പക്ഷെ അതിനോടകം വണ്ടിയുടെ നിയന്ത്രണം നഷ്ടപ്പെട്ടിരുന്നു. കാറൊന്നു വട്ടം കറങ്ങി അടുത്തുള്ള മരത്തിനു ചുവടെ ഇരിക്കാനായി ഒരുക്കിവെച്ചിട്ടുള്ള കോൺക്രീറ്റ് സ്ലാബിനെ ഇടിച്ചു വീഴ്ത്തി അവിടെ നിന്നു. വിറയാർന്ന കൈകളോട് അവൾ കാറിന്റെ ചാവി തിരിച്ച് വണ്ടി ഓഫാക്കി.
ഒരു 2 മിനിറ്റ് സ്റ്റിയറിങ്ങിൽ തലവെച്ച് കിടന്നു. പെട്ടെന്നാണ് അവൾക്ക് സ്ഥലകാല ബോധം വീണത് അവളുടെ തുടയ്ക്കിടയിൽ എന്തോ നനവ് പടർന്നിരിക്കുന്നു. അവൾ അത് എന്താണെന്ന് അറിയാൻ കാറിന് പുറത്തിറങ്ങി സാരിക്കുമുകളിലൂടെ നാഭിയുടെ ഭാഗം തൊട്ടുനോക്കി അതെ അവൾ മൂത്രമൊഴിച്ചിരിക്കുന്നു പെട്ടെന്നുണ്ടായ പേടിയില്ല സംഭവിച്ചതാണ് അവൾക്ക് അവളോട് തന്നെ ലജ്ജ തോന്നി.
പക്ഷെ അതൊന്നും ശ്രദ്ധിക്കാനുള്ള സമയമല്ല ഇതെന്ന് മനസ് വിളിച്ചുപറഞ്ഞു. അപകടത്തിന്റെ തോത് മനസ്സിലാക്കാൻ സിന്ധു കാർ ഇടിച്ചു നിൽക്കുന്ന ഭാഗത്തേക്ക് നീങ്ങി. കാറിന്റെ ബോണറ്റിന് നന്നായി കെടുപാട് സംഭവിച്ചിട്ടുണ്ട് അവൾ കോൺക്രീറ്റ് സ്ലാബ് മറിഞ്ഞുകിടക്കുന്നിടത്തേക്ക് നോക്കി.
പെട്ടെന്നാണ് അതിനടുത് നിന്നൊരു ഞെരക്കം കേട്ടത് അവൾ ഞെട്ടി തരിച്ചു താനൊരു വൃദ്ധനെ അപകടപ്പെടുത്തിയിരിക്കുന്നു!ഒരു 60-65 വയസിനടുത്ത് പ്രായം തോന്നിക്കും. കൈലിയും കയ്യില്ലാത്ത ബനിയനുമാണ് വേഷം. സിന്ധു എന്ത് ചെയ്യണം എന്നറിയാതെ കുഴഞ്ഞു. അപ്പോളും അയാൾ വേദന കൊണ്ട് ശബ്ദം ഉണ്ടാക്കികൊണ്ടിരുന്നു, ഒടുവിൽ അയാൾ ആദ്യമായി സംസാരിച്ചു “വെള്ളം, വെള്ളം “അവൾ ശ്രദ്ധിച്ചു മലയാളി ആണ്.
