അങ്ങനെ ഇരിക്കെ ഒരു ദിവസം സ്കൂളിൽ ടീച്ചർ അനിയോട് ഒരു ചോദ്യം ചോദിച്ചു രണ്ടുവർഷമായി ഒരു ക്ലാസ്സിൽ തന്നെ പഠിച്ചിട്ടും ഒരു സിമ്പിൾ ആയ ചോദ്യം പോലും അവന് അറിയില്ല ,ടീച്ചർ ഇതെ ചോദ്യം അനിയോട് ചോദിച്ചു അവൻ പെട്ടെന്ന് തന്നെ ശരി ഉത്തരം പറഞ്ഞു
അനിത ടീച്ചർ: കണ്ടില്ലേ അനി നിൻ്റെ
അനിയത്തി നിന്നെക്കാൾ രണ്ടു വയസ്സ് ഇളയതാണ് അവൾ പഠിക്കാൻ നല്ല മിടുക്കിയാണ്
ടീച്ചറുടെ ഈ വാക്കുകൾ കേട്ട് ക്ലാസിലെ കുട്ടികൾ എല്ലാവരും ചിരിച്ചു , അനഘയ്ക്ക് വല്ലാത്ത നാണക്കേട് തോന്നി
അനിത ടീച്ചർ: അനഘ നിൻറെ ചേട്ടൻ ഒരു പാവമാണ് എങ്കിലും പഠിത്തത്തിൽ എത്ര പിന്നോ ട്ടായാൽ എങ്ങനെ ശരിയാകും നീയും ചേട്ടനെ ഒന്ന് പഠിപ്പിച്ചു സഹായിക്ക്
“ പഠിപ്പിക്കാം ഞാൻ , അവനെ എങ്ങനെ പഠിപ്പിക്കണമെന്ന് എനിക്ക് നന്നായി അറിയാം”
മനസ്സിൽ ഒരു നിഗൂഢമായ തീരുമാനം അവൾ എടുത്തുകൊണ്ട് ടീച്ചറോട് പറഞ്ഞു : ശരി ടീച്ചർ ഞാൻ എന്റെ ചേട്ടനെ നന്നായി പഠിപ്പിച്ചോളാം
അന്ന് സ്കൂൾ കഴിഞ്ഞ് വീട്ടിൽ എത്തിയ അനഘ അനിയെ വല്ലാതെ തല്ലുകയും വഴക്കു പറയുകയും ചെയ്തു
അനഘ : നീ കാരണം എനിക്ക് ഉണ്ടാക്കുന്ന നാണക്കേട് എത്രയാണെന്ന് അറിയാമോ
, അച്ഛനും അമ്മയും ഇങ്ങോട്ട് വന്നോട്ടെ നിന്നെ ഇനിമുതൽ എങ്ങനെ പഠിപ്പിക്കണം എന്ന് ഞാൻ തീരുമാനിച്ചിട്ടുണ്ട്
അനി : അത് പിന്നെ അമ്മു മോളെ..
( അമ്മു എന്നാണ് അനഘയെ വീട്ടിലും കൂട്ടുകാരും വിളിക്കുന്നത്)
അമ്മു : അമ്മു മോളൊ? ഇനി മുതൽ എന്നെ മേടം എന്ന് വിളിച്ചാൽ മതി കേട്ടോ ടാ
