ഭാമ. മോനെ എന്ത് ചെയുന്നു ഇപ്പോൾ
ഞാൻ. ഒരു കമ്പനിയിൽ സെയിൽസ് വിങ്ങിലാണ് ജോലി ചെയ്യുന്നത് പിന്നെ കുറെ അധികം കൃഷിയും ഒക്കെ ഉണ്ട്
ഭാമ. ഇന്നത്തെക്കാലത്ത് കൃഷി കൃഷി കൊണ്ടൊക്കെ ജീവിക്കാനുള്ള വരുമാനം ഉണ്ടോ മോനേ
ഞാൻ. കുഴപ്പമില്ല പിന്നെ ജോലി ഉണ്ടല്ലോ അതിൽ നല്ല അത്യാവശ്യം നല്ല സാലറിയും കിട്ടുന്നുണ്ട്
ഭാമ. എന്താ മക്കളെ കല്യാണം കഴിഞ്ഞിട്ട് രണ്ടുവർഷമായില്ലേ കുഞ്ഞിക്കാൽ ഒക്കെ കാണണ്ടേ
ഞാൻ. സമയമുണ്ടല്ലോ. പിന്നെ അവൾക്ക് കിട്ടിയല്ലോ അതിന്റെ പ്രൊബേഷനറി പിരീഡ് ഒക്കെ കഴിയട്ടെ എന്ന് വിചാരിച്ചു
കുറെ നേരത്തെ സംസാരത്തിനു ശേഷം അവർ 2 പേരും തങ്ങളുടെ വീട്ടിലേക്ക് മടങ്ങി എന്നാൽ അവർ മടങ്ങാൻ നേരത്ത് പോലും കവിത അവിടേക്ക് എത്തിയില്ല. ഞാൻ കവിതയെ അന്വേഷിച്ച് അവളുടെ മുറിയിലേക്ക് പോയി എന്റെ ഊഹം തെറ്റിയില്ല അവൾ മുറിയിൽ ഉണ്ടായിരുന്നു കട്ടിൽ കമിഴ്ന്നു വീണു കിടക്കുകയായിരുന്നു
ഞാൻ. കവിത എന്തു പറ്റി
കവിത. ഒന്നുമില്ല
എന്നോട് സംസാരിക്കാൻ ഇടയിൽ അവളെഴുന്നേറ്റു ഞാനവളോട് പിന്നെയും ചോദിച്ചു പിന്നെ എന്തുകൊണ്ടാണ് നീ ഇപ്പോൾ കിടക്കുന്നത് സുഖമില്ലേ
കവിത. എനിക്ക് കുഴപ്പമൊന്നുമില്ല
ഞാൻ. സാരമില്ല എനിക്ക് മനസ്സിലാകും നിനക്ക് എന്താണ് പറ്റിയത് എന്ന് അതൊക്കെ മനസ്സിന്ന് വിട്ടുകള. ഏതായാലും അവർക്ക് പറ്റിയ തെറ്റുകൾ സമ്മതിച്ചവർ ഇവിടെ വന്ന് എല്ലാത്തിനും മാപ്പ് ചോദിച്ചു. തങ്ങളുടെ തെറ്റ് അവർക്ക് മനസ്സിലായി അത് അവർ സമ്മതിക്കുകയും ചെയ്തു അപ്പോൾ നമ്മൾ വേണം അതിനു മാപ്പ് നൽകുവാൻ.
