അവർക്ക് ഒരു മകൾ ഉണ്ടെന്നു അറിയാൻ കഴിഞ്ഞു. ഒരു മുറപെണ്ണ് ഉള്ളപ്പോൾ ഞാൻ ഇങ്ങനെ പെണ്ണ് തേടി നടക്കേണ്ട ആവശ്യം ഇല്ലായിരുന്നു . എന്ത് ചെയ്യാം അമ്മാവനെ കുടുംബത്തിൽ കയറ്റില്ല എന്ന വാശിയിൽ ആയിരുന്നു കാരണവന്മാർ.
ചില കുരുട്ട് കിളവന്മാരുടെ ഈഗോ കരണം അമ്മാവന് കുടുംബത്തിൽ കയറാൻ സാധിച്ചില്ല എനിക്ക് ഒരുക്കലും ഞാൻ കണ്ടിട്ടില്ലാത്ത മുറപ്പെണ്ണിനെയും നഷ്ടപെട്ടു. അമ്മാവന് സെൻട്രൽ ഗവൺമെന്റ് ജോലി ആയത് കൊണ്ടു അങ്ങേർക് കാരണവന്മാരെ ആശ്രയിക്കേണ്ട കാര്യം ഇല്ലായിരുന്നു. നോർത്തിൽ എവിടെയോ ആണ് അവർ
. അമ്മയുമായി ഇപ്പോഴും കോൺടാക്ട് ഉണ്ടെന്ന് അറിയാം. അമ്മ ആയിരുന്നു അവർക്ക് സപ്പോർട്ട്
അല്ല ഞാൻ ഇപ്പോൾ എന്തിനാണ് ഇത് ആലോചിക്കുന്നേ എന്റെ കല്യാണം നടന്നല്ലോ
അപ്പോൾ ഞാൻ എന്റെ ഭാര്യയുടെ മുറചെക്കന്റെ കാര്യം പറയാം. വഴക്ക് ആയപ്പോൾ അവനെbയും കൊണ്ട് അവന്റെ അമ്മ വേറെ കല്യാണം കഴിപ്പിച്ചു… അതിന്റെ വാശിയിൽ ആണ് കവിതയുടെ അച്ഛൻ അവളുടെ കല്യാണം നടത്താൻ തീരുമാനിച്ചു അങ്ങനെ അവളെ ഞാൻ കെട്ടി.
ഇതു കേട്ടിട്ട് എനിക്ക് ഒന്നും തോന്നിയില്ല. കുടുംബക്കാർ വഴക്ക് ഇട്ടതിനു കവിത എന്ത് പിഴച്ചു. വീട്ടുകാർ ആണ് അവരുടെ മനസ്സിൽ ആഗ്രഹം കുത്തി നിറച്ചത്. തെറ്റുകാർ അവർ ആണ്. ഞാൻ പിന്നെ ഈ കാര്യം മനസ്സിൽ ഓർത്തില്ല..
പോകെ അവളുടെ മുഖത്തുള്ള വിഷാദം ഒക്കെ പോയി നോർമൽ ആയി . എന്റെ വീട്ടുകാർ ആണെങ്കിൽ കുടുംബത്തെ വിട്ട് വന്ന വിഷമം ആന്നെന്നു വിചാരിച്ചു. അവളുടെ അച്ഛൻ എല്ലാം എന്നോട് പറഞ്ഞിരുന്നു.
