.

      ഒത്തിരി സ്നേഹത്തോടെ
      KAVIN P S ?

  6. Bro Polichoo … next part pettanne varuvoo ?❤️❤️❤️?

    1. Thanks Shilpa,

      March 18 ന് അകം അടുത്ത പാർട്ട് വന്നിരിക്കും.
      എഴുത്തിലാണ് ഞാനിപ്പോ?

  7. ???…

    പേജ് കൂടുതല് കാരണം വായിച്ചിട്ടില്ല man.

    വൈകാതെ അഭിപ്രായം അറിയിക്കാം ?.

    1. @ BLUE

      ഒത്തിരി സന്തോഷം❤️
      വായിച്ചു കഴിഞ്ഞാൽ അഭിപ്രായം അറിയിക്കണെ Bro.

      സസ്നേഹം
      KAVIN P S ?

Leave a Reply

Your email address will not be published. Required fields are marked *