അത് കേട്ടപാടെ അവൾ പെട്ടെന്ന് തന്നെ ഹാളിലേക്ക് പോയി ഒരു സെക്കൻഡ് തന്നെ ഞാൻ എന്റെ ക്ലാസ് അവിടെ ഇരുന്ന് ക്ലാസുമായി മാറ്റിവെച്ചു യാതൊരുവിധ കുഴപ്പവും ഉണ്ടാകാതെ. പെട്ടെന്ന് തന്നെ അതിലുള്ള വൈൻ ഞാൻ കുടിച്ചു. ഫോണും കൊണ്ട് കവിത വന്നപ്പോൾ കണ്ടത് കുപ്പിയിൽ നിന്ന് ഗ്ലാസിലേക്ക് രണ്ടാമത് വൈൻ ഒഴിച്ചു കുടിക്കുന്ന എന്നെയാണ്
അത് കണ്ടപ്പോൾ അവളുടെ മുഖത്ത് ഒരു പൈശാചിക ചിരി വിടർന്നു.
കവിത. ഓ ചേട്ടന്റെ ആയിരുന്നല്ലോ എന്റെ ഫോണിലോട്ട് വന്നത്
ഞാൻ. അറിയാതെ കൈ തട്ടി ഡയലായതാണ്
കവിത. അത് നന്നായി ഞാൻ ഫോൺ ഹാളിൽ മറന്നു വച്ചിരുന്നു റിങ്ടോൺ കേട്ടപ്പോഴാണ് ഓർത്തത്
ഒരു കാര്യം പറയാൻ മറന്നു. എനിക്ക് ചിലപ്പോൾ ട്രാൻസ്ഫർ വരും ദൂരത്തു ആണ്
ഞാൻ. അയ്യോ ഇനി എന്ത് ചെയ്യും ഞാൻ ആരോടെങ്കിലും പറഞ്ഞു അത് ക്യാൻസൽ ആക്കണോ
കവിത. വേണ്ട.. ഒരു ലവൽ ഉയർത്തി ആണ് ട്രാൻസ്ഫർ ഒരു രണ്ടു വർഷം കഴിയുമ്പോൾ ഞാൻ ഇവിടേക്ക് വരുമല്ലോ പ്രൊമോഷൻ ഒക്കെ ആയി…. ചേട്ടൻ അവിടെ ഒരു ഹോസ്പിറ്റലിൽ ആക്കിയാൽ മതി എല്ലാം ആഴ്ചയിലും ഞാൻ വരും…. ചേട്ടനെ കാണാതെ രണ്ടു വർഷം.. എനിക്ക് സഹിക്കാൻ കഴിയില്ല…
ഞാൻ. സാരമില്ല നല്ലതിന് വേണ്ടി അല്ലെ. ഞാൻ കൂടെ വന്നാൽ ഈ സ്ഥലം കൃഷി എല്ലാം പോകും…
കവിത. കുഴപ്പമില്ല രണ്ടു വർഷത്തെ കാര്യം അല്ലെ ഉള്ളു… അവധിആകുമ്പോൾ ഞാൻ പറന്നു വരും
അതും പറഞ്ഞു കവിത എന്നെ നോക്കി ഞാൻ വൈൻ കുടിക്കുന്നത് കണ്ടു അവൾ തന്റെ ഗ്ലാസിൽ ഇരുന്ന വൈൻ കുടിക്കുന്നു. അപ്പോൾ അവളുടെ മുഖത്തു എന്നെ പറ്റിച്ച പോലെ ഒരു ചിരി ഉണ്ടായിരുന്നു…
