ഒരു ഓർമ്മ [Sambu] 17

പാലസ് കാണാൻ ക്യൂ നിൽക്കുമ്പോൾ കൂട്ടത്തിലെ ഒരു പെൺകുട്ടി തലകറങ്ങി വീണു . എല്ലാരും പേടിച്ചു ‘അമ്മ അവളെ താങ്ങിയെടുത്ത് തൊട്ടടുത്ത ഒരു ഒരു ബിൽഡിങ്ങിന്റെ വരാന്തയിൽ കിടത്തി .ട്രീസ സിസ്റ്റർ ആ കുട്ടിയുടെ മുഖത്തേക്ക് കൈയിലിരുന്ന കുപ്പിയിൽ നിന്ന് വെള്ളം ഒഴിച്ച് . അവൾ കണ്ണ് തുറന്നു .

ആ പെൺകുട്ടിയുടെ മുഖമൊക്കെ വിളറി മഞ്ഞളിച്ചിരുന്നു .സിസ്റ്റേഴ്സും ആന്റണി സാറും ,ആമ്മയുമൊക്കെ വല്ലാതെ പേടിച്ചു. തൊട്ടടുത്ത ഹോസ്പിറ്റലിൽ പോകാമെന്നു ട്രീസ സിസ്റ്റർ പറഞ്ഞു. ‘അമ്മ അവളെ സമാധാനിപ്പിച്ചുകൊണ്ടു സംസാരിക്കുന്നുണ്ട് . ‘അമ്മ ട്രീസ സിസ്റ്റർനെ വിളിച്ചു ആ കുട്ടിക്ക് ഇടക്ക് തലകറക്കം വരാറുണ്ട് പോലും .

മെഡിസിൻ കഴിക്കുന്നതാണ് ,മെഡിസിൻ എടുക്കാൻ മറന്നു പോയി പോലും. ‘അമ്മ ട്രീസ സിസ്റ്ററിനോട് കാര്യം പറഞ്ഞു .സിസ്റ്റർ ഉടനെ ആ കുട്ടിയുടെ പേരെന്റിനെ കാൾ ചെയ്തു . പേരന്റ് പറഞ്ഞതനുസരിച്ചു ഹോസ്പിറ്റലിൽ ഒന്ന് കാണിച്ചിട്ട് , വേറെ പ്രശ്നങ്ങൾ ഒന്നും ഇല്ലങ്കിൽ ആ കുട്ടിയുമായി ബോർഡർ ചെക്ക് പോസ്റ്റിൽ ചെന്നാൽമതി അവർ കാറുമായി ചെക്ക് പോസ്റ്റിലേക്ക് വരാമെന്നു .

ഈ കാര്യം സിസ്റ്റർ അമ്മയോടും മറ്റു സിസ്റ്റേഴ്സനോടും ആന്റണി സാറിനോടും പറഞ്ഞു . കുട്ടിയുടെ പാരന്റിനു കോഴിക്കോട് നിന്ന് ഓടിയെത്തുമ്പഴേക്കും എവിടുന്നൊരു ബസിൽ അങ്ങോട്ട് ചെന്നാൽ മതിയാകും രണ്ടു ടീമും ഏകദേശം ഒരേ സമയത്തു തന്നെ എത്തിച്ചേരും .എല്ലാരും കൂടി ആലോചിച്ചപ്പോൾ അത് തന്നെ നല്ലതെന്നു ഉറപ്പിച്ചു സിസ്റ്റർ കുട്ടിയുടെ പേരെന്റ്നെ വിളിച്ചു ഓക്കെ പറഞ്ഞു .

The Author

Sambu

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *